Monday, September 29, 2008

നീലക്കണ്ണുകളുള്ള രാജകുമാരന്‍ യാത്രയായി

നീലക്കണ്ണുകളുള്ള രാജകുമാരന്‍ യാത്രയായി.പോള്‍ ന്യുമാന്‍ സിനിമയെ സ്നേഹിച്ചിരുന്നവരൊക്കെ നെഞ്ചിലേറ്റിയിരുന്ന ആ താരം 83-ം വയസ്സില്‍ കാന്‍സറുമായുള്ള യുദ്ധത്തില്‍ പരാജയം സമ്മതിച്ച്‌ പിന്മാറി. 1986ല്‍ ഓസ്കാര്‍ നേടിക്കൊടുത്ത്‌ കളര്‍ ഒഫ്‌ മണി അടക്കം നിരവധി ചിത്രങ്ങള്‍ hustler exodus, cool hand luke,somebody up there like me,the towering inferno, Mr&Mrs Bridge, \\\\\\\\\\\\\\}enniva pradhaanam. ഒരു കാര്‍ റേസര്‍ കൂടിയായ അദ്ദേഹം 80-ാ‍ം വയസ്സിലും റേസ്‌ കാറുകള്‍ ഓടിക്കാറുണ്ടായിരുന്നു. സ്വന്തം ബിസിനസ്സായ ന്യുമാന്‍ ഓണ്‍ സിനിമകളേക്കാളെല്ലാം വരുമാനം ഉണ്ടാക്കിയിരുന്നെങ്കിലും ടാക്സ്‌ കഴിഞ്ഞ്‌ ബിസിനെസ്സില്‍ നിന്നുമുള്ള മുഴുവന്‍ വരുമാനവും ചാരിറ്റിക്കായി മാറ്റിവക്കാറായിരുന്നു
What was the secret to his long marriage? That question was repeated so often that in one interview he simply responded: "I don't know what she puts in my food." {here is one more from him--"You can't be as old as I am without waking up with a surprised look on your face every morning: 'Holy Christ, whaddya know - I'm still around!' It's absolutely amazing that I survived all the booze and smoking and the cars and the career." തുളച്ചിറങ്ങുന്ന നീലക്കണ്ണുകള്‍ക്ക്‌ യാത്രാമൊഴി

Thursday, September 25, 2008

മിക്കി മൗസിന്‌ ഫതവ്വ

സൗദിയിലെ മത പുരോഹിതനായ ഷെയ്ക്‌ മുഹമ്മെദ്‌ മുനാജിദ്‌ മിക്കി മൗസിന്‌ വധശിക്ഷ വിധിച്ചുവത്രെ. ചെകുത്താന്റെ ഏജന്റായ എലിയോട്‌ ജനങ്ങള്‍ക്ക്‌ സ്നേഹം തോന്നും എന്നതാണത്രെ ഈ വിധിക്ക്‌ കാരണം

എന്നാല്‍ ഒരു വനിതാ പ്രചാരകയായ സൗദ്‌ സാലെഹിന്റെ അഭിപ്രായം കാര്‍ടൂണ്‍ കഥാപാത്രത്തിനെതിരായുള്ള ഇത്തരം നടപടി ഇസ്ലാമിനെ മറ്റുള്ളവരുടെ ഇടയില്‍ താറടിച്ചു കാട്ടാന്‍ മാത്രമെ ഉപകരിക്കൂ എന്നാണ്‌ ഏതായാലും എന്റെ മകളുടെ പ്രിയങ്കര കഥാപാത്രമായ മിക്കിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ഥിക്കുന്നു

Sunday, September 14, 2008

എനിക്കു വന്ന ഒരു മെയില്‍

ഇത്‌ എനിക്കു വന്ന ഒരു മെയില്‍ ആണ്‌

Dear Sir/Madam, 

SPARE 5-MINUTES from ur busy schedule .PLEASE !!!
 

