Thursday, January 10, 2008
പുതുവര്‍ഷ (മൃഗയാ)വിനോദങ്ങള്‍
പുതുവല്‍സരത്തിന്റെ ക്ഷീണം കഴിഞ്ഞു പിറ്റെന്നുതന്നെ നാണക്കേടിന്റെ പീഡന കഥകളും പുറത്തു വന്നു തുടങ്ങി . മട്ടാഞ്ചേരിയിലും ദില്ലിയിലും ലലുവിന്റെ മക്കളുടെ വിക്രുതികളും എല്ലം ചേര്‍ന്നു സംഭവം ഉഷാറായി. കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റിലെ കണ്ണാടിയില്‍ ഉപദ്രവിക്കപ്പെട്ട സ്വീഡിഷ് പെണ്‍കുട്ടിയെയും അച്ചനെയും സംഭവസ്ഥലത്തു വെച്ചു, അതേ സമയം ചെയ്ത ഇന്റര്‍വ്യൂ കണ്ടു. പെയ്യാന്‍ പോകുന്ന മേഘം പോലെ നിറകണ്ണുകളൊടെ നിന്നിരുന്ന പെണ്‍കുട്ടി, അടുത്തു നിന്ന അച്ചന്‍ കേരളത്തിലെ എല്ലവരും മോശക്കാരല്ല, നല്ല സ്ഥലമാണെന്നൊക്കെ അച്ചന്‍ പറയുന്നതിനിടക്ക് പെണ്‍കുട്ടി പെട്ടെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് അച്ചന്റെ മാറില്‍ വീഴുന്നു. ഇന്റര്‍വ്യൂവിന്റെ ഇടയില്‍പോലും പിറകിലൂടെ നടന്നു പൊകുന്ന ഭ്രാന്തന്മാര്‍ കുട്ടിയെ പിറകില്‍ പിടിക്കുകയും നുള്ളുകയുമൊക്കെയയിരുന്നുവത്രെ. ആ പ്രോഗ്രാം കഴിഞ്ഞിട്ടും കുറെ നേരത്തെക്ക് ആ കണ്ണുനീര്‍ എന്നില്‍ അസ്വസ്ഥത പടര്‍ത്തി.ഞാന്‍ അടക്കമുള്ള കേരളത്തിലെ എല്ലാ പുരുഷന്മാരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി മനസ്സില്‍ അവര്‍ക്കു നേരെ വിരല്‍ ചൂണ്ടി ഞാന്‍ പറഞ്ഞു. ഷെയിം ഒണ്‍ യു മലയാളീസ്. നിങ്ങളുടെ രാജ്യത്തെ ഞാന്‍ ഇഷ്ട്ടപ്പെടുന്നു പക്ഷെ ഞങ്ങളുടെ സ്ത്രീകളെ ബഹുമാനിക്കാന്‍ നിങ്ങളും ശ്രമിക്കണം ഇനി ഇങ്ങൊട്ടു വരുന്നതിനു മുന്‍പു ഞാന്‍ മൂന്നു വട്ടം ചിന്തിക്കും എന്നു പരഞ്ഞ ആ നിസ്സഹായനായ പിതാവിനൊട് എല്ലാ മലയാളികല്‍ക്കും വേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു.ഇനി, പബ്ലിക് സ്ഥലങ്ങളില്‍ പെണ്ണുങ്ങളുടെ ചന്തിക്കും മാറിലും പിടിക്കാന്‍ നടക്കുന്നവന്മാരേ നിങ്ങളുടെ അമ്മക്കും പെങ്ങന്മാര്‍ക്കും പെണ്മക്കള്‍ക്കുമെല്ലാം ഉണ്ടല്ലൊ മേല്‍പ്പറഞ്ഞ സങ്ഗതികള്‍ എല്ലാം. അവര്‍ വീട്ടില്‍ വെറുതെ അങ്ങൊട്ടുമിങ്ങൊട്ടും നടക്കുബോള്‍ ചെന്നു പിടിചു പിടിചു കൈത്തരിപ്പു തീര്‍ത്തിട്ടു പുറത്തിറങ്ങിയാല്‍ പൊരെ നിങ്ങള്‍ക്ക്? എന്നാല്‍ മറ്റുള്ളവര്‍ക്ക് സമാധാനമുണ്ടല്ലൊ. നിങ്ങള്‍ കാരണം എല്ലാ പുരുഷന്മാര്‍ക്കും തല താഴ്തി നടക്കേണ്ടി വരില്ലല്ലൊ.
Subscribe to:
Post Comments (Atom)
2 comments:
പബ്ലിക് സ്ഥലങ്ങളില്‍ പെണ്ണുങ്ങളുടെ ചന്തിക്കും മാറിലും പിടിക്കാന്‍ നടക്കുന്നവന്മാരേ നിങ്ങളുടെ അമ്മക്കും പെങ്ങന്മാര്‍ക്കും പെണ്മക്കള്‍ക്കുമെല്ലാം ഉണ്ടല്ലൊ മേല്‍പ്പറഞ്ഞ സങ്ഗതികള്‍ എല്ലാം. അവര്‍ വീട്ടില്‍ വെറുതെ അങ്ങൊട്ടുമിങ്ങൊട്ടും നടക്കുബോള്‍ ചെന്നു പിടിചു പിടിചു കൈത്തരിപ്പു തീര്‍ത്തിട്ടു പുറത്തിറങ്ങിയാല്‍ പൊരെ നിങ്ങള്‍ക്ക്? എന്നാല്‍ മറ്റുള്ളവര്‍ക്ക് സമാധാനമുണ്ടല്ലൊ. നിങ്ങള്‍ കാരണം എല്ലാ പുരുഷന്മാര്‍ക്കും തല താഴ്തി നടക്കേണ്ടി വരില്ലല്ലൊ. yes , i like to repeat it with you, to the bloody mallus, no; indians.
ബൂലോകത്തേയ്ക്കു സ്വാഗതം.
പോസ്റ്റ് നന്നായി. നമ്മള്‍ മലയാളികള്‍ ഇതെല്ലാം മനസ്സിലാക്കുന്ന ഒരു കാലം എന്നാണ്‍ വരുക?
അതിഥികളോടെങ്കിലും മാന്യമായി പെരുമാറിക്കൂടേ?
Post a Comment