Sunday, September 7, 2008

നിത്യജീവിതത്തില്‍ നിന്നും ചില നുറുങ്ങുകള്‍

കുറച്ചുനാളുകള്‍ക്കു മുന്‍പ്‌ മലപ്പുത്തുനിന്നും ഊട്ടിയിലേയ്ക്ക്‌ പോകുന്നു കമ്പ്യൂട്ടറും മറ്റു കുറച്ച്‌ വീട്ടു സാധനങ്ങളുമുള്ളതിനാല്‍ ഒരു കൂട്ടുകാരന്റെ ക്വാളിസ്‌ കടം വാങ്ങി അതിലാണ്‌ യാത്ര കുറേനേരം കഴിഞ്ഞപ്പോള്‍ ഒരു വലിയ ഉറുമ്പ്‌ കാറിന്റെ ഡാഷിലൂടെ നടക്കുന്നു. ഏഴാം ക്ലാസ്സുകരനായ കണ്ണന്‍ എന്നു വിളിക്കുന്ന അമിത്‌ എന്ന എന്റെ പുത്രന്‌ ഭയങ്കര സങ്കടം " അച്ചാ പാവം ഉറുമ്പ്‌ നമ്മള്‍ മലപ്പുറത്ത്‌ വീടിന്റെ മുറ്റത്തു വണ്ടി നിറുത്തിയിട്ടപ്പോള്‍ അറിയാതെ കയറിയതാകും ""അതിനെന്താ ഏട്ടാ നമ്മള്‍ ഊട്ടിയില്‍ നിറുത്തുമ്പോള്‍ അത്‌ ഇറങ്ങി പൊയ്ക്കൊള്ളും" ഒന്നാം ക്ലാസ്സുകാരി ചിന്നു(അപര്‍ണ) ഏട്ടനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
അവന്റെ വിഷമം മാറുന്നില്ല "പക്ഷെ അവിടെ ഇറങ്ങിയാല്‍ അവിടുള്ള ഉറുമ്പുകളൊക്കെ തമിഴല്ലെ പറയുക ഇവന്‌ തമിഴ്‌ അറിയില്ലെങ്കില്‍ ഭക്ഷണം കൂടി ചോദിച്ച്‌ വാങ്ങാന്‍ കഴിയില്ലല്ലൊ".

No comments: