Thursday, February 21, 2008

ഗുരുവായൂരിലെ ചുരിദാറുകള്‍

ഗുരുവായൂരിലെ സമകാലീന വിവാദങ്ങളില്‍ പ്രധാന കഥാപാത്രമണല്ലൊ ചുരിദാര്‍.പണ്ടു കവി പാടിയപോലെ "വേണമോ വേണ്ടയൊ' എന്നാണ്‌ കണ്‍ഫൂഷ്യന്‍.രണ്ടു ദിവസം ഞാന്‍ ഗുരുവായൂര്‍ ആയിരുന്നു ആനയോട്ടം കണ്ടു.അതു കണാനായി പോയതല്ല ആകസ്മികമായി അന്ന് അവിടെ ഉണ്ടായി.കൈ നീട്ടിയാല്‍ തൊടാനാകുന്ന അത്രയും അടുത്തുകൂടെ ആനകള്‍ കുതിച്ചു പായുന്നതു കണ്ടപ്പോള്‍ ശരീരമാകെ കോരിത്തരിച്ചു പോയി (പേടി കൊണ്ടു വിറച്ചു പോയതാണെന്നു വേണമെങ്കില്‍ പറയുകയുമാകാം ഞാന്‍ എതിര്‍ക്കില്ല)ചുരിദാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ആ വേഷത്തില്‍ വന്നവര്‍ വളരെ കുറവ്‌ അതു തന്നെ അധികവും മുപ്പതിനുമുകളില്‍ പ്രായമുള്ളവര്‍. ചെറിയപ്രായക്കാരെല്ലാം പാവാട ,ധാവണി, സാരി തുടങ്ങിയ ട്രഢിഷണല്‍ വസ്ത്രങ്ങളില്‍ ഒതുങ്ങിയപ്പോള്‍. നല്ല പ്രായം കഴിഞ്ഞവരാണ്‌, 'എങ്കില്‍ പിന്നെ കണ്ണനെ ഒന്നു വശീകരിച്ചു കളയാം' എന്നു രണ്ടും കല്‍പിച്ചു തീരുമാനിച്ചത്‌.പറഞ്ഞതിന്റെ കൂട്ടത്തില്‍ ചുരിദാറിന്‌ അനുകൂലമായി ഒരഭിപ്രായം പറഞ്ഞോട്ടെ? പ്രായമുള്ള ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌ അമ്പലത്തില്‍ കയറുമ്പോള്‍ തറ്റുടുത്തിട്ടേ പണ്ടു പോകാറുണ്ടായിരുന്നുള്ളൂ എന്ന്‌**for your information * തറ്റുടുക്കുക അല്ലെങ്കില്‍ താറുടുക്കുക എന്നത്‌ കേരള സ്ത്രീകളുടെ ഒരു പരമ്പരാഗത അടിവസ്ത്രമാണ്‌ ഒന്നരയും മുണ്ടും സ്ത്രീ ശരീരത്തിന്‌ പ്രത്യേകിച്ച്‌ ഗര്‍ഭപത്രത്തിനു്‌ വളരെ അധികം സംരക്ഷണം കൊടുക്കുന്ന ഒരു വസ്ത്രമായിരുന്നു പന്ത്രണ്ടും പതിനെട്ടും കുട്ടികളെ പുല്ലുപോലെ പ്രസവിച്ചിട്ടിട്ടും നല്ല ആരോഗ്യത്തോടെ ജീവിക്കാന്‍ പഴയ അമ്മമാര്‍ക്ക്‌ കഴിഞ്ഞതിന്റെ ഒരു കാരണം ഇതാകാം 1/2യില്‍ നിന്ന് 11/2 പോയാല്‍ എന്താണെന്ന് പണ്ട്‌ കണക്കു ക്ലാസ്സുകളില്‍ നിഷ്കളങ്കമായ മുഖഭാവവുമായി പെണ്‍കുട്ടികളോടു ചോദിച്ചിരുന്നത്‌ ഗ്രുഹാതുരത്തോടെ ഓര്‍ക്കുന്നു ( മനസ്സിലായില്ലേ? അരയില്‍ നിന്നും ഒന്നര പോയാല്‍ എന്താണ്‌ എന്ന്). ഇന്ന് പാന്റീസിന്റെയും , ലൈഞ്ചറിയുടെയും, ബികിനിയുടെയും. ത്രെഢിന്റെയുമൊക്കെ തള്ളിക്കയറ്റത്തില്‍ പാവം ഒന്നര അരയില്‍ നിന്നും എന്നെന്നേയ്ക്കുമായി വിട പറഞ്ഞു** അങ്ങിനെയാണെങ്കില്‍ ഏകദേശം തറ്റുടുക്കുന്നതിനു സമാനമായി ഇന്നുള്ള വേഷം ചുരിദാര്‍ തന്നെയാണ്‌.ഈ ഗുരുവായൂരില്‍ വരുമ്പോള്‍ പെണ്ണുങ്ങള്‍ ഇങ്ങിനെ ഒരുങ്ങി വരുന്നതിനു കാരണമെന്താണൊ എന്തോ? പട്ടു സാരിയും സര്‍വാഭരണവിഭൂഷണങ്ങളുമായി അവിടെ നെറ്റിപ്പട്ടം കെട്ടി നില്‍ക്കുന്ന ആനകള്‍ക്കു പോലും അസൂയ തോന്നിപ്പിക്കുന്ന രീതിയിലാണ്‌ മിക്കവരും. കൃഷ്ണാ..... പീതാമ്പരാ...ആശ്രിത വല്‍സലാ....നമിക്കുന്നു
With lots of luv
Manoj manojputhiyakunnath@yahoo.com

5 comments:

Anonymous said...

ONNARAMUNDIneppatti paramarsichathu uchithamayi;abhinandikkunnu.pandullavar parayunnathu sarithanneyanu-ambalathil pokumpol nirbandhamayum thattudukkanam;ksethradarsana velayil nishkamamaya manassu venam;panteesinu pakaram onnara uduthal kamavikaram niyandrikkanavum-athukondu eppozhathe penkuttikalode ee chechikku parayanullathu ethanu-ENTE KUTTIKALE NINGAL AMBALATHIL POKUMPO CHURIDHAR OZHIVAKKUKA;PAKARAM NEELAN PAVADAYO SARIYO SETTUMUNDO UDUTHU ADIYIL PANTEESUMATTI ONNARAMUNDU MURUKKI THATTUDUKKUKA!ingane cheythal prarthanaykku phalam urappanu.....

Anonymous said...

All youngsters who are visiting temples should not this point and act accordingly.

Anonymous said...

But tell me how to wear it

Anonymous said...

Please go to antareeyam blog where you can easily find out the way how to wear onnaramundu and its benefits. It is a very interesting blog.

Antareeyan said...

Namovaakam.
Please visit the blog
antareeyam.blogspot.com
This will help you know everything about ONNARA .
Please leave your comments and suggestions too. Thanks !