Wednesday, September 10, 2008
ആശ ബോസ്ലെ 75ന്റെ നിറവില്‍
1933 സെപ്റ്റെംബര്‍ 8ന് മഹാരാഷ്ട്രയിലെ ഗോര്‍ ഗ്രാമത്തിലാണ് ആശ ജനിച്ചത്.പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്കറിന്റെ പുത്രിമാരായ ആഷയും ലതയും സ്വാഭാവികമായും വളരെ ചെറിയ പ്രായത്തില്‍ തന്നെ സംഗീതത്തിന്റെ ലോകത്തിലേക്ക് ഇറങ്ങി ചെന്നു.1945ല്‍ "ബഡി മാ" എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948ല്‍ റിലീസായ "ചുനാരിയ" ആണ് ഇവരുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്.14 ഭാഷകളിലായി 12000ത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട് ഇവര്‍.ഹെലന്റെ ലഹരി പിടിപ്പിക്കുന്ന ന്രുത്തത്തിന് ഒരു അവിഭാജ്യഘടകമായിരുന്നു ആശയുടെ പാട്ടുകള്‍.1956ല്‍ ഒ.പി.നയ്യാറിന്റെ സംഗീത സംവിധാനത്തിന്‍ കീഴില്‍ സി.ഐ.ഡി എന്ന ചിത്രത്തില്‍ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീറ്റ് 1974ല്‍ വഴിപിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകള്‍ നമുക്കു സമ്മാനിച്ചു(ഹൗറ ബ്രിഡ്ജ്, കാഷ്മീര്‍ കി കലി, തുംസാ നഹി ദേഖാ,ഏക് മുസാഫിര്‍ ഏക് ഹസീന,മേരെ സനം). ബി ആര്‍ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാന്‍ അവസരം ലഭിച്ചു.(നയാ ദൗര്‍, വഖ്ത്, ഗുമ്രാഹ്).ആര്‍.ഡി. ബര്‍മന്റെ പ്രിയപ്പെട്ട ഗായികയായിരുന്നു ആശ.അക്കാലത്ത് ബര്‍മന് ലതയോടുണ്ടായിരുന്ന പിണക്കവും അതിനൊരു കാരണമായിരുന്നിരിക്കാം ആര്‍.ഡി ബര്‍മന്റെ കീഴിലാണ് ആശ ഒരു സമ്പൂര്‍ണ്ണ ഗായികയായിതീരുന്നത്. പോപ്പ്,, കാബറെ,, റോക്ക്, ഡിസ്കൊ ,ഗസല്‍, ക്ലാസ്സിക്കല്‍ അങ്ങിനെ എല്ലാത്തരം ഗാനങ്ങളും പാടാന്‍ കഴിവുള്ള ഒരു ഗായികയണ് താനെന്ന് അവര്‍ ബര്‍മന്‍ ഗാനങ്ങളിലൂടെ തെളിയിക്കുകയും അങ്ങിനെ സഹോദരി ലതയുടെ നിഴലില്‍ നിന്നും പുറത്തുവരികയും ചെയ്തു.(ഹരെ രാമ ഹരെ കൃഷ്ണ, , ജവാനി ദിവാനി, കാരവന്‍, ബുദ്ധ മില്‍ ഗയ, അപ്നാദേശ്,, ഇജാസത്ത്, സാഗര്‍). 90കളില്‍ എ ആര്‍ റഹമാനാണ് ആശയെ തിരിച്ചു കൊണ്ടുവന്നത്(രംഗീല,താള്‍, ലഗാന്‍, ദൗഡ്,ഇരുവര്‍ബോയ് ജോര്‍ജ്, മെഹദി ഹസ്സന്‍ ഉസ്റ്റാദ് അലി അക്ബര്‍ ഖാന്‍,ഗുലാം അലി തുടങ്ങിയവരോടൊത്തെല്ലാം ചേര്‍ന്ന് ആശ ആല്‍ബങ്ങള്‍ പുരത്തിരക്കിയിട്ടിട്ടുണ്ട്‌ആശ ഗ്രാമിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി ആണ്. 2000ല്‍ ദാദാ സാഹെബ് ഫാല്‍കാ അവാര്‍ഡ് ലഭിച്ചു. ഈ വര്‍ഷം പ്രസിഡെണ്ടിന്റെ പത്മ വിഭൂഷന്‍ ബഹുമതിക്കര്‍ഹയായിട്ടുണ്ട്.നല്ലൊരു കുക്കുകൂടെയായ ആശ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു റസ്റ്റൊറണ്ട് ശ്രുംഖലയും നടത്തുന്നുണ്ട്. ആശക്ക് ജന്മദിനാശംസകള്‍മനു
Subscribe to:
Post Comments (Atom)
No comments:
Post a Comment