Lt. Saurabh Kalia of 4 JAT Regiment of the Indian Army laid down his 
life at the young age of 22 for the nation while guarding the 
frontiers at Kargil. 
His parents, indeed the Indian Army and nation itself, 
lost a dedicated, honest and brave son.
He was the first officer to detect and inform about 
Pakistani intrusion. Pakistan captured him and his patrol party of 5 
brave
 men alive on May 15, 1999 from the Indian side of LOC. 
They were kept in captivity for three weeks and 
subjected to unprecedented
 brutal torture, evident from their bodies handed over 
by Pakistan Army on June 9, 1999 .
The Pakistanis indulged in dastardly acts of inflicting burns on these Indian officers with cigarettes, piercing their ears with hot rods, removing their eyes before puncturing them and breaking most of the bones and teeth. 
They even chopped off various limbs and private organs of the Indian
 soldiers besides inflicting unimaginable physical and mental torture. 

After 22 days of torture, the brave soldiers were ultimately shot dead. A detailed post-mortem report is with the Indian Army. Pakistan dared to humiliate India this way flouting all international norms. 
They proved the extent to which they can degrade humanity. However, the Indian soldiers did not break while undergoing all this unimaginable barbarism, which speaks volumes of their patriotism, grit, determination, tenacity and valour - something all of India should be proud of. 
Sacrificing oneself for the nation is an honour every soldier would be proud of, but no parent, army or nation can accept what happened to these brave sons of India . I am afraid every parent may think twice to send their child in the armed forces if we all fall short of our duty in safeguarding the PRISONERS OF WAR AND LET THEM MEET THE FATE OF LT.SAURABH KALIA.
It may also send a demoralising signal to the army personnel fighting for the Nation that our POWs in Pak cannot be taken care of. It is a matter of shame and disgust that most of Indian Human Rights Organisations by and large, showed apathy in this matter. 


Through this humble submission, may I appeal to all
 the civilized people irrespective of colour, caste, region, religion and political lineage to stir their conscience and rise to take this as a NATIONAL ISSUE !!! 
International Human Rights Organizations must be approached to expose and pressure Pakistan to identify, book and punish all those who perpetrated this heinous crime to our men in uniform. 
If Pakistan is allowed to go unpunished in this case, we can only imagine the consequences. 
Below is the list of 5 other soldiers who preferred to
 die for the country rather than open their mouths in front of enemy - 

1. Sep. Arjun Ram s/o Sh. Chokka Ram; Village & PO 
Gudi. Teh. & Dist.
Nagaur, (Rajasthan)

2. Sep. Bhanwar Lal Bagaria h/o Smt. Santosh Devi; 
Village Sivelara;Teh.&
Dist.Sikar (Rajasthan)
3. Sep. Bhikaram h/o Smt. Bhawri Devi; Village 
Patasar; Teh. 
Pachpatva;Distt.Barmer (Rajasthan) 

4. Sep. Moola Ram h/o Smt. Rameshwari Devi; Village 
Katori; Teh. Jayal;Dist.
Nagaur(Rajasthan)
 

5. Sep. Naresh Singh h/o Smt. Kalpana Devi; Village 
Chhoti Tallam;
Teh.Iglab; Dist.Aligarh (UP)
 


Yours truly,
 
Dr. N.K. Kalia (Lt. Saurabh Kalia's father). 
Saurabh Nagar,
Palampur-176061
Himachal Pradesh 
Tel: +91 (01894) 32065 

Please sign in by writing your name and then copy and 
paste it again to
 forward it to your friends and relatives. Let us give a supporting hand to Dr. Kalia in his efforts to get justice. 
Remember, Lt. Kalia and his colleagues died on the
 front so that we could
sleep peacefully in our homes. 

PLEASE DON'T BREAK THE ONWARD MOVEMENT OF THIS MAIL. 
WE SEND ALL SORTS OF SILLY MAILS TO OUR FRIENDS WHICH 
COMPEL ONE TO FORWARD BY SAYING THAT IT MAY HARM YOU IF YOU WON'T DO SO. BUT 
HERE IT IS NOTHING LIKE THAT, IT WILL ONLY BE YOU WHO WILL FEEL 
SATISFIED IF YOU
 WILL CONTRIBUTE TO THE CAUSE. 
JAI HIND ....Victory to India !!



