Monday, December 15, 2008

മോക്ഷത്തിന്റെ വ്യര്‍ത്ഥത

നിയമപ്രകാരമുള്ള അറിയിപ്പ്‌ ഇത്‌ കഥയോ കവിതയോ ലേഖനമോ അല്ല ഇതിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇനി മരിക്കാന്‍ പോകുന്നവരോ മരിച്ചതായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയിട്ടും മരിക്കാത്തവരോ,മരിച്ചിട്ടും മരണ സര്‍ട്ടിഫിക്കറ്റ്‌ കിട്ടാത്തവരോ ആയ ആരുമായു ഒരു ബന്ധവുമില്ല. ഏതെങ്കിലും പ്രദേശത്തെയോ വിഭാഗങ്ങളെയോ മോശമാക്കി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല ഇത്രയൊക്കെ പറഞ്ഞ ശേഷവും ആരുടെയെങ്കിലും മത വിശ്വാസം ചൊറിയപ്പെട്ടതായി തോന്നുന്നുവെങ്കില്‍ താങ്കള്‍ ചൊറിഞ്ഞു കൊള്ളുക എന്നെ ചൊറിയാന്‍ വരേണ്ട.
Nothing serious just silly things please read with a light heart
************************** *****
കേന്ദ്ര തീവ്രവാദ റിക്രുട്മ്മെണ്ട്‌ ബോര്‍ഡ്‌ ചാവേര്‍ സേനയിലേക്ക്‌ ആളെയെടുക്കുന്നതിനായി കേരളത്തില്‍ ഒരു പ്രവേശനോത്സവം നടത്തി.കേരളത്തിന്റെ നാനാഭാഗത്തു നിന്നും തീവ്രവാദികളാകാന്‍ താല്‍പര്യമുള്ളവര്‍ ഇന്റര്‍വ്യൂബോര്‍ഡിനു മുന്‍പിലേക്ക്‌ ഒഴുകിയെത്തി.
സെലെക്ഷന്‍ ലിസ്റ്റിലേക്ക്‌ നോക്കിയ ചീഫിന്റെ കണ്ണുകള്‍കുറുകി "ലിസ്റ്റില്‍ മലപ്പുറത്തുകാരും കോഴിക്കോട്ടു കാരുംതീരെ ഇല്ലല്ലോ എന്താ അവിടെനിന്നും ആരുംവന്നിരുന്നില്ലേ?"
'ധാരാളം പേര്‍ വന്നിരുന്നു പക്ഷെ മൊല്ലാക്കയുടെ പ്രസംഗംകഴിഞ്ഞതോടെ എല്ലാവരും തിരിച്ചു പോയി' എന്നു മറുപടി

