Friday, February 15, 2008

ഹിന്ദു

ലോകത്തിലെ ഏറ്റവും നല്ല മതം തന്റെ മതമാണെന്നു വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌. അതുപോലെ ഞാനും വിശ്വസിക്കുന്നു.ഹിന്ദുവിന്റെ പ്രമാണഗ്രന്ഥങ്ങളൊന്നും ഒരു പ്രത്യേകം ആള്‍ക്കാര്‍ക്കു മാത്രമായിട്ടുള്ളതല്ല ലോകത്തിനു മുഴുവനും വേണ്ടിയിട്ടുള്ളതാണെന്നതാണു സത്യം.വിശ്വസിക്കാത്തവരെ ഉന്മൂലനം ചെയ്യാന്‍ അഹ്വാനം ചെയ്തിട്ടില്ലാത്ത ഒരു വിശ്വാസപ്രമാണമാണത്‌. "വസുദേവൈക കുടുംബകം" അല്ലെങ്കില്‍ ലോകം മുഴുവന്‍ ഒരു തറവാട്‌ എന്നാണിതിന്റെ ആപ്ത വാക്യം അല്ലാതെ ഇതില്‍ വിശ്വസിക്കുന്നവര്‍ ഒരു കുടുംബവും മറ്റവരെല്ലാം ശത്രുക്കളും എന്നല്ല. "ലോകോ സമസ്തൊ സുഖിനൊ ഭവന്തു:" ലോകത്തിലുള്ള സകലരും സുഖമായിരിക്കട്ടെ എന്നാണ്‌ ആര്‍ഷഭാരതത്തിന്റെ അടിസ്ഥാന തത്വം.നാലു വേദങ്ങളാണ്‌ ഈ വിശ്വാസത്തിന്റെ അടിസ്ഥാനശിലകള്‍. വേദങ്ങളെ ശ്രുതികള്‍ എന്നും വിളിക്കുന്നു വേദങ്ങള്‍ ദൈവത്താല്‍ നിര്‍മിക്കപ്പെട്ടവയാണെന്നു വിശ്വസിക്കപ്പെട്ടു വരുന്നു അതിനാല്‍ അവയെ അപൗരുഷേയങ്ങള്‍ (മനുഷ്യനാല്‍ നിര്‍മിക്കപ്പെട്ടതല്ലാത്ത ത്‌) എന്നും വിശേഷിപ്പിക്കാറുണ്ട്‌എല്ലാ മതങ്ങള്‍ക്കും അതിന്റെതായ ആചരവിധികളുണ്ട്‌ . അത്‌ ഹിന്ദു മതത്തിനും ഉണ്ട്‌. പലരും പറയുന്നതു കേട്ടിട്ടുണ്ട്‌ ഹിന്ദു മതത്തിന്‌ പ്രത്യേക അചാര വിധികളൊന്നുമില്ല എന്ന് അതു ശരിയല്ല ഹിന്ദുക്കള്‍ ആചാരങ്ങളൊന്നും പാലിക്കുന്നില്ല എന്നതാണ്‌ സത്യം. രാവിലെ എഴുന്നേല്‍ക്കുമ്പൊള്‍ തൊട്ട്‌ കുളിക്കുമ്പൊഴും ഭക്ഷണം കഴിക്കുമ്പൊള്‍ വരെ ചൊല്ലാനുള്ള മന്ത്രങ്ങളും ചെയ്യാനുള്ള ആചാരങ്ങളുമുണ്ട്‌ദിവസവും ഭസ്മം ധരിച്ച്‌ രണ്ട്‌ നേരമെങ്കിലും സന്ധ്യാവന്ദനം ചെയ്യണം.മാത്രമല്ല യധാവിധി ഹോമങ്ങള്‍ നടത്തണം പ്രക്ര്യുതിയെയും സകല ചരാചരങ്ങളെയും ദൈവത്തിന്റെ സൃഷ്ടി യായി മനസ്സിലാക്കി പരിചരിക്കുകയും ആദരിക്കുകയും വേണം "ആചാര പരമോ ധര്‍മ" എന്നാണ്‌ വേദങ്ങളില്‍ പറഞ്ഞിരിക്കുന്നത്‌ ആചാരങ്ങള്‍ അനുഷ്ടിക്കാത്ത വിപ്രന്‌ വിദ്യയുടെയൊ സമ്പത്തിന്റെയൊ സല്‍ഫലങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ടാകില്ല എന്നും പറയുന്നു. ഇന്നു കേരളത്തില്‍ ഏറ്റവും നിഷ്ടയോടെ ആചാരങ്ങള്‍ അനുഷ്ടിക്കുന്നവര്‍ ഇസ്ലാം മതവിശ്വാസികളാണെന്നാണ്‌ എനിക്കു തോന്നുന്നത്‌ അതുകൊണ്ടുതന്നെ വരും നാളുകളില്‍ ഏറ്റവും പുരോഗതി ഉണ്ടാകുന്നതും അവര്‍ക്കാകും.കാരണം വേദത്തില്‍ പറഞ്ഞതിനപ്പുറം ഒന്നും നടക്കില്ല എന്നതു തന്നെ. ഭൂമി ഉരുണ്ടതാണെന്ന് വേദത്തില്‍ പരാമര്‍ശമുണ്ട്‌ അതു കഴിഞ്ഞു പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം ഉടലെടുത്ത മതങ്ങളുടെ അടിസ്ഥാന ഗ്രന്ധങ്ങളില്‍ പോലും ഭൂമി പരന്നതായിട്ടാണ്‌ പറഞ്ഞിട്ടുള്ളത്‌.അതുകൊണ്ട്‌ എല്ലാ ഹിനുക്കളും ആചാരങ്ങള്‍ മനസ്സിലാക്കിയെടുക്കാനും അതു ജീവിതത്തില്‍ കൊണ്ടുവരുവാനും ശ്രദ്ധിക്കണം ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ മതത്തില്‍ വിശ്വസിക്കുന്നവരും സ്വന്തം ആചാരങ്ങള്‍ നന്നായി എല്ലാ ദിവസവും നടത്തണം.നല്ലൊരു ആചാര്യനെ കണ്ടെത്തണംരാഷ്ട്രീയ കാര്യലാഭത്തിനു വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്നവരെ അകറ്റി നിര്‍ത്താനുള്ള ഇച്ചാശക്തി നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രകടനങ്ങളില്‍ ആര്‍ത്തു വിളിച്ചു നടക്കുന്ന കാഷായ-ഭസ്മ=ജഡാധാരികളെ കണ്ട്‌ തെറ്റിദ്ധരിക്കണ്ട അവരല്ല ഹിന്ദു സന്യാസിമാര്‍.അവര്‍ പറയുന്നതല്ല ഹിന്ദു ധര്‍മം. സന്യാസിമാര്‍ മൂന്നു ദിവസത്തിലധികം ഒരിടത്തു തങ്ങുകയില്ല.ഭിക്ഷാ പാത്രമല്ലാതെ മറ്റൊരു സ്വത്തും അദ്ദേഹത്തിനുണ്ടാകില്ല.ഒരു നേരത്തെ ഭക്ഷണത്തിലുമധികം ഒരു ഉരുള പോലും അദ്ദേഹത്തിന്റെ കയ്യിലുണ്ടാകില്ല.അവര്‍ സ്നേഹത്തെ കുറിച്ചല്ലാതെ സ്പര്‍ദ്ധയെകുറിച്ചു സംസാരിക്കുകയില്ല യധാര്‍ത്ത ഗുരുവിനെ നിങ്ങള്‍ അര്‍ഹിക്കുന്നുണ്ടെങ്കില്‍ ഒരു ദിവസം അദ്ദേഹം നിങ്ങളുടെ വാതിലില്‍ മുട്ടുക തന്നെ ചെയ്യും അതുവരെ കാത്തിരിക്കാം.ഞാനും കാത്തിരിക്കുകയാണ്‌. ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലീമോ എന്നല്ല നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്നതാണു പ്രധാനം. സ്നേഹത്തോടെ മനോജ്‌