(Add your name to the list and forward mail)

Wednesday, September 10, 2008

ആശ ബോസ്ലെ 75ന്റെ നിറവില്‍

1933 സെപ്റ്റെംബര്‍ 8ന്‌ മഹാരാഷ്ട്രയിലെ ഗോര്‍ ഗ്രാമത്തിലാണ്‌ ആശ ജനിച്ചത്‌.പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ്‌ മങ്കേഷ്കറിന്റെ പുത്രിമാരായ ആഷയും ലതയും സ്വാഭാവികമായും വളരെ ചെറിയ പ്രായത്തില്‍ തന്നെ സംഗീതത്തിന്റെ ലോകത്തിലേക്ക്‌ ഇറങ്ങി ചെന്നു.1945ല്‍ "ബഡി മാ" എന്ന ചിത്രത്തിലാണ്‌ ആശ ആദ്യമായി പാടിയതെങ്കിലും 1948ല്‍ റിലീസായ "ചുനാരിയ" ആണ്‌ ഇവരുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്‌.14 ഭാഷകളിലായി 12000ത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്‌ ഇവര്‍.ഹെലന്റെ ലഹരി പിടിപ്പിക്കുന്ന ന്രുത്തത്തിന്‌ ഒരു അവിഭാജ്യഘടകമായിരുന്നു ആശയുടെ പാട്ടുകള്‍.1956ല്‍ ഒ.പി.നയ്യാറിന്റെ സംഗീത സംവിധാനത്തിന്‍ കീഴില്‍ സി.ഐ.ഡി എന്ന ചിത്രത്തില്‍ പാടിയതാണ്‌ ആശയുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായത്‌. പിന്നീറ്റ്‌ 1974ല്‍ വഴിപിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകള്‍ നമുക്കു സമ്മാനിച്ചു(ഹൗറ ബ്രിഡ്ജ്‌, കാഷ്മീര്‍ കി കലി, തുംസാ നഹി ദേഖാ,ഏക്‌ മുസാഫിര്‍ ഏക്‌ ഹസീന,മേരെ സനം). ബി ആര്‍ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാന്‍ അവസരം ലഭിച്ചു.(നയാ ദൗര്‍, വഖ്ത്‌, ഗുമ്ര‍ാഹ്‌).ആര്‍.ഡി. ബര്‍മന്റെ പ്രിയപ്പെട്ട ഗായികയായിരുന്നു ആശ.അക്കാലത്ത്‌ ബര്‍മന്‌ ലതയോടുണ്ടായിരുന്ന പിണക്കവും അതിനൊരു കാരണമായിരുന്നിരിക്കാം ആര്‍.ഡി ബര്‍മന്റെ കീഴിലാണ്‌ ആശ ഒരു സമ്പൂര്‍ണ്ണ ഗായികയായിതീരുന്നത്‌. പോപ്പ്‌,, കാബറെ,, റോക്ക്‌, ഡിസ്കൊ ,ഗസല്‍, ക്ലാസ്സിക്കല്‍ അങ്ങിനെ എല്ലാത്തരം ഗാനങ്ങളും പാടാന്‍ കഴിവുള്ള ഒരു ഗായികയണ്‌ താനെന്ന് അവര്‍ ബര്‍മന്‍ ഗാനങ്ങളിലൂടെ തെളിയിക്കുകയും അങ്ങിനെ സഹോദരി ലതയുടെ നിഴലില്‍ നിന്നും പുറത്തുവരികയും ചെയ്തു.(ഹരെ രാമ ഹരെ കൃഷ്ണ, , ജവാനി ദിവാനി, കാരവന്‍, ബുദ്ധ മില്‍ ഗയ, അപ്നാദേശ്‌,, ഇജാസത്ത്‌, സാഗര്‍). 90കളില്‍ എ ആര്‍ റഹമാനാണ്‌ ആശയെ തിരിച്ചു കൊണ്ടുവന്നത്‌(രംഗീല,താള്‍, ലഗാന്‍, ദൗഡ്‌,ഇരുവര്‍ബോയ്‌ ജോര്‍ജ്‌, മെഹദി ഹസ്സന്‍ ഉസ്റ്റാദ്‌ അലി അക്ബര്‍ ഖാന്‍,ഗുലാം അലി തുടങ്ങിയവരോടൊത്തെല്ലാം ചേര്‍ന്ന് ആശ ആല്‍ബങ്ങള്‍ പുരത്തിരക്കിയിട്ടിട്ടുണ്ട്‌ആശ ഗ്രാമിയിലേക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി ആണ്‌. 2000ല്‍ ദാദാ സാഹെബ്‌ ഫാല്‍കാ അവാര്‍ഡ്‌ ലഭിച്ചു. ഈ വര്‍ഷം പ്രസിഡെണ്ടിന്റെ പത്മ വിഭൂഷന്‍ ബഹുമതിക്കര്‍ഹയായിട്ടുണ്ട്‌.നല്ലൊരു കുക്കുകൂടെയായ ആശ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒരു റസ്റ്റൊറണ്ട്‌ ശ്രുംഖലയും നടത്തുന്നുണ്ട്‌. ആശക്ക്‌ ജന്മദിനാശംസകള്‍മനു