മൊല്ലാക്കായെ സദസ്സിലേക്ക്‌ വിളിക്കപ്പെട്ടു"മലപ്പുറത്തുകാര്‍ക്കും കോയിക്കോട്ടുകാര്‍ക്കും ഇങ്ങള്‌ ക്ലാസ്സെടുത്തീലേ?"
"ഉവ്വ്‌"
"xxxദില്‌ ചാവുന്നവര്‍ക്ക്‌ സുബര്‍ക്കം കിട്ടും എന്നു പറഞ്ഞില്ലേ"
"ഉവ്വ്‌"
"സുബര്‍ക്കത്തിലെത്തുന്ന ഓരോ xxxxക്കും 50 ഹൂറിമാരെ സ്വന്തമായി ലഭിക്കും എന്നു പറഞ്ഞോ?"
"ഉവ്വ്‌"
"സുബര്‍ക്കത്തില്‍ ഓരോ xxxxക്കും ലഭിക്കുന്ന ഹൂറിമാരുടെ സൗ ന്ദര്യത്തെ കുറിച്ച്‌ വിശദമായി പറഞ്ഞോ?"
"ഉവ്വ്‌"
"എങ്ങനേ......?"
" അതായത്‌ ആദ്യം ഞാന്‍ അവരുടെ സൗ ന്ദര്യത്തെ വര്‍ണിച്ചുകൊടുത്തു പനങ്കുല പോലത്തെ മുടി,പളുങ്കു പോലെയുള്ള നീലക്കണ്ണുകള്‍, ഗോതംബിന്റെ നിറം, എരിക്കിന്‍ പൂവു പോലെയുള്ള മൂക്ക്‌,ചെന്തൊണ്ടിപ്പഴമൊത്ത ചുണ്ടുകള്‍, യവന സുന്ദരമായ താടിയളവുകള്‍.ദന്തശില്‍പ ദംഗിയാര്‍ന്ന കഴുത്തും ചുമലുകളും,................ ................. ........കള്‍,വാഴയിലപോല്‍ മിനുസ്സമാര്‍ന്ന ആലില വയര്‍ ചെറുതടാകം പൊലേ പൊക്കിള്‍,.......................,വാഴപ്പിണ്ടി പോലെ മിനുത്ത തുടകള്‍ ഇതു കേട്ട്‌ അവര്‍ സന്തോഷത്തോടെ ആര്‍ത്തു വിളിച്ചുകൊണ്ടിരുന്നു ഞങ്ങളെയും ചാവേറാക്കൂ ...ഞങ്ങളേയും സ്വര്‍ഗത്തിലേക്കയക്കൂ. അതു കേട്ട ആവേശത്തില്‍ ഞാന്‍ അവര്‍ക്ക്‌ സുബര്‍ക്കത്തിലേ ഹൂറിമാര്‍ക്ക്‌ ഒരു വൃത്തികേടുമില്ല എന്നും അവരെത്ര വൃത്തിയുള്ളവരാണെന്നും പറഞ്ഞു കൊടുക്കാന്‍ തീരുമാനിച്ചു"
"എന്തു പറഞ്ഞു കൊടുത്തു?"
"സ്വര്‍ഗ സുന്ദരികളും ദിവ്യ സ്രുഷ്ടികളുമായതുകൊണ്ട്‌ അവര്‍ക്ക്‌ സാധാരണ മനുഷ്യരേപ്പോലെ ഭക്ഷണം കഴിക്കേണ്ടതില്ല അതു കൊണ്ടുതന്നെ വിസര്‍ജ്ജനത്തിനെ ആവശ്യവുമില്ല അതിനാല്‍ അവര്‍ക്കൊന്നും മലദ്വാരം എന്ന വൃത്തികെട്ട അവയവവും ഉണ്ടാകില്ല എന്നു പറഞ്ഞുകൊടുത്തു ഇതു കേട്ടതും അവര്‍ തമ്മില്‍ തമ്മില്‍ നോക്കി പിന്നെ ഞാന്‍ കണ്ടത്‌ ശൂന്യമായ കസേരകളാണ്‌.. എന്തു പറ്റിയെന്ന് മനസ്സിലാകുന്നില്ല"
"പാവം മൊല്ലാക്ക"
*******************************
P.S മലദ്വാരമില്ലാത്തവരേ നിങ്ങള്‍ ഭഗ്യവാന്മാര്‍ എന്തെന്നാല്‍ പയില്‍സ്‌ നിങ്ങള്‍ക്കുള്ളതല്ല

********************************
ചോദ്യം: നിങ്ങള്‍ മലയാളികള്‍ വലിയ അഭ്യസ്ഥ വിദ്യരല്ലേ? എന്നിട്ടും എന്താ ഇങ്ങിനത്തെ മന്ത്രിമാര്‍?
ഉത്തരം: പിന്നോക്കാവസ്ഥയിലുള്ളവരെ എങ്ങിനെയെങ്കിലും മുന്നോട്ടുകൊണ്ടുവരിക എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം അതുകൊണ്ട്‌ വിദ്യാഭ്യാസത്തിലും ബുദ്ധിശക്തിയിലും ഏറ്റവും പിന്നിലുള്ളവരെ തിരഞ്ഞെടുത്ത്‌ ഞങ്ങള്‍ മന്ത്രിമാരാക്കും അവരുമൊന്നു മുന്നോട്ടുവരട്ടെ അതിനല്ലെ ചങ്ങായി സോഷ്യലിസം എന്നു പറയുന്നത്‌
*******************************

അമ്പലത്തില്‍ ശാന്തിയായി ഉണ്ണി നമ്പൂരി ചാര്‍ജെടുത്തതോടെ അമ്പലത്തിനാകെ ഒരു നവോന്മേഷമായി.ഊതിക്കാച്ചിയപൊന്നിന്റെ നിറം കടഞ്ഞെടുത്ത നെയ്യുമുറ്റിയ ശരീരം വന്യമായ ആര്യസൗന്ദര്യം ഒന്നും മറച്ചു വെക്കാന്‍ പര്യാപ്തമല്ലാത്ത രണ്ടറ്റവും കൂട്ടിമുട്ടാത്ത ഒരീരിഴത്തോര്‍ത്തു മാത്രം വേഷം അനന്ദലബ്ധിക്കിനിയെന്തു വേണം വല്ലപ്പോഴുമൊക്കെ വന്ന് അമ്പലപ്പടിയില്‍ നിന്നു വിഷ്‌ ചെയ്ത്‌ പോയിരുന്ന കൊച്ചമ്മമാര്‍ സ്ഥിരമായി ദീപാരാധന തൊഴാന്‍ എത്തിത്തുടങ്ങി.ആലക്തിക ദീപങ്ങള്‍ക്കുമുന്‍പില്‍ വിഗ്രഹത്തെ മറച്ചു നില്‍ക്കുന്ന ഉണ്ണി നമ്പൂരിയുടെ സ്ത്രൈണ സ്വഭാവമുള്ള നിതംബത്തിലേക്കും തൂങ്ങിയാടുന്ന കോണകവാലിലേക്കും നോക്കി അവര്‍ ആനന്ദനിര്‍വൃതിയോടെ കൈകള്‍ കൂപ്പി.


വന്‍ ലക്ഷ്വറി ഫ്ലാറ്റ്‌ എടുത്ത്‌ അതില്‍ ഏര്‍പ്പാട്‌ നടത്താനായുള്ള കപ്പാസിറ്റി ആയിട്ടില്ലാത്തതുകൊണ്ട്‌ നമ്പൂതിരി കൊച്ചമ്മമാരുടെ വീട്ടില്‍ ചെന്ന് യോഗ പടിപ്പിക്കുന്ന സൈഡ്‌ ബിസിനെസ്സ്‌ തുടങ്ങി.കൊച്ചമ്മമാരുടെ കുണ്ഡലിനി ഉയര്‍ത്തി അവരെ ആല്‍മീയ ഉന്നതിയിലേക്ക്‌ നയിക്കാനുള്ള ഉത്തരവാദിത്ത്വം സ്വയം ഏറ്റെടുത്തു.കൊച്ചമ്മമാരുടെ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി വിരല്‍സ്പര്‍ശത്താല്‍ ഉണര്‍ത്താനുള്ള ശ്രമത്തിനിടക്ക്‌ സ്വന്തം കുണ്ഡലിനി സട കുടഞ്ഞെണീറ്റതിനാല്‍ പാവം കൊച്ചമ്മമാരുടെ കുണ്ഡലിനിക്ക്‌ നാലിതളുള്ള മൂലാധാര ചക്രത്തില്‍ നിന്ന് സ്വാധിഷ്ടാന ചക്രത്തിലേക്കും മണിപൂര ചക്രത്തിലേക്കും ഉയരാനാകാതെ തളര്‍ന്നു വീഴേണ്ടി വന്നു അങ്ങിനെ ആയിരം ഇതളുള്ള സഹസ്രാര ചക്രത്തിലെത്തിച്ച്‌ സമാധിയാകാനുള്ള ആഗ്രഹം തളര്‍ച്ചയ്കും കിതപ്പിനുമിടക്ക്‌ ആവിയായി പോയി

