Thursday, January 24, 2008
ചൊവ്വുള്ള സുന്ദരി
മാര്‍സില്‍ ഒരു ചാച്ചിയെ കണ്ടു എന്നുള്ള വിശേഷം മനോരമ മുന്‍പേജില്‍ അഘോഷിച്ചതു കണ്ടില്ലെ. ആറാം ക്ലാസ്സുകാരനായ മകന്‍ സ്കൂള്‍ ബാഗിലിട്ടു പത്രം കൊണ്ടുപോയതിനാല്‍ വിശദമായി വായിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ എക്സ്പ്രസ്സ് ഒരു കൊച്ചു വാര്‍ത്തയായിട്ടാണ് കൊടുത്തിട്ടുള്ളത്.അത് വെക്കേഷന്‍ അഘോഷിക്കാന്‍പോയ വല്ല അമേരിക്കന്‍ മദാമ്മ മാരുമായിരിക്കും എന്നാണ് എന്റെ സുഹ്രുത്തുക്കള്‍ പറയുന്നത് കാരണം ശരീരത്തില്‍ തുണി കാണുന്നില്ലല്ലൊ. എന്താണു നിങ്ങള്‍ പറയുന്നത്? എന്തായാലും ചൊവ്വയിലേക്കും ഇനി പൂവാലന്മാരുടെ യാത്രയായിരിക്കും. ചൊവ്വയിലെ ചേച്ചിക്ക് സകല ഭാവുകങ്ങളും ആശംസിച്ചു കൊള്ളുന്നു. മനു
Tuesday, January 15, 2008
ഒരു ലക്ഷം രൂപയും ചെറിയ ചെറിയ ചിന്തകളും
please install anjalioldlipi to read this malayalam postറ്റാറ്റ യുടെ നാനൊ പുറത്തിറങ്ങി .ഇന്ത്യ യിലെ ഏറ്റവും അന്തസ്സുള്ള കമ്പനി ആണ് റ്റാറ്റ. പെട്ടെന്നു പുത്തന്‍ പണക്കാരായ മറ്റു ചില പ്രമുഖ ഇന്ത്യന്‍ കമ്പനികളുമായി തട്ടിച്ചു നോക്കുമ്പൊള്‍ ശരിക്കും ജെന്റില്‍ മാന്‍ നാനൊ പ്രതീക്ഷിച്ചതിലും നന്നായി എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല . കാര്‍ എന്ന പേരില്‍ ഒരു ഓട്ടോ റിക്ഷ ആണ് എല്ലാവരും പ്രതീക്ഷിച്ചത് എങ്കിലും റ്റാറ്റ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഏകദേശം 2500 ഡോളറിന് പുറത്തിറക്കി. ഇതു കഴിഞ്ഞാല്‍ ലോകത്തു കിട്ടാനിടയുള്ള ഏറ്റവും വില കുറഞ്ഞ കാര്‍ ചൈനയിലെ ക്യു ക്യു ത്രീ ചെറി എന്ന നമ്മുടെ പഴയ മാറ്റിസിന്റെ കസ്സിന്‍ അണെന്നറിയുംബൊഴാണ് (5000$)റ്റാറ്റയുടെ നാനൊ ലോകത്തെ വാഹന വ്യവസായികളെ എങ്ങിനേ അംബരപ്പിച്ചു എന്നു മനസ്സിലാകുക. ഇതു വരെ ലോകത്ത് ഏറ്റവും വില കുറഞ്ഞതായിരുന്ന കാറിന്റെ വിലയുടെ പാതി വിലക്ക് ഒരു പൂര്‍ണമായ കാര്‍.ഇരു ചക്രനിര്‍മാതാക്കളെല്ലാം അങ്കലാപ്പിലാണത്രെ. അല്ലെങ്കിലേ കഴിഞ്ഞ വര്‍ഷം ഇരുചക്ര വിപണി പുറകിലെക്കാണു വളര്‍ച്ച അതിനു പുറമെ നാനൊ യുടെ വരവ് കൂനിന്മേല്‍ കുരുവാകുമോ എന്നാണ് അവരുടെ ഭയംഎനിക്കു തോന്നുന്നത് ഇനി ഒരു ടൂ വീലറിന്റെ വിലക്കു തന്നെ കാര്‍ ലഭിച്ചാലും 90% ആളുകളും ടൂ വീലെറില്‍തന്നെ ഉറച്ചു നില്‍ക്കുമെന്നാണ് . ടൂ വീലറിന്റെ സൗകര്യം, സുഖം കാറ്റു മുഖത്തേറ്റു കൊണ്ട് സ്വാതന്ത്ര്യം നുണഞ്ഞു കൊണ്ടുള്ള ആ യാത്ര. ലഹരി പിടിപ്പിക്കുന്ന വളവു തിരിവുകളിലൂടെ കിടത്തിയും ചെരിച്ചും ബൈക്കോടിക്കുംബൊള്‍ കിട്ടുന്ന ആ ത്രില്ല് .പിന്നെ പുറകില്‍ പ്രിയതമയെയും ഇരുത്തി നഗരം ചുറ്റുംബൊള്‍ നമ്മള്‍ പറയാതെ പറയുന്ന ആ പ്രണയ സ്റ്റേറ്റ് മെന്റ് .ഇതിനെല്ലാം പുറമെ പെട്രൊളിന്റെ അവസാന തുള്ളിയും ഉപയോഗിച്ച് അത് തരുന്ന മൈ ലേജ്. കുറഞ്ഞ പരിപാലന ചിലവ് (രണ്ടു ചക്രം മാറ്റാനുള്ള ചിലവ് നാലെണ്ണം മാറ്റാനുള്ളതിനെക്കാളും കുറവായിരിക്കുമല്ലൊ) ഗതികേടുകൊണ്ട് ടൂ വീലര്‍ ഉപയോഗിക്കുന്ന ഒരു ചെറിയ ശതമാനമൊഴിച്ച് ബാക്കി ആരും തന്നെ സ്വന്തം ഇരു ചക്രം ഉപേക്ഷിക്കാന്‍ തയ്യാറാകുമെന്ന് എനിക്കു തോന്നുന്നില്ലവാല്‍ക്കഷണംമഴയത്തു നനഞ്ഞു കുതിര്‍ന്ന റോഡിലൂടെ യുള്ള ഒരു കുദുംബത്തിന്റെ യാത്ര വിവരിച്ച് സെന്റി മെന്റ് വര്‍ക്ക് ഔട്ട് ചെയ്ത് ഇടത്തരക്കാരന്റെ പോക്കെറ്റിലെ കാശ് കൈക്കലാക്കനുള്ള മാര്‍ക്കെറ്റിംഗ് മന്ത്ര ഉഗ്രന്‍ അല്ലെങ്കിലും അതിനു റ്റാറ്റയെ കഴിഞ്ഞെ ഉള്ളു പണ്ടു ഇന്‍ഡിക്ക ഇറങ്ങിയപ്പൊള്‍ ലോകത്തിലെ ആദ്യത്തെ ഇന്ത്യന്‍ കാര്‍ എന്ന പരസ്യത്തിലൂടെ നമ്മുടെയെല്ലാം സ്വരാജ്യസ്നേഹം മുതലെടുത്ത് കച്ചവടം നടത്തിയവരല്ലെ. വെറും ഒന്നെകാല്‍ ലക്ഷം രൂപക്ക് നാനൊ യെക്കാള്‍ ഇരട്ടി മൈ ലെജും കൂടുതല്‍ സ്ഠല സൗകര്യവുമുള്ള കാര്‍ അവതരിപ്പിച്ച് റ്റാറ്റയെ ഞെട്ടിപ്പിച്ച ബജാജിനെ ആരും മൈന്റു ചെയ്യാത്ത തിന്റെ കാരണമെന്താകും?