നിത്യജീവിതത്തില്‍ നിന്നും ചില നുറുങ്ങുകള്‍-2

നാട്ടില്‍ നിന്നും വന്നപ്പോള്‍ കണ്ണന്‌ കുറെ ഗൈഡുകള്‍ വാങ്ങിക്കൊടുത്തിരുന്നു. കുറെനാള്‍ കഴിഞ്ഞ്‌ ഒരു ദിവസം പുസ്തകവുമായി സംശയം ചോദിക്കാന്‍ വന്നപ്പോള്‍ അന്നു വങ്ങിത്തന്ന ഗൈഡ്‌ എവിടെ എന്നു ചോദിച്ചു അവന്റെ ഉത്തരം." അച്ചന്‍ സ്നേഹത്തോടെ കൊണ്ടു വന്നതല്ലെ കേടു വരാതിരിക്കാന്‍ അലമാരിയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌ തുറന്നു നോക്കി കൂടി കേടു വരുത്തിയിട്ടില്ല എനിക്ക്‌ ഒരു സൂക്ഷ്മതയില്ല എന്നല്ലെ അച്ചന്‍ എപ്പോഴും പറയാറ്‌"

Sunday, September 7, 2008

അണു കരാര്‍2

ഇന്ത്യയിലെ ഇടതുപക്ഷത്തിന്‌ ഇപ്പോഴും അമേരിക്കയെ പേടിയാണ്‌ they overestimate America and underestimate Indiaഅമേരിക്ക ഒന്ന് ഊതുമ്പോഴെക്കും പറന്നുപോകുന്ന കരിയില ഒന്നുമല്ല ഇന്നത്തെ ഇന്ത്യ.ഇത്‌ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഒരു കരാര്‍ അല്ല ഏകദേശം നാല്‍പതു കൊല്ലമായുള്ള ഇന്ത്യയുടെ ആണവ ഒറ്റപ്പെടലില്‍ നിന്നുമുള്ള പുറത്തു വരലാണ്‌

നിത്യജീവിതത്തില്‍ നിന്നും ചില നുറുങ്ങുകള്‍

കുറച്ചുനാളുകള്‍ക്കു മുന്‍പ്‌ മലപ്പുത്തുനിന്നും ഊട്ടിയിലേയ്ക്ക്‌ പോകുന്നു കമ്പ്യൂട്ടറും മറ്റു കുറച്ച്‌ വീട്ടു സാധനങ്ങളുമുള്ളതിനാല്‍ ഒരു കൂട്ടുകാരന്റെ ക്വാളിസ്‌ കടം വാങ്ങി അതിലാണ്‌ യാത്ര കുറേനേരം കഴിഞ്ഞപ്പോള്‍ ഒരു വലിയ ഉറുമ്പ്‌ കാറിന്റെ ഡാഷിലൂടെ നടക്കുന്നു. ഏഴാം ക്ലാസ്സുകരനായ കണ്ണന്‍ എന്നു വിളിക്കുന്ന അമിത്‌ എന്ന എന്റെ പുത്രന്‌ ഭയങ്കര സങ്കടം " അച്ചാ പാവം ഉറുമ്പ്‌ നമ്മള്‍ മലപ്പുറത്ത്‌ വീടിന്റെ മുറ്റത്തു വണ്ടി നിറുത്തിയിട്ടപ്പോള്‍ അറിയാതെ കയറിയതാകും ""അതിനെന്താ ഏട്ടാ നമ്മള്‍ ഊട്ടിയില്‍ നിറുത്തുമ്പോള്‍ അത്‌ ഇറങ്ങി പൊയ്ക്കൊള്ളും" ഒന്നാം ക്ലാസ്സുകാരി ചിന്നു(അപര്‍ണ) ഏട്ടനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
അവന്റെ വിഷമം മാറുന്നില്ല "പക്ഷെ അവിടെ ഇറങ്ങിയാല്‍ അവിടുള്ള ഉറുമ്പുകളൊക്കെ തമിഴല്ലെ പറയുക ഇവന്‌ തമിഴ്‌ അറിയില്ലെങ്കില്‍ ഭക്ഷണം കൂടി ചോദിച്ച്‌ വാങ്ങാന്‍ കഴിയില്ലല്ലൊ".