അതിനിടക്കാണ്‌ ഒരുകൊച്ചമ്മയുടെ കെട്ട്യോനും കുണ്ഡലിനി ഉയര്‍ത്താന്‍ ഒരുമോഹമുദിച്ചത്‌.ആ ശ്രമത്തിനിടക്ക്‌ പത്തിയുണര്‍ന്നെണീല്‍ക്കുന്ന പാമ്പിനേക്കണ്ട്‌ തിരുമേനി ഞെട്ടിത്തെറിച്ചു പിന്നെ കൊത്തുന്നതിനു മുന്‍പ്‌ തിരിച്ചു കടിച്ചു. പാമ്പിന്റെ വഴുവഴുപ്പും ഉപ്പുരസവും വായില്‍ ഛര്‍ദ്ദില്‍ നിറച്ചപ്പോള്‍ മോക്ഷത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റിയായിരുന്നു അയാള്‍ ചിന്തിച്ചത്‌
********************************
ബുള്ളറ്റ്‌ സ്റ്റാന്‍ഡില്‍ ഇട്ട്‌ ഫാദര്‍ മൂഞ്ച്‌ സ്റ്റെപ്പുകള്‍ കയറി മുകളിലേക്ക്‌ നടന്നു സമയം രാത്രി പത്തര മണി കഴിഞ്ഞിരിക്കുന്നു പാവം ഫാദര്‍ ജോലിത്തിരക്കൊഴിഞ്ഞ നേരമില്ല രാവിലെ മുഴുവന്‍ പള്ളിക്കാര്യമായി പിടിപ്പത്‌ ജോലി രാത്രിയില്‍ കന്യാസ്ത്രീ മഠത്തില്‍ കഠിനമായ ജോലി പള്ളിയുടെ കീഴിലുള്ള കോണ്‍വെന്റ്‌ അല്ലേ കണക്കുകളും പ്രവൃത്തനങ്ങളും എല്ലാ ദിവസങ്ങളിലും പരിശോധിക്കണം സിസ്റ്റര്‍ നൊവീഞ്ഞൊ മുറിയില്‍ കാത്തിരിപ്പുണ്ടായിരുന്നു. അച്ചന്റെ തടിയന്‍ മെഴുകുതിരി മുഴുവന്‍ ഉരുകി മെഴുകായി പരന്നൊഴുകും വരെ അവര്‍ കഠിനമായി ജോലി ചെയ്തു.പിന്നെ എപ്പോഴോ ഒന്നു മയങ്ങി
ഞെട്ടിയുണര്‍ന്ന അച്ചന്‍ വാച്ചില്‍ നോക്കി സമയം നാലര ധ്രുതിയില്‍ വസ്ത്രം ധരിച്ച്‌ അദ്ദേഹം താഴേക്ക്‌ നടന്നു അഞ്ചുമണിയാകുമ്പോഴേക്കും റോഡില്‍ ആള്‍പെരുമാറ്റം തുടങ്ങും ആരെങ്കിലുംകണ്ടാല്‍ പിന്നെ അതു മതി ആള്‍ക്കാര്‍ക്ക്‌ കള്ളക്കഥകളുണ്ടാക്കാന്‍. സഭയേയും വിശ്വാസികളേയും താറടിക്കാന്‍ നടക്കുന്ന കള്ളക്കൂട്ടങ്ങളെങ്ങാനും കണ്ടാല്‍ പിന്നെ എന്തെല്ലാം കള്ളക്കഥകളാണ്‌ അവറ്റകള്‍ പറഞ്ഞു പരത്തുക എന്നു പറയാന്‍ പറ്റില്ല. കോണ്‍വെന്റിന്റെ ഗേറ്റ്‌ തുറന്ന് ഫാദര്‍ ബുള്ളറ്റ്‌ സ്റ്റാര്‍ട്‌ ചെയ്ത്‌ റോഡിലേക്ക്‌ കുതിച്ചു

നാമക്കലില്‍ നിന്നും കോഴിയുമായി വരുന്ന ലെയ്‌ലാന്‍ഡ്‌ ലോറിയുടെ ഡ്രൈവര്‍ കാര്‍വര്‍ണന്റെ കണ്ണുകള്‍ പുലരിത്തണുപ്പിലും ഇളംകാറ്റിലും പതുക്കെ അടഞ്ഞു
......................................................................................................................................
...........................................................................................................................
അവസാനം യാത്രപറഞ്ഞു പിരിഞ്ഞനാള്‍ ഫാദര്‍ മറന്നിട്ടു പോയ തൂവെള്ള നിറമുള്ള ജോക്കി ബ്രീഫ്‌ ഒരു നിധി പോലെ സിസ്റ്റര്‍ നൊവിഞ്ഞോ തന്റെ ജീവിതകാലമ്മുഴുവന്‍ സൂക്ഷിച്ചു


ചെയ്തത്‌ ഒരു കടുംകൈ ആണെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ ഈ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട്‌ തല്‍ക്കാലം നിറുത്തുന്നു