Thursday, January 24, 2008

ചൊവ്വുള്ള സുന്ദരി

മാര്‍സില്‍ ഒരു ചാച്ചിയെ കണ്ടു എന്നുള്ള വിശേഷം മനോരമ മുന്‍പേജില്‍ അഘോഷിച്ചതു കണ്ടില്ലെ. ആറാം ക്ലാസ്സുകാരനായ മകന്‍ സ്കൂള്‍ ബാഗിലിട്ടു പത്രം കൊണ്ടുപോയതിനാല്‍ വിശദമായി വായിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഒരു കൊച്ചു വാര്‍ത്തയായിട്ടാണ്‌ കൊടുത്തിട്ടുള്ളത്‌.അത്‌ വെക്കേഷന്‍ അഘോഷിക്കാന്‍പോയ വല്ല അമേരിക്കന്‍ മദാമ്മ മാരുമായിരിക്കും എന്നാണ്‌ എന്റെ സുഹ്രുത്തുക്കള്‍ പറയുന്നത്‌ കാരണം ശരീരത്തില്‍ തുണി കാണുന്നില്ലല്ലൊ. എന്താണു നിങ്ങള്‍ പറയുന്നത്‌? എന്തായാലും ചൊവ്വയിലേക്കും ഇനി പൂവാലന്മാരുടെ യാത്രയായിരിക്കും. ചൊവ്വയിലെ ചേച്ചിക്ക്‌ സകല ഭാവുകങ്ങളും ആശംസിച്ചു കൊള്ളുന്നു. മനു

9 comments:

കാപ്പിലാന്‍ said...

ഇനി ചൊവ്വയില്‍ സ്ഥിര താമസമാക്കിയാലോ എന്നാണ് ഈയുള്ളവന്‍ ചിന്തിക്കുന്നെ ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അടുത്ത വാര്‍ത്ത ഇങ്ങനെയാകാം: “ചൊവ്വയില്‍ സ്ത്രീപീഢനം”

മന്‍സുര്‍ said...

നല്ല വാര്‍ത്ത...

കാല്‍മീ ഹലോ ഗ്രൂപ്പിന്‍റെ അപാര്‍ട്ട്‌മെന്‍റ്റ്സ്‌
വര്‍ക്ക്‌ ചൊവയില്‍ തുടങ്ങിയിരിക്കുന്നു....ഉടന്‍ ബുക്ക്‌ ചെയുക.....

പ്രിയ...എല്ലാരുമൊന്ന്‌ എത്തികോട്ടെ എന്നിട്ട്‌ പോരെ....വരുന്നതിന്‌ മുന്‍പ്പേ പേടിപ്പിച്ച...കാത്തിരിപ്പ്‌ വെറുതെയാവും.........


നന്‍മകള്‍ നേരുന്നു

ശ്രീലാല്‍ said...

ശിലയില്‍ നിന്നുയിരാര്‍ന്നോര്‍ന്നോരനോണിയാള്‍.

കാപ്പിലാന്‍ said...

പ്രിയ പറഞ്ഞ ആ സ്ത്രീ വിഷയത്തിലെ പ്രതി ഞാനാകരുതേ എന്ന് പ്രാര്തിക്കുന്നു

നിരക്ഷരൻ said...
This comment has been removed by the author.
നിരക്ഷരൻ said...

പീഡനത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് കുറച്ച് ദിവസം മുന്‍പ് ടി.വി. യില്‍ കണ്ട ഒരു വാര്‍ത്ത ഓര്‍മ്മ വന്നത്. അവര്‍ പറഞ്ഞത് ഇങ്ങനെയാണ്. “കേരളത്തില്‍ സ്ത്രീപീഡനത്തില്‍‍ 100 % വര്‍ദ്ധന”

ഏ.ആര്‍. നജീം said...

ആ ചിത്രം നെറ്റിലൂടെ കണ്ടിരുന്നു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അതിരാവിലെ കടല്‍ തീരത്ത് ഇരിക്കുന്ന ചില ആളുകളെ ഓര്‍മ്മിപ്പിക്കുന്നു..

പിന്നെ മനോരമ... അവര്‍ ആഘോഷിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു ഭാഗ്യം ഇത് അത്രയല്ലെ അവര്‍ റിപ്പോര്‍ട്ട് ചെയ്തുള്ളു. അല്ലെങ്കില്‍ പിന്നെ ഡ്രോയിങ്ങ് ഒക്കെ വരച്ച്..."ദേ, ഇവിടെയാണ് കണ്ടത് ഇവിടുന്നാണ് ഫോട്ടോ എടുത്തത്" എന്നൊക്കെ കാണിക്കാറാണ് പതിവ്.. :)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സംഭവം കൊള്ളാമല്ലൊ. സ്തീ രൂപത്തിനു പകരം അതൊരു പുരുഷരൂപം പോലിരുന്നുവെങ്കില്‍ ഇത്രമാത്രം കൌതുകം ഉണ്ടാകുമായിരുന്നില്ല എന്നു തോന്നുന്നു. പോരാത്തതിനു വിവസ്ത്രയും .. കേരളത്തിലെ രാഷ്‌ട്രീയക്കരാരും അങ്ങോട്ടു പോകാതെ നോക്കണേ ..