Friday, January 11, 2008
മാര്‍ക്സിസ്റ്റ് പാര്‍ട്ടി യും മുതലാളിത്തവും
പഴയ കാല സഖാക്കള്‍ക്കും അണികള്‍ക്കും എന്തു തോന്നിയാലും ശരി ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക് ജ്യോതിഭാസു പറയൂന്നതിനു മുന്‍പു തന്നെ പൂര്‍ണമായും ബോദ്ധ്യമായ സംഗതിയാണ്‍ മാര്‍ക്സിസം മുതലാളിത്തത്തെ പൂര്‍ണമായും അംഗീകരിക്കുകയും ആഗിരണം ചെയ്യുകയും ചെയ്തു എന്നത്. പക്ഷെ ഇടതുപക്ഷ ആശയങ്ങളൊട് താല്‍പ്പര്യമുണ്ടായിരുന്ന ഒരു സാധാരണക്കാരന്‍ എന്ന നിലക്ക് മുതലാളിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഏതറ്റവും വരെ പോകാന്‍ തെയ്യാറാണെന്ന പുതിയ പാര്‍ട്ടി ലൈന്‍ നമ്മെ അല്‍ഭുതപ്പെദുത്തുകയും ഒട്ടേറെ അംബരപ്പിക്കുകയും ചെയ്യുന്നു. നന്ദിഗ്രാം പറഞ്ഞു പറഞ്ഞു പഴകിയ വിഷയമാണ്എങ്കിലും ഇന്നുവരെ ഒരു മാര്‍ക്സിസ്റ്റുകാരന്‍ പോലും അവിടെ നടന്ന അക്രമങ്ങളെ അപലപിക്കാനൊ സ്ഥിരം ശൈലിയില്‍ മുതലളിത്ത ഭീകരതയെ അപലപിക്കുവാനോ തയ്യാറായില്ല എന്നതാണു ശ്രദ്ധേയം.മാര്‍ക്സിസ്റ്റ് പാര്‍ട്ടി യിലെ ശ്രി വിജയരാഘവനും സുഗതകുമാരി ടീച്ചറും മറ്റും ഉള്‍പ്പെട്ട ഒരു ടോക് ഷൊ ടീവിയില്‍ കുറച്ചു നാള്‍ മുന്‍പു കണ്ടു(കൈരളിയിലാണെന്നു തോന്നുന്നു) അതില്‍ നന്ദിഗ്രാമില്‍ നടന്നതിനെ ശ്രി വിജയരാഘവന്‍ ന്യായീകരിച്ചത് അക്രമത്തെ പ്രതിരോധിക്കുക മാത്രമാണു തങ്ങളുടെ അണികള്‍ അവിടെ ചെയ്തത് എന്ന് അദ്ദേഹം അവകാശപ്പെദുന്നുണ്ടായിരുന്നു.ഒരു അമ്മയെയും അവരുടെ രണ്ടു പെണ്മക്കളെയും ഒരേ മുറിയിലിട്ട് പതിനഞ്ചിലധികം പേര്‍ ചെര്‍ന്നു ബലാല്‍സംഗം ചെയ്യുന്നതിനെയാണോ സഖാവെ താങ്കള്‍ പ്രതിരോധം എന്നു വിളിച്ചത് പ്രീഡിഗ്രീ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ താങ്കളുടെ പ്രസംഗങ്ങള്‍ കേട്ടു രോമാഞ്ചകുഞ്ചിതനായ(ഇങ്ങിനെ തന്നെയാണോ ആ വാക്ക് എഴുതുക) ആ മലപ്പുറം കോളേജ് ദിനങ്ങള്‍ ഓര്‍ത്തുപോയി. എല്ലാവരോടും വളരെ സൗഹ്രുദത്തില്‍ മാത്രം പെരുമാറുമായിരുന്ന താങ്കള്‍ സുഗതകുമാരി ടീച്ചറെപ്പോലെയുള്ള വിശിഷ്ടവ്യക്തികളൊദു പോലും തട്ടിക്കയറുന്ന മട്ടില്‍ സംസാരിക്കുന്നതു കണ്ടു അല്‍ഭുതം തോന്നി.