Thursday, March 6, 2008

മൈക്രോസോഫ്റ്റ്‌ പിടി മുറുക്കുന്നു

മൈക്രോസോഫ്റ്റ്‌, കോടികളുടെ ആസ്ഥിയുള്ള ബഹുരാഷ്ട്ര ഭീമന്‍,പണ്ട്‌ ഐ.ബി.എം ആദ്യത്തെ പെര്‍സണല്‍ കമ്പ്യൂട്ടര്‍ നിര്‍മിച്ചപ്പോള്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഡെവലപ്‌ ചെയ്യാന്‍ അന്നത്തെ ഓപ്പറേറ്റിംഗ്‌ സിസ്റ്റം രാജാക്കന്മാര്‍ വിസമ്മതിച്ചപ്പോള്‍ ചുളുവില്‍ ചാന്‍സു കിട്ടിയ കൊച്ചു കമ്പനി പി.സി ഡോസില്‍ നിന്നു കടമെടുത്ത എം എസ്‌ ഡോസില്‍ തുടങ്ങി ഇന്നു കമ്പ്യൂട്ടറിന്റെ അവസാന വാക്കായി മാറിയ അല്‍ഭുത വളര്‍ച്ച(90-91 കാലത്ത്‌ പി.സി ഡോസ്‌ ഉപയോഗിച്ച ഓര്‍മ്മ എനിക്കുമുണ്ട്‌)പഴയ എളിയ വളര്‍ച്ചയുടെ വിദൂരമായ ഓര്‍മകള്‍ പോലും ഇന്നു എം എസിനില്ല.ചുറ്റുമുള്ള ചെറിയ കമ്പനികളെയെല്ലാം വെട്ടിനിരത്തിയും വെട്ടാന്‍ പറ്റാത്തതിനെയെല്ലാം വിലകൊടുത്തു വാങ്ങിയും എം എസ്‌ എതിരാളികളില്ലാത്ത്‌ ഒരു സമ്രാജ്യത്ത്വത്തിന്റെ അധിപതികളായി മാറി.കുറച്ച്‌ വര്‍ഷങ്ങളായുള്ള ഗൂഗിളിന്റെ വളര്‍ച്ച്‌ കുറച്ചൊന്നുമല്ല എം.എസ്‌. ന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നത്‌. യുടൂബിനും ഓര്‍കൂട്ടിനുമൊക്കെ അപരന്‍ മാരെ ഇറക്കി ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും അങ്ങ്‌ ഏല്‍ക്കുന്നില്ല.പണ്ട്‌ ലോട്ടസ്സ്‌ 123വിനെ നശിപ്പിക്കാന്‍ നോട്ട്‌ പാടും വെര്‍ഡ്‌ പാടുമൊക്കെ വിന്റോസില്‍ ചേര്‍ത്തതും പിന്നീട്‌ ബ്രസറുകളിലെ രാജാവായിരുന്ന നെറ്റ്‌ സ്കേപ്പിനെ, ഇന്റര്‍നെറ്റ്‌ എക്സപ്ലോറര്‍ സൗജന്യമായി വിതരണം ചെയ്തു തകര്‍ത്തതു മെല്ലാം ഭാവിയില്‍ വെല്ലുവിളിയായേക്കാവുന്ന ഒരു കമ്പനിയെ തുടക്കത്തിലേ നശിപ്പിക്കുക എന്ന അജണ്ടയായിരുന്നു. ഗൂഗിളിനു നെറ്റില്‍ ഉള്ള സ്വീകാര്യത എം.എസിന്റെ ചങ്കിടിപ്പു കൂട്ടുന്നതിന്റെ കാര്യം മനസ്സിലായില്ലെ.ഇപ്പൊഴാണെങ്കില്‍ സമയവും അത്ര അനുകൂലമല്ല ആനയും അമ്പാരിയുമായി കൊണ്ടുവന്ന വിസ്ത അത്രക്കങ്ങ്‌ ഏറ്റില്ല സ്വകാര്യതയെ തകര്‍ക്കുന്ന ചില രഹസ്യ കോഡ്‌ ഇതിലടങ്ങിയതിനെയും. ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ തടയിടുന്ന ചില പരിധികള്‍ വച്ചതും ജനങ്ങള്‍ക്കിഷ്ടപ്പെട്ട മട്ടില്ല.
യാഹു വിന്റെ ഷെയറുകള്‍ക്ക്‌ അല്‍പം വില കുറഞ്ഞതും യാഹു ഒരല്‍പം സാമ്പത്തിക ഞെരുക്കത്തിലാണൊ? എന്ന വാര്‍ത്തകള്‍ പുറത്തു വന്നതും ആയിടക്കാണ്‌.തേടിയ വള്ളി ഇതായിരുന്നു എന്നു മനസ്സിലക്കിയ എം.എസ്‌ ഡോളര്‍ ചാക്കുകളുമായി യാഹുവിനു ചുറ്റും മണപ്പിച്ചു നടക്കുന്ന കാഴ്ച്ചയാണ്‌ നമ്മള്‍ ഇപ്പോള്‍ കാണുന്നത്‌.യാഹു ഇതുവരെ വീണിട്ടില്ലെങ്കിലും താമസിയാതെ അതു സംഭവിക്കുമെന്നാണ്‌ വിദഗ്ദ്ധമതം.ഏതായാലും ഗൂഗിളിന്റെ സി ഇ ഒ. എറിക്‌ യാഹുവിന്റെ സി ഇ ഒ ആയ ജെറി യെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചു എന്നും എം.എസിന്റെ ഭീഷണിക്കെതിരെ ഒന്നിച്ചു നില്‍ക്കാമെന്നു വാഗ്ദാനം ചെയ്തു എന്നുമുള്ള പിന്നാമ്പുറ വര്‍ത്തമാനം സത്യമാണൊ എന്നു നമുക്കു കാത്തിരിക്കാം
manu

No comments: