Friday, February 22, 2008

ഹിന്ദു(2)-വിശദീകരണം

ഹിന്ദു എന്ന എന്റെ പൊസ്റ്റിനു കിട്ടിയ കമന്റുകള്‍ക്കു മറുപടി എഴുതിയപ്പോള്‍ ഒരല്‍പം വലുതായി എന്നാല്‍ പിന്നെ അതൊരു പുതിയ പോസ്റ്റ്‌ ആയി കിടക്കട്ടെ എന്നു ചിന്തിച്ചതിന്റെ ഫലമാണ്‌ ഈ പോസ്റ്റ്‌. ഭൂമി ഉരുണ്ടതാണെന്ന് വേദത്തില്‍ പരാമര്‍ശമുണ്ട്‌ എന്ന് പറഞ്ഞതാണ്‌ എല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടായി തോന്നിയത്‌ എന്ന് നിങ്ങളുടെ കമന്റുകളില്‍ നിന്നും വ്യക്തമാകുന്നു.ദയവുചെയ്ത്‌ എന്റെ വിശദീകരണം വായിക്കുമല്ലൊ.ഇത്‌ ഒരു കലഹ വിഷയമാക്കാന്‍ എനിക്ക്‌ താല്‍പ്പര്യമില്ല എങ്കിലും എല്ലാവരുടെയും അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്‌.ദീര്‍ഘതമസ്സ്‌ എന്ന ഋഷി അസ്യവാമീയ സൂക്തത്തില്‍ ഭൂമി ഉരുണ്ടതാണെന്ന് സ്പഷ്ടമാക്കിയിട്ടുണ്ട്‌. വിഷ്ണു പുരാണത്തിലും ജയദേവന്റെ ഗീതാഗോവിന്ദത്തിലും ഭൂമിയെ ഭൂഗോളം എന്നു തന്നെയാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌.ഭൂമി ഉരുണ്ടതാണെന്ന് മാത്രമല്ല അത്‌ സൂര്യനെ പ്രദിക്ഷിണം ചെയ്യുന്നു എന്നും വേദങ്ങളിലുണ്ട്‌ "അയം ഗൗ പ്രുശനിരക്രമീദസദന്മാതരം പുരഃ " എന്ന് യജുര്‍വേദത്തില്‍(3-6) പറയുന്നു.ഈ ഭൂഗോളം ജലത്തോടു കൂടി സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു എന്ന് ഇതിന്‌ അര്‍ഥം പറയുന്നു.ഐയ്തരേയ ബ്രാഹ്മണത്തില്‍ "ഭപഞ്ജര സ്ഥിരോ ഭൂരേ വാവ്ര്യുത്യാ ക്ര്യുത്യാ, പ്രതിദൈവസികവ്‌ ഉദയാസ്തമയന സമ്പാദയതി ഗ്രഹ നക്ഷത്രാണാമ" എന്നു പറയുന്നു. അതായത്‌ സൂര്യന്‍ ഒരിക്കലും ഉദിക്കുന്നോ അസ്തമിക്കുന്നോ ഇല്ല .സൂര്യസ്തമനം എന്നത്‌ ഭൂമി എതിര്‍ ദിശയിലേക്ക്‌ തിരിയലാണ്‌ അത്‌ മറിച്ചു വരുന്നത്‌ ഉദയം.മഗല്ലനെ കുറിച്ച്‌ സുഹ്രുത്ത്‌ ഭയഭക്തി ബഹുമാനത്തോടെ എഴുതിയത്‌ വായിച്ചു എനിക്ക്‌ അല്‍ഭുതമില്ല അന്യനാട്ടുകാരനു മാത്രമേ വിവരമുള്ളൂ എന്ന ഭാരതീയന്റെ കോം പ്ലെക്സ്‌.അങ്ങേ വീട്ടിലെ അമ്മയുടെ ഒക്കത്തിരുന്നാലല്ലെ സ്വന്തം അമ്മയുടെ നേരെ കൊഞ്ഞനം കുത്താന്‍ പറ്റൂ. മഗല്ലനും ആയിരം വര്‍ഷം മുന്‍പു ജീവിച്ചിരുന്ന ആര്യഭട്ടന്‍ ഭൂമി ഉരുണ്ടതാണെന്നും, ഭൂമി സൂര്യനെ പ്രദിക്ഷിണം ചെയ്യുന്നു എന്നും മാത്രമല്ല, സൂര്യ ഗ്രഹണത്തേയും ചന്ദ്രഗ്രഹണത്തെയും കുറിച്ച്‌ ഇന്ന് ആധുനിക ശാസ്ത്രം പറയുന്ന അതേ വിവരണങ്ങള്‍ തന്റെ ആര്യഭടീയം എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. അദ്ദേഹം ഭരതീയനാണല്ലൊ അതു കൊണ്ട്‌ നമ്മള്‍ അതെവിടെയും പറയില്ല മഗല്ലനും പൈതഗോറസ്സും കോപ്പര്‍നിക്കസ്സും നീണാള്‍ വാഴട്ടെ. സായിപ്പിന്റെ വിസര്‍ജ്യത്തോളം വരുമോ നമ്മുടെ പ്രചീന ഗ്രന്ഥങ്ങള്‍ അല്ലെ?ഞാന്‍ വേദം പടിച്ചിട്ടുള്ള ആളല്ല. സംസ്കൃതവും പടിച്ചിട്ടില്ല ഇഗ്ലീഷിലും മലയാളത്തിലുമുള്ള ചില വിവര്‍ത്തനങ്ങളും, വിവരമുള്ളവര്‍ എഴുതിയിട്ടുള്ള ചില പുസ്തകങ്ങളും അല്‍പസ്വല്‍പം മറിച്ചു നോക്കിയിട്ടുണ്ടെന്നു മാത്രം.ഞാന്‍ അറിഞ്ഞത്‌ താല്‍പര്യമുള്ള മറ്റുള്ളവര്‍ കൂടി അറിഞ്ഞോട്ടെ എന്ന സദുദ്ദേശം മാത്രമേ ഹിന്ദു എന്ന പോസ്റ്റ്‌ ചെയ്യുമ്പോള്‍ ഉണ്ടായിട്ടുള്ളൂ. ഞാന്‍ ഒരു ഫണ്ടമെന്റലിസ്റ്റ്‌ അല്ല. ഒരു മനുഷ്യനുമായി പരിചയപ്പെടുകയോ അടുക്കുകയോ ഇടപഴകുകയോ ചെയ്യുമ്പോള്‍ അയാളുടെ മതത്തെകുറിച്ച്‌ ഒരിക്കലും ഞാന്‍ ചിന്തിക്കാറോ അന്വേഷിക്കാറോ ഇല്ല.ഒരു മതവിശ്വാസത്തേയും മതപരമായ ചടങ്ങുകളെയും ഇതുവരെ മനസ്സില്‍ പോലും പരിഹസിച്ചിട്ടില്ല.ഇതോ എന്റെ മറ്റേതെങ്കിലും പോസ്റ്റുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ പൂര്‍ണമനസ്സോടെ ക്ഷമ ചോദിക്കുന്നു.വര്‍ണ വ്യവസ്ഥയെക്കുറിച്ചുള്ള നിങ്ങളുടെ കമന്റിലെ പരാമര്‍ശത്തോട്‌ ഞാനും യോജിക്കുന്നു.പക്ഷെ അത്‌ ആ വ്യവസ്ഥയുടെ തകരാറായിരുന്നില്ല അതിന്റെ ഇമ്പ്ലിമെന്റെഷനില്‍ വന്ന തകരാറല്ലെ? ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടായിരുന്നു ജാതി നിശ്ചയിച്ചിരുന്നത്‌ എന്നു വച്ചാല്‍ ഒരു ശൂദ്രന്‌ കര്‍മ്മ ഗുണത്താല്‍ ബ്രഹ്മണനാകാന്‍ കഴിയുമായിരുന്നു.അതു പിന്നീട്‌ അധികാരംകിട്ടിയ ചിലര്‍ തങ്ങളുടെ സൗഭാഗ്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ മാറ്റിമറിച്ചതല്ലെ. അധികാരം മനുഷ്യനെ എത്രമാത്രം ധുഷിപ്പിക്കുമെന്നതിന്‌ നമുക്കുചുറ്റും ഇക്കാലത്തുപോലും എത്ര ഉദാഹരണങ്ങളുണ്ട്‌.പിന്നെ വര്‍ണ വ്യവസ്ഥ്‌ എന്താ ഇന്നും നിലനില്‍കുന്നില്ലേ? മാനേജര്‍ വരുമ്പോഴേക്കും ഡ്രൈവര്‍ ഓടി വന്ന് ഡോര്‍ തുറക്കുന്നില്ലേ, കാവല്‍ക്കാരന്‍ സലുട്ട്‌ അടിക്കുന്നില്ലേ പ്യൂണ്‍ ഓടി പ്പോയി ചായ കൊണ്ടുവന്ന് മേശപ്പുറത്ത്‌ വെച്ച്‌ ഓച്ചാനിച്ചു നില്‍കുന്നില്ലെ? അവര്‍ ഒന്നിച്ചു ഒരേ വണ്ടിയിലാണോ യാത്ര ചെയ്യുന്നത്‌?ഒരേ സുഖ സൗകര്യങ്ങളാണോ അനുഭവിക്കുന്നത്‌? അപ്പോള്‍ ഇന്നും കര്‍മ്മം അഥവാ ജോലിക്കനുസരിച്ചു തന്നെയാണ്‌ മനുഷ്യന്റെ വര്‍ണം. അപ്പോള്‍ വേദത്തിനു തെറ്റുപറ്റി എന്നു പറയാന്‍ പറ്റുമോ?നിറുത്തുന്നതിനു മുന്‍പു ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ? വിമാനം കണ്ടുപിടിച്ചതും ആദ്യം വിമാനം പറത്തിയതും ആരായിരുന്നു?നിങ്ങളുടെ ഉത്തരം തെറ്റി. ധനുര്‍വേദത്തില്‍ ഭരധ്വജന്‍ വിമാനശാസ്ത്രത്തെ വിവരിക്കുന്നുണ്ട്‌. ഭോജരാജന്‍ വിമാനത്തെ കുറിച്ച്‌ ഗ്രന്ഥമെഴുതിയിട്ടുണ്ട്‌ ഇനി ആധുനിക കാലത്തേക്കു വന്നാല്‍ 1895ല്‍ മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ജെ.ജെ. സ്കൂള്‍ ഒഫ്‌ ആര്‍ട്ടിലെ അദ്ധ്യാപകനായ ശിവ്‌ കുമാര്‍ ദളപത്‌ എന്നയാള്‍ ചൗപ്പാത്തി കടപ്പുറത്ത്‌ ആദ്യമായി വിമാനം പറത്തി. ബറൊഡരാജാവ്‌ ഗൈക്ക്‌.വാഡ്‌ ജസ്റ്റിസ്‌ മഹാദേവ്‌ റവാദെ എന്നിവരും ആയിരക്കണക്കിനു ജനങ്ങളും അതു കണ്ടു.സ്വാഭാവികമായും അന്നത്തെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അതു തടഞ്ഞു ഒരു അടിമ രാജ്യം ഇത്തരം കണ്ടുപിടുത്തം നടത്തുകയോ?മേലില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തരുതെന്ന് കര്‍ശനമായി വിലക്കി.സാമ്പത്തികമായും മാനസ്സികമായും തകര്‍ന്ന ശിവ്‌ ബ്രിട്ടീഷ്‌ കാരുടെ ഭീഷണിക്കു വഴങ്ങി ഈ വിമാനം റാലി ബ്രദര്‍സ്‌ കമ്പനിക്ക്‌ വിറ്റു .അങ്ങിനെ 1903ല്‍ റൈറ്റ്‌ സഹോദരന്മാര്‍ വിമാനം പറത്തി. അതിനെ ചരിത്രം കൊണ്ടാടി.ഇനിയും ആര്‍ഷഭാരത സംസ്കാരത്തോട്‌ പുശ്ചവും സായിപ്പു മാത്രമാണ്‌ ശരി എന്നു ധരിക്കുന്നവര്‍ക്കായി ഒരു സായിപ്പിന്റെ വാക്കുകള്‍ ഹിസ്റ്റൊറി ഒഫ്‌ ഇന്ത്യ എന്ന ബുക്കിന്റെ ഒന്നാം വോള്യം1ല്‍ ഡൊ. എന്‍ഫീല്‍ഡ്‌ "ജ്ഞാന സമ്പാദനത്തിനായി പൈതഗോറസ്‌, അലക്സാര്‍ചസ്‌, പൈറൊ എന്നിവരും മറ്റുപലരും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അവരെല്ലാം പിന്നീട്‌ ഗ്രീസ്സിലെ മുഖ്യ തത്ത്വ ജ്ഞാനികളായി"(കടപ്പാട്‌.വേദങ്ങളിലെ ശസ്ത്രദീപ്തി-എം.ആര്‍. രാജേഷ്‌)..
with luv manoj mail 2 me manojputhiyakunnath@yahoo.com

1 comment:

അഹങ്കാരി... said...

നേരത്തേ കമന്റിട്ടവരെ ഒന്നും കണുന്നില്ലല്ലോ?