Friday, September 5, 2008
സൂഫിസം
soofism –Please install anjali old lipifont in you computer to read this also spare a few seconds to thank our friends who developed this fontഅറിവിന്റെ ഒരു ഭണ്ഡാരവും കനിവിന്റെ ഒരു കുളിര്‍കാറ്റുമായിരുന്നു സൂഫിസം.ബാഗ്ദാദില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമാണ് സൂഫിസം ഇന്ത്യയിലേക്കു വന്നത് എന്നും അല്ല ഇസ്ലാം മതത്തിന് ഹിന്ദു മതത്തിനോടും മറ്റു മതങ്ങളോടുമുണ്ടായ സമ്പര്‍കത്തിന്റെ ഫലമായി ഉണ്ടായതാണ് എന്ന രണ്ട് അഭിപ്രായങ്ങളുണ്ട്. സുഫു (ശുദ്ധത) എന്ന അറബി വാക്കില്‍ നിന്നാണ് സൂഫി എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു . ഇസ്ലാമിനെ മിസ്റ്റിസത്തിന്റെ പനിനീരില്‍ മുക്കിയ മയില്‍പീലികൊണ്ട് തുടച്ചെടുത്ത അലൗകിക ചിന്താധാരയാണ് സൂഫിസം. എന്നാല്‍ മറ്റു മതങ്ങളോ എന്തിന് ഇസ്ലാം മതം പോലും അവരോട് വേണ്ടത്ര കനിവു കാട്ടിയോ എന്ന് സംശയമാണ്. ഡിക്ഷ്ണറി ഒഫ് ഇസ്ലാമില്‍ പറയുന്നത് സൂഫികള്‍ തങ്ങളുടെ സമ്പ്രദായത്തിന്റെ സ്ഠാപകനായി കരുതുന്നത് മുഹമ്മദിന്റെ വളര്‍ത്തുമകന്‍ അലിയെത്തന്നെയാണെന്നാണ്.സൂഫിവര്യന്മാര്‍ എന്നും ആക്രമിക്കപ്പെട്ടിരുന്നു ആദ്യകാലങ്ങളില്‍ അതിനു കാരണം പ്രാചീനമായ ചില ഗോത്രാചാരങ്ങള്‍ അതു പിന്തുടര്‍ന്നിരുന്നതുകൊണ്ടാണ്. പിന്നീടാകട്ടെ ചെന്നെത്തിയ ഇടങ്ങളിലെയെല്ലാം നല്ലതെന്നു തോന്നിയ ആചാരങ്ങളെയെല്ലാം അത് സ്വാംശീകരിച്ചു ഇത് മൗലിക വാദികള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിനുമപ്പുറത്തായിരുന്നുഎല്ലാം ത്യജിച്ച് ദൈവത്തിങ്കലേയ്ക് നടന്നടുത്തവരാണ് സൂഫികള്‍. ധ്യാനവും ജപവുമായ കുതിരകളെ പൂട്ടിയ തേരില്‍ സമ്പത്തും ആഗ്രഹങ്ങളും പുറത്തേക്കു വലിച്ചെറിഞ്ഞു ദൈവ സന്നിധിയിലേക്ക് യാത്ര ചെയ്യുന്നവര്‍ദൈവവും മനുഷ്യനുമായുള്ള പ്രണയത്തെ വര്‍ണിച്ച സൂഫികള്‍ ആനന്ദമായി ദൈവത്തില്‍ വിലയിക്കാനുള്ളതാണ്(ഫനാ ആകല്‍) മനുഷ്യജന്മമെന്നു വിശ്വസിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ സൂഫി വര്യനായ മംസൂര്‍ ഹല്ലാജ് ഇത്തരത്തിലുള്ള ഫനാ സ്റ്റേജിലെത്തിയ ഒരു മഹാനായിരുന്നുശരിയത്ത് നിയമപ്രകാരം കുറ്റവാളിയെന്നാരോപിക്കപ്പെട്ട മംസൂര്‍ വളരെ ക്രൂരമായാണ് വധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കൈകളും കാലുകളും ഒന്നൊന്നായി വെട്ടിമാറ്റി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, നാക്ക് പിഴുതെടുത്തു ശേഷം ശരീരം കത്തിച്ച് ചാമ്പലാക്കി. മംസൂറിനെ വധിക്കാനുള്ള ഓര്‍ഡറില്‍ ഒപ്പു വച്ച ശേഷം ജുനൈദ് നിറ കണ്ണുകളോടെ പറഞ്ഞുവത്രെ " ഞാനും മംസൂറും ഒന്നു തന്നെ ഭ്രാന്ത് എന്നെ രക്ഷിച്ചു യുക്തി മംസൂറിനെ തീര്‍ത്തു"സൂഫികള്‍ പിന്നീട് പല വിഭാഗങ്ങളായി മാറുകയും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധമായി പ്രവൃത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇളനീരിന്റെ മധുരമുള്ള കവിതകള്‍ രചിച്ചിരുന്ന പേര്‍ഷ്യന്‍ കവികളായിരുന്ന സൂഫിവര്യന്മാര്‍ ദൈവപ്രേമത്തിന്റെ വരികള്‍ പാടി നടന്നു. ഇസ്ലാം മിഷണറിമാരായാണ് സൂഫികള്‍ ഇന്ത്യയിലെത്തിയത്. വളരെ ശാന്തമായും സാഹോദര്യപൂര്‍ണമായും ഇസ്ലാം മതം ഭാരതത്തില്‍ വേരുപിടിച്ചുവരുന്ന ഒരു സമയമായിരുന്നു അത് . പക്ഷെ തുര്‍കി, അഫ്ഘാന്‍ ആക്രമണങ്ങളോടെ, തുടര്‍ന്നുണ്ടായ ക്രൂരമായ ഹിംസകള്‍ ഭാരതീയരുടെ മനസ്സില്‍ ഇസ്ലാമിനോടുള്ള മനോഭാവം മാറ്റി സ്നേഹത്തിനും സാഹോദര്യത്തിനും പകരം വെറുപ്പു നിറഞ്ഞു. പക്ഷെ സൂഫികള്‍ മറ്റു മതപ്രചാരകരില്‍ നിന്നും വ്യത്യസ്തരായി ജനപദങ്ങളില്‍ അവരിലൊരാളായി താമസിക്കുകയും ഗോത്രാചാരങ്ങളെ തച്ചു തകര്‍ക്കാന്‍ ശ്രമിക്കാതെ സമന്വയിക്കാന്‍ ശ്രമിക്കുകയും ചെയ്തു ഖ്വാജാ മൊയ്തീനെ പോലുള്ള സൂഫിവര്യന്മാര്‍ അനേകം സില്‍സിലകള്‍ സ്ട്താപിച്ചു. സൂഫിസത്തെ കുറിച്ചു കൂടുതല്‍ പിന്നീടൊരിക്കലാകാം. ഇന്ത്യയില്‍ ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും കോര്‍ത്തിണക്കുന്ന ഒരു പാലമായിരുന്നു സൂഫിസം. ഭാരതത്തിന്റെ ഹിന്ദു മുസ്ലിം സൗഹ്രുദത്തിന്റെ ഒരു പ്രമുഖ കാരണം സൂഫികളുടെ പ്രവൃത്തനമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.സൂഫിപ്രസ്ധാനം കുറച്ചു കാലം കൂടി ഇന്ത്യയില്‍ വേരോടിയിരുന്നുവെങ്കില്‍ നമ്മുടെ ഹിന്ദു മുസ്ലിം സൗഹ്രുദങ്ങള്‍ ഒരു പടി കൂടെ കടന്ന് കുടുമ്പ ബന്ധങ്ങള്‍ വരെ ആകുമായിരുന്നു എന്ന് തോന്നുന്നില്ലെ? അങ്ങിനെ ആയിരുന്നെങ്കില്‍ രണ്ടു മതത്തിലുമുള്ള മൗലികവാദകോമരങ്ങള്‍ക്ക് ഇന്നത്തെപോലെ പോര്‍വ്വിളികള്‍ നടത്താന്‍ കഴിയില്ലായിരുന്നു. അഭിപ്രയങ്ങള്‍ രേഖപ്പെടുത്തുമല്ലൊസ്നേഹത്തോടെ മനു
Subscribe to:
Post Comments (Atom)
No comments:
Post a Comment