6 comments:

കാവലാന്‍ said...

"ഭൂമി ഉരുണ്ടതാണെന്ന് വേദത്തില്‍ പരാമര്‍ശമുണ്ട്‌ അതു കഴിഞ്ഞു പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം ഉടലെടുത്ത മതങ്ങളുടെ അടിസ്ഥാന ഗ്രന്ധങ്ങളില്‍ പോലും ഭൂമി പരന്നതായിട്ടാണ്‌ പറഞ്ഞിട്ടുള്ളത്‌."

ഇതു വേദത്തില്‍ വ്യക്തമാണെങ്കില്‍ ഒന്നു വിശദമാക്കുമെന്നു കരുതുന്നു.വാദപ്രതിവാദങ്ങള്‍ക്കു വേണ്ടിയല്ല അറിയാന്‍ മാത്രം.

പരിത്രാണം said...

ഹൈന്ദവ ദര്‍ശനങ്ങളുടെ കാതലായ വശങ്ങള്‍ ചൂണ്ടികാണിച്ചു തന്നതിനു നന്ദി

"വേദങ്ങള്‍ ദൈവത്താല്‍ നിര്‍മിക്കപ്പെട്ടവയാണെന്നു വിശ്വസിക്കപ്പെട്ടു വരുന്നു" അതേ വേദങ്ങള്‍ സമര്‍പ്പണ ബോധത്തോടുകൂടി സത്യവും അസത്യവും വേര്‍തിരിച്ചു അറിയാനുംകൂടി ശ്രമിച്ചിരുന്നെങ്കില്‍ "ലോകോ സമസ്തൊ സുഖിനൊ ഭവന്തു:" എന്ന ആശയത്തില്‍ എത്തിചേരാനും അതുപോലെ സര്‍വ മനുഷ്യവര്‍ഗത്തെയും സ്വന്തം ആത്മാവായി കാണാനും പെരുമാറാനും ഉള്ള വിശാല മനസ്കരാവാനും സാധിക്കും എന്നു പ്രത്യാശിക്കുന്നു.

"ഭൂമി ഉരുണ്ടതാണെന്ന് വേദത്തില്‍ പരാമര്‍ശമുണ്ട്‌ അതു കഴിഞ്ഞു പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം ഉടലെടുത്ത മതങ്ങളുടെ അടിസ്ഥാന ഗ്രന്ധങ്ങളില്‍ പോലും ഭൂമി പരന്നതായിട്ടാണ്‌ പറഞ്ഞിട്ടുള്ളത്‌."

ഈ പറഞ്ഞതിനോടു യോജിക്കാന്‍ വിഷമം ഉണ്ട് കാരണം ദൈവിക ഗ്രന്ഥങ്ങള്‍ ഏതുമാകട്ടെ ഭൂമിയെ കുറിച്ചു ഭൂമിയില്‍ വസിക്കുന്ന മനുഷ്യര്‍ക്ക് ഭൂമി വിസ്തൃതമാക്കി എന്നു പറഞ്ഞിരിക്കുന്നു അതുപോലെ ഭൂമയേയും അതിന്റെ ഉപത്രിതലങ്ങളേയും കുറിച്ച് പറയുന്നിടത്ത് ഭൂമി ഉരുണ്ടതായി തന്നെയാണ് ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത്

ഈ വാദം വരാന്‍ കാരണം ഒന്നുകില്‍ കൂടുതല്‍ അറിയന്‍ ശ്രമിക്കാത്തതുകൊണ്ട് അല്ലെങ്കില്‍ മനസ്സിലാക്കിയിടത്തുള്ള തെറ്റിദ്ധാരണയാവാം എന്നു മനസ്സിലാക്കുന്നു.

പാമരന്‍ said...

ഈ ഹിന്ദുമതം തന്നെയാണോ മനുഷ്യനെ ചെയ്യുന്ന തൊഴിലിനനുസരിച്ചു വര്‍ഗ്ഗീകരിച്ചത്‌? തപസ്സുചെയ്ത അധഃകൃതന്‍ ആണു രാജ്യത്തിനുണ്ടായ ആപത്തുകള്‍ക്കു കാരണം എന്നു കണ്ട്‌ അവനെ ശിരസ്ചേദം ചെയ്യാന്‍ രാമനെ നിയോഗിച്ചത്? യേശുദാസിന്‍റെ ശാരീരത്തിനു അംബലത്തില്‍ കയറാം എന്നാല്‍ അങ്ങേരുടെ ശരീരത്തിനു പറ്റില്ലെന്നു പറഞ്ഞത്?

"കാരണം വേദത്തില്‍ പറഞ്ഞതിനപ്പുറം ഒന്നും നടക്കില്ല എന്നതുതന്നെ"

ഇക്കാര്യം എങ്ങനെ തീരുമാനിച്ചു എന്നു കൂടി പറയാമോ?

"ഭൂമി ഉരുണ്ടതാണെന്നു വേദത്തില്‍ പരാമര്‍ശമുണ്ട്"

ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലും ഇരുകാലികള്‍ വാസമുണ്ടായിരുന്നു എന്നു ഊഹിക്കാന്‍ പോലും പറ്റാതിരുന്ന വേദകാരന്‍മാര്‍ ഭൂമി ഉരുണ്ടതാണെന്നു മാത്രം കണ്ടെത്തിയതെങ്ങനെ ആണാവോ? സംസ്കൃതത്തില്‍ മാത്രം സംസാരിക്കുന്ന നമ്മുടെ ദേവകള്‍ മഗല്ലനോട്‌ പോര്‍ച്ചുഗീസില്‍ സംസാരിച്ചോ അതോ മഗല്ലന്‍ സാന്‍സ്ക്രിറ്റ് പഠിച്ചോ?

Unknown said...

please read my new post i've tried to clarify my points. please make it a healthy debate not a fanatic warzone
love manoj

Unknown said...

“ഭൂമി ഉരുണ്ടതാണെന്ന് വേദത്തില്‍ പരാമര്‍ശമുണ്ട്‌ അതു കഴിഞ്ഞു പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം ഉടലെടുത്ത മതങ്ങളുടെ അടിസ്ഥാന ഗ്രന്ധങ്ങളില്‍ പോലും ഭൂമി പരന്നതായിട്ടാണ്‌ പറഞ്ഞിട്ടുള്ളത്‌”.
ഈ വരികള്‍ മോശമായിപ്പോയി എന്നാണ്‌ അഭിപ്രായമെങ്കില്‍ ഞാന്‍ ആ വാക്കുകള്‍ നിരുപാധികം പിന്‍ വലിച്ചു മാപ്പപേക്ഷിക്കുന്നു. വേദങ്ങളില്‍ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിനെ ക്കുറിച്ച്‌ ഞാന്‍ ഹിന്ദു-2 ഒരു വിശദീകരണം എന്ന പോസ്റ്റില്‍ എഴുതിയത്‌ വായിച്ചിരിക്കുമല്ലൊ.മറ്റു മതങ്ങളെകുറിച്ചുള്ള എന്റെ പ്രസ്താവം അനുചിതമായി എന്നു സമ്മതിക്കുന്നു ഞാന്‍ കൂടുതല്‍ അറിയാന്‍ ശ്രമിച്ചില്ല എന്ന സുഹ്രുത്തിന്റെ വാദവും ഞാന്‍ അംഗീകരിക്കുന്നു."നിങ്ങള്‍ക്കു സുഖകരമായി ജീവിക്കാന്‍ ഞാന്‍ തളിക പോലെ പരത്തി ഭൂമി ഉണ്ടക്കുകയും അതു പറന്നു പോകാതെയിരിക്കാന്‍ വലിയ വലിയ മലകളെ അതിനു മുകളില്‍ നിര്‍മിക്കുകയും ചെയ്തു" എന്ന് ഒരു പ്രമുഖ മതഗ്രന്ധ ത്തിന്റെ മലയാള വിവര്‍ത്തനത്തില്‍ വായിച്ചതോര്‍ക്കുന്നു വിവര്‍ത്തനത്തില്‍ വന്ന തെറ്റാകാം അല്ലെങ്കില്‍ ഞാന്‍ വായിച്ചു മനസ്സിലാക്കിയതിന്റെ അപാകതയുമാകാം. എന്തായാലും താങ്കളുടെ വാദങ്ങള്‍ ഒന്നു കൂടി വിശദീകരിച്ചു തന്നാല്‍ എന്റെ തെറ്റിദ്ധാരണ മാറ്റാമായിരുന്നു

ഏതായാലും ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന്‌ മനുഷ്യനെ തുറുങ്കിലടച്ചതും വധശിക്ഷക്കു വിധിച്ചതുമൊന്നും ഭാരതത്തിലായിരുനില്ല എന്നത്‌ സത്യമല്ലെ

Anonymous said...

ഭൂമി ഉരുണ്ടതായി വേദങ്ങളിൽ പറയുന്നു എന്നു പറയുന്നതല്ലാതെ എവിടെ പറഞ്ഞു,എപ്പ പറഞ്ഞു എന്നു പറയുന്നില്ല.