Tuesday, January 15, 2008

ഒരു ലക്ഷം രൂപയും ചെറിയ ചെറിയ ചിന്തകളും

please install anjalioldlipi to read this malayalam postറ്റാറ്റ യുടെ നാനൊ പുറത്തിറങ്ങി .ഇന്ത്യ യിലെ ഏറ്റവും അന്തസ്സുള്ള കമ്പനി ആണ്‌ റ്റാറ്റ. പെട്ടെന്നു പുത്തന്‍ പണക്കാരായ മറ്റു ചില പ്രമുഖ ഇന്ത്യന്‍ കമ്പനികളുമായി തട്ടിച്ചു നോക്കുമ്പൊള്‍ ശരിക്കും ജെന്റില്‍ മാന്‍ നാനൊ പ്രതീക്ഷിച്ചതിലും നന്നായി എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല . കാര്‍ എന്ന പേരില്‍ ഒരു ഓട്ടോ റിക്ഷ ആണ്‌ എല്ലാവരും പ്രതീക്ഷിച്ചത്‌ എങ്കിലും റ്റാറ്റ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഏകദേശം 2500 ഡോളറിന്‌ പുറത്തിറക്കി. ഇതു കഴിഞ്ഞാല്‍ ലോകത്തു കിട്ടാനിടയുള്ള ഏറ്റവും വില കുറഞ്ഞ കാര്‍ ചൈനയിലെ ക്യു ക്യു ത്രീ ചെറി എന്ന നമ്മുടെ പഴയ മാറ്റിസിന്റെ കസ്സിന്‍ അണെന്നറിയുംബൊഴാണ്‌ (5000$)റ്റാറ്റയുടെ നാനൊ ലോകത്തെ വാഹന വ്യവസായികളെ എങ്ങിനേ അംബരപ്പിച്ചു എന്നു മനസ്സിലാകുക. ഇതു വരെ ലോകത്ത്‌ ഏറ്റവും വില കുറഞ്ഞതായിരുന്ന കാറിന്റെ വിലയുടെ പാതി വിലക്ക്‌ ഒരു പൂര്‍ണമായ കാര്‍.ഇരു ചക്രനിര്‍മാതാക്കളെല്ലാം അങ്കലാപ്പിലാണത്രെ. അല്ലെങ്കിലേ കഴിഞ്ഞ വര്‍ഷം ഇരുചക്ര വിപണി പുറകിലെക്കാണു വളര്‍ച്ച അതിനു പുറമെ നാനൊ യുടെ വരവ്‌ കൂനിന്മേല്‍ കുരുവാകുമോ എന്നാണ്‌ അവരുടെ ഭയംഎനിക്കു തോന്നുന്നത്‌ ഇനി ഒരു ടൂ വീലറിന്റെ വിലക്കു തന്നെ കാര്‍ ലഭിച്ചാലും 90% ആളുകളും ടൂ വീലെറില്‍തന്നെ ഉറച്ചു നില്‍ക്കുമെന്നാണ്‌ . ടൂ വീലറിന്റെ സൗകര്യം, സുഖം കാറ്റു മുഖത്തേറ്റു കൊണ്ട്‌ സ്വാതന്ത്ര്യം നുണഞ്ഞു കൊണ്ടുള്ള ആ യാത്ര. ലഹരി പിടിപ്പിക്കുന്ന വളവു തിരിവുകളിലൂടെ കിടത്തിയും ചെരിച്ചും ബൈക്കോടിക്കുംബൊള്‍ കിട്ടുന്ന ആ ത്രില്ല് .പിന്നെ പുറകില്‍ പ്രിയതമയെയും ഇരുത്തി നഗരം ചുറ്റുംബൊള്‍ നമ്മള്‍ പറയാതെ പറയുന്ന ആ പ്രണയ സ്റ്റേറ്റ്‌ മെന്റ്‌ .ഇതിനെല്ലാം പുറമെ പെട്രൊളിന്റെ അവസാന തുള്ളിയും ഉപയോഗിച്ച്‌ അത്‌ തരുന്ന മൈ ലേജ്‌. കുറഞ്ഞ പരിപാലന ചിലവ്‌ (രണ്ടു ചക്രം മാറ്റാനുള്ള ചിലവ്‌ നാലെണ്ണം മാറ്റാനുള്ളതിനെക്കാളും കുറവായിരിക്കുമല്ലൊ) ഗതികേടുകൊണ്ട്‌ ടൂ വീലര്‍ ഉപയോഗിക്കുന്ന ഒരു ചെറിയ ശതമാനമൊഴിച്ച്‌ ബാക്കി ആരും തന്നെ സ്വന്തം ഇരു ചക്രം ഉപേക്ഷിക്കാന്‍ തയ്യാറാകുമെന്ന് എനിക്കു തോന്നുന്നില്ലവാല്‍ക്കഷണംമഴയത്തു നനഞ്ഞു കുതിര്‍ന്ന റോഡിലൂടെ യുള്ള ഒരു കുദുംബത്തിന്റെ യാത്ര വിവരിച്ച്‌ സെന്റി മെന്റ്‌ വര്‍ക്ക്‌ ഔട്ട്‌ ചെയ്ത്‌ ഇടത്തരക്കാരന്റെ പോക്കെറ്റിലെ കാശ്‌ കൈക്കലാക്കനുള്ള മാര്‍ക്കെറ്റിംഗ്‌ മന്ത്ര ഉഗ്രന്‍ അല്ലെങ്കിലും അതിനു റ്റാറ്റയെ കഴിഞ്ഞെ ഉള്ളു പണ്ടു ഇന്‍ഡിക്ക ഇറങ്ങിയപ്പൊള്‍ ലോകത്തിലെ ആദ്യത്തെ ഇന്ത്യന്‍ കാര്‍ എന്ന പരസ്യത്തിലൂടെ നമ്മുടെയെല്ലാം സ്വരാജ്യസ്നേഹം മുതലെടുത്ത്‌ കച്ചവടം നടത്തിയവരല്ലെ. വെറും ഒന്നെകാല്‍ ലക്ഷം രൂപക്ക്‌ നാനൊ യെക്കാള്‍ ഇരട്ടി മൈ ലെജും കൂടുതല്‍ സ്ഠല സൗകര്യവുമുള്ള കാര്‍ അവതരിപ്പിച്ച്‌ റ്റാറ്റയെ ഞെട്ടിപ്പിച്ച ബജാജിനെ ആരും മൈന്റു ചെയ്യാത്ത തിന്റെ കാരണമെന്താകും?

3 comments:

ഒരു “ദേശാഭിമാനി” said...

അതുപോലെ തന്നെ ഇരു ചക്രവാഹനക്കാരാണു ‘ലക്‍ഷ്യത്തില്‍’ ‍ മറ്റുവാഹനങ്ങളെ അപേക്ഷിച്ചു നേരത്തെ എത്തുന്നത്.
കേരളത്തില്‍ തന്നെ ശരാശരി ദിവസേന 4- 5 വീതം!

കടവന്‍ said...

ബജാജിന്റെ സ്കൂട്ടര്‍ സ്റ്റാര്ട്ടാവാഞ്ഞാല്‍ ചരിക്കെണ്ടി വരുന്നതോര്ത്ത്, കാറും ആത്തരത്തിലുള്ളതായിരിക്കുമെന്ന് കരുതിയാവും.:-)

ബഷീർ said...

ഉപഭോഗ സംസ്കാരത്തിന്റെ യും പൊങ്ങച്ചത്തിന്റെയും പിടിയിലമര്‍ന്ന സമൂഹത്തിനു നാനോയുടെ വരവ്‌ എന്ത്‌ മാറ്റമുണ്ടാക്കുമെന്ന് കാത്തിരുന്നു കാണാം. പിന്നെ ഒരു കാറു വാങ്ങണമെന്ന ആഗ്രഹം. ഈ നാനോ കണ്ടപ്പോള്‍ കൂടി വരുന്നു.. പക്ഷെ പെട്രോളിന്റെ വില എന്നെ അതില്‍ നിന്നു പിന്തിരിപ്പിക്കുന്നു.. ഈ റ്റാറ്റ യും ബിര്‍ലയുമൊക്കെ കൂടി നമുക്ക്‌ 10 രൂപക്ക്‌ ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടാനുള്ള ഒരു വകുപ്പുണ്ടാക്കുമോ

താങ്കള്‍ മനോജ്‌ പി മലപ്പുറം... നമ്മള്‍ മുന്നെ ഈ മെയിലുകളിലൂടെയും മറ്റും പരിചയപ്പെട്ടിരുന്നോ എന്ന് ഒരു സംശയം ...