Thursday, September 25, 2008

മിക്കി മൗസിന്‌ ഫതവ്വ

സൗദിയിലെ മത പുരോഹിതനായ ഷെയ്ക്‌ മുഹമ്മെദ്‌ മുനാജിദ്‌ മിക്കി മൗസിന്‌ വധശിക്ഷ വിധിച്ചുവത്രെ. ചെകുത്താന്റെ ഏജന്റായ എലിയോട്‌ ജനങ്ങള്‍ക്ക്‌ സ്നേഹം തോന്നും എന്നതാണത്രെ ഈ വിധിക്ക്‌ കാരണം

എന്നാല്‍ ഒരു വനിതാ പ്രചാരകയായ സൗദ്‌ സാലെഹിന്റെ അഭിപ്രായം കാര്‍ടൂണ്‍ കഥാപാത്രത്തിനെതിരായുള്ള ഇത്തരം നടപടി ഇസ്ലാമിനെ മറ്റുള്ളവരുടെ ഇടയില്‍ താറടിച്ചു കാട്ടാന്‍ മാത്രമെ ഉപകരിക്കൂ എന്നാണ്‌ ഏതായാലും എന്റെ മകളുടെ പ്രിയങ്കര കഥാപാത്രമായ മിക്കിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ഥിക്കുന്നു

12 comments:

പ്രദീപ്കുമാര്‍ said...
This comment has been removed by the author.
പ്രദീപ്കുമാര്‍ said...

അപ്പോള്‍ കേരളത്തിലെ മതപുരോഹിതര്‍ കുട്ടികളുടെ പ്രിയപ്പെട്ട ഡിങ്കനെയും കൊല്ലുമോ?.

anoopadr said...

മ്.. :(

ഡിങ്കന്റെ കാര്യമാലോചിച്ചിട്ടു എനിക്കും ഒരു സമാധാനമില്ല..

പ്രദീപ്കുമാര്‍ said...

പാവം ഡിങ്കന്റെ കാര്യം അലോചിച്ചിട്ട് എനിക്ക് ഒരു സമാധാനവും ഇല്ല. വേഗം മായാവിനെ അറിച്ചാലോ?

anoopadr said...

അതിനു മായാവിക്കു ഇതില്‍ ഇടപെടാന്‍ പറ്റില്ലല്ലോ...

Unknown said...

അപ്പോള്‍ മായാവി അവിടെ അദൃശ്യനായി എത്തി
"ങെ ഇതു മുക്രി മന്ത്രമല്ലെ? ഹും വഴിയോണ്ട്..."

anoopadr said...

ഏയ്.. മായാവിക്കു ഇതില്‍ ഇടപെടാന്‍ പറ്റില്ല...

മായാവി വേറേ പുസ്തകത്തിലാ.. ;)

Unknown said...

അതു പ്രശ്നമല്ല. ബാലമംഗളത്തിലും അദൃശ്യാനാകുന്ന പരിപാടി ഒണ്ട്. അപ്പൊ മായാവിക്കും വരാം...

അച്ചുമാമ said...

dinganeyum soudiyeyum link cheyyikkano paradeepe?

Anoop Technologist (അനൂപ് തിരുവല്ല) said...

എന്നാ ഫാന്റത്തിനെ വിളിക്കാം

മായാവി.. said...

i'm here

പ്രദീപ്കുമാര്‍ said...

ഡിങ്കനെ മാത്രം അല്ല, കപീഷ്, കിഷ്കു, മായാവി, കാലിയ തുടങ്ങി എല്ലാത്തരം ജീവികളേയും കൊല്ലണം . കാരണം അവരൊന്നും മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവത്തെ പോലെ അല്ല. സഹജീവികളോട് കരുണ , ദയ , സഹാനുഭൂതി ഇതൊക്കെ പുലര്ത്തുന്നത് കൊണ്ട് കളങ്കമില്ലാത്ത കുട്ടികള്‍ അവരെ സ്നേഹിച്ചു പോകും .കുട്ടികളില്‍ സ്വഭാവ രൂപികരണം ആണു സന്മാര്ഗ കഥകളുടെ ലക്ഷ്യമെങ്കില്‍ മതപഠനത്തെക്കാള്‍ ഉപകരിക്കുക കിഷ്കൂ കപീഷ് ഇവരൊക്കെ ആണു.