അതുപോകട്ടെ നമ്മുടെ വിഷയത്തിലേക്കു തിരിച്ചു വരാം ഇതു പോലെ മുതലളിത്ത ഭക്തി പ്രകടിപ്പിച്ച് മറ്റൊരു സന്ദര്‍ഭം കേരളത്തിലുണ്ടായി. മൈക്രൊസൊഫ്റ്റ് എന്ന എന്നും മാര്‍ക്സിസ്റ്റ് ഹിറ്റ് ലിസ്റ്റിലുണ്ടയിരുന്ന ബഹുരാഷ്ട്ര കുത്തക ഭീമനു വേണ്ടി വ്യാജസൊഫ്റ്റവെയര്‍ പിടിക്കാന്‍ കെരളാ പോലീസ് അംഗരക്ഷകരായി ഇറങ്ങി ഇന്ത്യയിലെ ഒരു സംസ്ധാന സര്‍ക്കാറും ഇതു വരെ ചെയ്തിട്ടില്ലാത്ത കാര്യം. നന്നാകുന്നുണ്ട് മുതലാളി വിരോധത്തില്‍ നിന്നു മുതലാളിത്തത്തിലേക്കുള്ള മാറ്റം . എന്തൊരു സ്പീഡ് ,എന്തൊരു ആവേശം. പണ്ടു മുത്തശ്ശി പറഞ്ഞിരുന്നത് ഓര്‍മ്മ വരുന്നു. തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ട് ആറാട്ട് (തൂറുക, തീട്ടം എന്നൊന്നും കേട്ട് മൂക്കു ചുളിക്കുകയും കണ്ണ്‍ ഉരുട്ടുകയുമൊന്നും വേണ്ട. പണ്ടു നമ്മുടെ സംസാര ഭാഷയില്‍ സാധാരണയായി ഉപയോഗിച്ചിരുന്ന വാക്കാണത് ഇപ്പോള്‍ നമ്മള്‍ സായിപ്പിന്റെ ദാസന്മാരായപ്പോള്‍ ഇത് അശ്ലീലമായി പക്ഷെ കൊച്ചു കുട്ടികള്‍ക്കുപോലും, തീന്‍ മേശയില്‍ വെച്ചു പോലും ഷിറ്റ് എന്നു വിളിച്ചലറാം. അതു മറ്റൊരു സബ്ജെക്റ്റ് അതെക്കുറിച്ചു താമസിയാതെ നമുക്കു മറ്റൊരു ത്രെഡ് തുടങ്ങാം അതുവരെ നമുക്കൊരു നാടന്‍ പാട്ടു പാടിയിരിക്കാം "മഴാ പെയ്യുന്നു മദ്ദളം കൊട്ടുന്നു,,,,,,മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു...... മാരാന്റച്ചിക്കു തൂറാന്‍ മുട്ടുന്നു)മീണ്ടും കാണും വരെയ്കും വണക്കംമനു
Thursday, January 10, 2008
പുതുവര്‍ഷ (മൃഗയാ)വിനോദങ്ങള്‍
പുതുവല്‍സരത്തിന്റെ ക്ഷീണം കഴിഞ്ഞു പിറ്റെന്നുതന്നെ നാണക്കേടിന്റെ പീഡന കഥകളും പുറത്തു വന്നു തുടങ്ങി . മട്ടാഞ്ചേരിയിലും ദില്ലിയിലും ലലുവിന്റെ മക്കളുടെ വിക്രുതികളും എല്ലം ചേര്‍ന്നു സംഭവം ഉഷാറായി. കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റിലെ കണ്ണാടിയില്‍ ഉപദ്രവിക്കപ്പെട്ട സ്വീഡിഷ് പെണ്‍കുട്ടിയെയും അച്ചനെയും സംഭവസ്ഥലത്തു വെച്ചു, അതേ സമയം ചെയ്ത ഇന്റര്‍വ്യൂ കണ്ടു. പെയ്യാന്‍ പോകുന്ന മേഘം പോലെ നിറകണ്ണുകളൊടെ നിന്നിരുന്ന പെണ്‍കുട്ടി, അടുത്തു നിന്ന അച്ചന്‍ കേരളത്തിലെ എല്ലവരും മോശക്കാരല്ല, നല്ല സ്ഥലമാണെന്നൊക്കെ അച്ചന്‍ പറയുന്നതിനിടക്ക് പെണ്‍കുട്ടി പെട്ടെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് അച്ചന്റെ മാറില്‍ വീഴുന്നു. ഇന്റര്‍വ്യൂവിന്റെ ഇടയില്‍പോലും പിറകിലൂടെ നടന്നു പൊകുന്ന ഭ്രാന്തന്മാര്‍ കുട്ടിയെ പിറകില്‍ പിടിക്കുകയും നുള്ളുകയുമൊക്കെയയിരുന്നുവത്രെ. ആ പ്രോഗ്രാം കഴിഞ്ഞിട്ടും കുറെ നേരത്തെക്ക് ആ കണ്ണുനീര്‍ എന്നില്‍ അസ്വസ്ഥത പടര്‍ത്തി.ഞാന്‍ അടക്കമുള്ള കേരളത്തിലെ എല്ലാ പുരുഷന്മാരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി മനസ്സില്‍ അവര്‍ക്കു നേരെ വിരല്‍ ചൂണ്ടി ഞാന്‍ പറഞ്ഞു. ഷെയിം ഒണ്‍ യു മലയാളീസ്. നിങ്ങളുടെ രാജ്യത്തെ ഞാന്‍ ഇഷ്ട്ടപ്പെടുന്നു പക്ഷെ ഞങ്ങളുടെ സ്ത്രീകളെ ബഹുമാനിക്കാന്‍ നിങ്ങളും ശ്രമിക്കണം ഇനി ഇങ്ങൊട്ടു വരുന്നതിനു മുന്‍പു ഞാന്‍ മൂന്നു വട്ടം ചിന്തിക്കും എന്നു പരഞ്ഞ ആ നിസ്സഹായനായ പിതാവിനൊട് എല്ലാ മലയാളികല്‍ക്കും വേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു.ഇനി, പബ്ലിക് സ്ഥലങ്ങളില്‍ പെണ്ണുങ്ങളുടെ ചന്തിക്കും മാറിലും പിടിക്കാന്‍ നടക്കുന്നവന്മാരേ നിങ്ങളുടെ അമ്മക്കും പെങ്ങന്മാര്‍ക്കും പെണ്മക്കള്‍ക്കുമെല്ലാം ഉണ്ടല്ലൊ മേല്‍പ്പറഞ്ഞ സങ്ഗതികള്‍ എല്ലാം. അവര്‍ വീട്ടില്‍ വെറുതെ അങ്ങൊട്ടുമിങ്ങൊട്ടും നടക്കുബോള്‍ ചെന്നു പിടിചു പിടിചു കൈത്തരിപ്പു തീര്‍ത്തിട്ടു പുറത്തിറങ്ങിയാല്‍ പൊരെ നിങ്ങള്‍ക്ക്? എന്നാല്‍ മറ്റുള്ളവര്‍ക്ക് സമാധാനമുണ്ടല്ലൊ. നിങ്ങള്‍ കാരണം എല്ലാ പുരുഷന്മാര്‍ക്കും തല താഴ്തി നടക്കേണ്ടി വരില്ലല്ലൊ.
Subscribe to:
Posts (Atom)