അണു കരാര്‍

ഇന്നലെ സി എന്‍ എന്‍ ടിവി യിലെക്ക്‌ ആരൊ അയച്ച ഒരു ഇമെയില്‍. ന്യൂക്‌ ഡീല്‍ ത്രൂ ആയതില്‍ എല്ലായിടത്തുനിന്നും സന്തൊഷ പ്രകടനങ്ങള്‍ നാലിടങ്ങളില്‍ നിന്നുമാത്രം ദുഖപ്രകടനം അവ 1.ഇസ്ലമാബാദ്‌ 2. ചൈന 3 ബി.ജെ.പി 4.ഇന്ത്യയിലെ ഇടതുപക്ഷം

Friday, September 5, 2008

ഒറീസ്സയിലെ പൂക്കള്‍

please install anjalioldlipi font to read ഒറീസ്സയില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കും ദുരിതമനുഭവിച്ച്വര്‍ക്കുമായി രണ്ടിറ്റു കണ്ണുനീര്‍. ഞാനൊരു ഹിന്ദുവാണ്‌ ഹിന്ദുവായതില്‍ അഭിമാനിക്കുന്ന ആളാണ്‌.ഞങ്ങള്‍ക്ക്‌ ബജരങ്ങ്ദള്‍, VHP, RSS എന്നിവരുടെ ലേബല്‍ ആവശ്യമില്ല.ഇവരെല്ലാം ഹിന്ദു സങ്ഖടനകള്‍ എന്ന് അറിയപ്പെടുന്നതില്‍ എനിക്കു ലജ്ജ തോന്നുന്നു. രാത്രിയുടെ മറവില്‍ ആയുധങ്ങളുമായി ചെന്ന് സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു കൊലപ്പെടുത്തുന്നവര്‍ അവര്‍ക്ക്‌ ഹിന്ദുമതത്തെ കുറിച്ച്‌ എന്തറിയാം ഏതര്‍ഥത്തിലാണ്‌ അവര്‍ ഹിന്ദുക്കള്‍ ഹിന്ദു മതത്തിന്റെ അല്ലെങ്കില്‍ ആര്‍ഷ്ഭാരത സംസ്കാരത്തിന്റെ അടിസ്ഥാന ശിലകളായ രണ്ട്‌ പ്രമാണങ്ങളാണ്‌ "ലോകൊ സമസ്തൊ സുഖിനോ ഭവന്തു" എന്നതും "വസുദേവൈക കുടുംബകം"എന്നതും അതായത്‌ ലോകത്തിലുള്ള എല്ലാവരും സര്‍വ സുഖങ്ങളോടും സന്തോഷത്തോടെയും ഇരിക്കട്ടെ എന്ന് അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടവന്‍ ആണ്‌ ഹിന്ദു. രണ്ടാമത്തേത്‌ ലോകം മുഴുവനും ഒരു കുടുമ്പം ആണ്‌ എന്നതാണ്‌ "ലോകമേ തറവാട്‌" ഇതു മനസ്സിലാക്കാനുള്ള കഴിവുപോലുമില്ലാത്തവന്‍ എന്തു ഹിന്ദു?.സിമി യും vhp യും തമ്മില്‍ എന്തു വ്യത്യാസം?

സൂഫിസം

soofism –Please install anjali old lipifont in you computer to read this also spare a few seconds to thank our friends who developed this fontഅറിവിന്റെ ഒരു ഭണ്ഡാരവും കനിവിന്റെ ഒരു കുളിര്‍കാറ്റുമായിരുന്നു സൂഫിസം.ബാഗ്ദാദില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമാണ്‌ സൂഫിസം ഇന്ത്യയിലേക്കു വന്നത്‌ എന്നും അല്ല ഇസ്ലാം മതത്തിന്‌ ഹിന്ദു മതത്തിനോടും മറ്റു മതങ്ങളോടുമുണ്ടായ സമ്പര്‍കത്തിന്റെ ഫലമായി ഉണ്ടായതാണ്‌ എന്ന രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. സുഫു (ശുദ്ധത) എന്ന അറബി വാക്കില്‍ നിന്നാണ്‌ സൂഫി എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു . ഇസ്ലാമിനെ മിസ്റ്റിസത്തിന്റെ പനിനീരില്‍ മുക്കിയ മയില്‍പീലികൊണ്ട്‌ തുടച്ചെടുത്ത അലൗകിക ചിന്താധാരയാണ്‌ സൂഫിസം. എന്നാല്‍ മറ്റു മതങ്ങളോ എന്തിന്‌ ഇസ്ലാം മതം പോലും അവരോട്‌ വേണ്ടത്ര കനിവു കാട്ടിയോ എന്ന് സംശയമാണ്‌. ഡിക്ഷ്ണറി ഒഫ്‌ ഇസ്ലാമില്‍ പറയുന്നത്‌ സൂഫികള്‍ തങ്ങളുടെ സമ്പ്രദായത്തിന്റെ സ്ഠാപകനായി കരുതുന്നത്‌ മുഹമ്മദിന്റെ വളര്‍ത്തുമകന്‍ അലിയെത്തന്നെയാണെന്നാണ്‌.സൂഫിവര്യന്മാര്‍ എന്നും ആക്രമിക്കപ്പെട്ടിരുന്നു ആദ്യകാലങ്ങളില്‍ അതിനു കാരണം പ്രാചീനമായ ചില ഗോത്രാചാരങ്ങള്‍ അതു പിന്തുടര്‍ന്നിരുന്നതുകൊണ്ടാണ്‌. പിന്നീടാകട്ടെ ചെന്നെത്തിയ ഇടങ്ങളിലെയെല്ലാം നല്ലതെന്നു തോന്നിയ ആചാരങ്ങളെയെല്ലാം അത്‌ സ്വാംശീകരിച്ചു ഇത്‌ മൗലിക വാദികള്‍ക്ക്‌ സഹിക്കാന്‍ പറ്റുന്നതിനുമപ്പുറത്തായിരുന്നുഎല്ലാം ത്യജിച്ച്‌ ദൈവത്തിങ്കലേയ്ക്‌ നടന്നടുത്തവരാണ്‌ സൂഫികള്‍. ധ്യാനവും ജപവുമായ കുതിരകളെ പൂട്ടിയ തേരില്‍ സമ്പത്തും ആഗ്രഹങ്ങളും പുറത്തേക്കു വലിച്ചെറിഞ്ഞു ദൈവ സന്നിധിയിലേക്ക്‌ യാത്ര ചെയ്യുന്നവര്‍ദൈവവും മനുഷ്യനുമായുള്ള പ്രണയത്തെ വര്‍ണിച്ച സൂഫികള്‍ ആനന്ദമായി ദൈവത്തില്‍ വിലയിക്കാനുള്ളതാണ്‌(ഫനാ ആകല്‍) മനുഷ്യജന്മമെന്നു വിശ്വസിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ സൂഫി വര്യനായ മംസൂര്‍ ഹല്ലാജ്‌ ഇത്തരത്തിലുള്ള ഫനാ സ്റ്റേജിലെത്തിയ ഒരു മഹാനായിരുന്നുശരിയത്ത്‌ നിയമപ്രകാരം കുറ്റവാളിയെന്നാരോപിക്കപ്പെട്ട മംസൂര്‍ വളരെ ക്രൂരമായാണ്‌ വധിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ കൈകളും കാലുകളും ഒന്നൊന്നായി വെട്ടിമാറ്റി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, നാക്ക്‌ പിഴുതെടുത്തു ശേഷം ശരീരം കത്തിച്ച്‌ ചാമ്പലാക്കി. മംസൂറിനെ വധിക്കാനുള്ള ഓര്‍ഡറില്‍ ഒപ്പു വച്ച ശേഷം ജുനൈദ്‌ നിറ കണ്ണുകളോടെ പറഞ്ഞുവത്രെ " ഞാനും മംസൂറും ഒന്നു തന്നെ ഭ്രാന്ത്‌ എന്നെ രക്ഷിച്ചു യുക്തി മംസൂറിനെ തീര്‍ത്തു"സൂഫികള്‍ പിന്നീട്‌ പല വിഭാഗങ്ങളായി മാറുകയും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധമായി പ്രവൃത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇളനീരിന്റെ മധുരമുള്ള കവിതകള്‍ രചിച്ചിരുന്ന പേര്‍ഷ്യന്‍ കവികളായിരുന്ന സൂഫിവര്യന്മാര്‍ ദൈവപ്രേമത്തിന്റെ വരികള്‍ പാടി നടന്നു. ഇസ്ലാം മിഷണറിമാരായാണ്‌ സൂഫികള്‍ ഇന്ത്യയിലെത്തിയത്‌. വളരെ ശാന്തമായും സാഹോദര്യപൂര്‍ണമായും ഇസ്ലാം മതം ഭാരതത്തില്‍ വേരുപിടിച്ചുവരുന്ന ഒരു സമയമായിരുന്നു അത്‌ . പക്ഷെ തുര്‍കി, അഫ്ഘാന്‍ ആക്രമണങ്ങളോടെ, തുടര്‍ന്നുണ്ടായ ക്രൂരമായ ഹിംസകള്‍ ഭാരതീയരുടെ മനസ്സില്‍ ഇസ്ലാമിനോടുള്ള മനോഭാവം മാറ്റി സ്നേഹത്തിനും സാഹോദര്യത്തിനും പകരം വെറുപ്പു നിറഞ്ഞു. പക്ഷെ സൂഫികള്‍ മറ്റു മതപ്രചാരകരില്‍ നിന്നും വ്യത്യസ്തരായി ജനപദങ്ങളില്‍ അവരിലൊരാളായി താമസിക്കുകയും ഗോത്രാചാരങ്ങളെ തച്ചു തകര്‍ക്കാന്‍ ശ്രമിക്കാതെ സമന്വയിക്കാന്‍ ശ്രമിക്കുകയും ചെയ്തു ഖ്വാജാ മൊയ്തീനെ പോലുള്ള സൂഫിവര്യന്മാര്‍ അനേകം സില്‍സിലകള്‍ സ്ട്താപിച്ചു. സൂഫിസത്തെ കുറിച്ചു കൂടുതല്‍ പിന്നീടൊരിക്കലാകാം. ഇന്ത്യയില്‍ ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും കോര്‍ത്തിണക്കുന്ന ഒരു പാലമായിരുന്നു സൂഫിസം. ഭാരതത്തിന്റെ ഹിന്ദു മുസ്ലിം സൗഹ്രുദത്തിന്റെ ഒരു പ്രമുഖ കാരണം സൂഫികളുടെ പ്രവൃത്തനമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.സൂഫിപ്രസ്ധാനം കുറച്ചു കാലം കൂടി ഇന്ത്യയില്‍ വേരോടിയിരുന്നുവെങ്കില്‍ നമ്മുടെ ഹിന്ദു മുസ്ലിം സൗഹ്രുദങ്ങള്‍ ഒരു പടി കൂടെ കടന്ന് കുടുമ്പ ബന്ധങ്ങള്‍ വരെ ആകുമായിരുന്നു എന്ന് തോന്നുന്നില്ലെ? അങ്ങിനെ ആയിരുന്നെങ്കില്‍ രണ്ടു മതത്തിലുമുള്ള മൗലികവാദകോമരങ്ങള്‍ക്ക്‌ ഇന്നത്തെപോലെ പോര്‍വ്വിളികള്‍ നടത്താന്‍ കഴിയില്ലായിരുന്നു. അഭിപ്രയങ്ങള്‍ രേഖപ്പെടുത്തുമല്ലൊസ്നേഹത്തോടെ മനു