Sunday, October 26, 2008

കായി പോയോ...?

എല്ലാവരും ചൈനീസ്‌ മൊബെയ്‌ലു മായി ചെത്തുന്നത്‌ കണ്ടാണ്‌ ഒന്നു സ്വന്തമാക്കിയത്‌. വങ്ങിയപ്പൊ അവനെയങ്ങട്‌ ഇഷ്ടപ്പെട്ടും പോയി. എന്തോരം ഫീചേര്‍സ്‌ ടച്ച്‌ സ്ക്രീന്‍ ,എക്സ്റ്റ്ര ബാറ്ററി ,അഞ്ചു സ്പീക്കെറില്‍ നിന്നായി ഘോരഘോര ശബ്ദം പവര്‍ കൊര്‍ഡ്‌ തന്നെ നേരിട്ട്‌ USB യില്‍ കൊടുത്താല്‍ പെന്‍ ഡ്രൈവ്‌ ആയൊ വെബ്‌ കാം ആയോ ഉപയോഗിക്കാം,കാണാനും നല്ല ഭംഗി അത്യാവശ്യം കുഴപ്പമില്ലാത്ത ക്യാമറ,മെമ്മൊറി മാറ്റാന്‍ ബാറ്ററി അഴിക്കേണ്ട.എന്നാല്‍ വിലയോ വെറും 3750രൂപ ഒരു മാസം കൊണ്ട്‌ ഫ്യൂസു പോകും എന്ന് എല്ലാവരും പറഞ്ഞവന്‍ എട്ടു മാസമായിട്ടും പയറു പോലെ വര്‍ക്ക്‌ ചെയ്യുന്നു 8000രൂപക്ക്‌ വാങ്ങിയ എല്‍ജിയെ തട്ടിന്‍പുറത്തെറിഞ്ഞു 18000 നും 20000ത്തിനു ഇത്രയും ഫീച്ചറുകളില്ലാത്ത നോക്കിയയും മോട്ടറോളയും വാങ്ങുന്നവരോട്‌ ‘പുജ്ഞവും’ തോന്നി. ബ്ലൂടൂത്ത്‌ എന്ന പേരുള്ള ചൈനക്കാരനെ സന്തത സഹചാരിയാക്കി. ഇപ്പോളിതാ കേള്‍ക്കുന്നു ചങ്ങായിക്ക്‌ എന്തോ നമ്പറില്ലാത്തതോണ്ട്‌ നിരോധിക്കാന്‍ പോകുന്നെന്ന്.ഈ തീവ്രവാദി ബലാലുകള്‌ നമ്മളെ ആപ്പീസ്‌ പൂട്ടിക്കൂലോ. ചൈന മോവീലിന്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ആരുമില്ലേ ഇവിടെ

7 comments:

Unknown said...

ചൈന മോവീലിന്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ആരുമില്ലേ ഇവിടെ

B Shihab said...

നന്നായിരിക്കുന്നു.......deepavali ashamsakal

ശ്രുതസോമ said...

മൊവീലല്ലല്ലോ നിരോധിക്കാൻ പോകുന്നത്;മൊവീലിൽ നിന്നുള്ള കോളുകളല്ലേ!!!
അവര് കോളുകളു നിരോധിച്ചാലും നമുക്ക് (എന്റേതും ചൈനയാണേ!!)ഫോട്ടം പിടിക്കാം,
പാട്ടു കേൽക്കാം,പെൻ ഡ്രൈവാക്കാം.....ഇതൊന്നും അവരു നിരോധിക്കൂലല്ലോ!!! :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മാ നിഷാദാ... നിരോധിക്കരുത്... മനുവിന്റെ മൊവീല്‍ നിരോധിക്കരുത്..... പ്ലീസ്...
പോരെ ? പോരെങ്കില്‍ ഇതാ പിടിച്ചോ..

" മനൂന്റെ മൊവ്വീല്‍ നിരോധിച്ചാലക്കളി തീക്കളീ സര്‍ക്കാറേ... മനൂ ഞങ്ങടെ നേതാവേ ധീരതയോടെ നയിച്ചോളൂ... ലക്ഷം ലക്ഷം പിന്നാലെ ലക്ഷണം കെട്ടവന്‍ മുന്നാലെ.. "

നരിക്കുന്നൻ said...

മനൂ... എനിക്കും നാട്ടിൽ നിന്ന് ഒരു സുഹൃത്ത് അയച്ച് തന്നിട്ടുണ്ട് ഈ സാധനം. കൊള്ളാം.. എങ്കിലും ചെവിട് പൊട്ടുന്ന സൌണ്ടാ പണ്ടാറത്തിന്. മനുവിന്റേയും എന്റെയും മൊബൈൽ നിരോധിക്കാൻ തയ്യാറെടുക്കുന്ന സർക്കാറിന്റെ ഈ കാട്ടു നീതിക്കെതിരെ എല്ലാ ബൂലോകരും ഒന്നിക്കണമെന്ന് സവിനയം അപേക്ഷിക്കുന്നു.

Unknown said...

നന്ദി ഷിഹാബ്‌ ശ്രുതസോമ നരിക്കുന്നി കുളത്തില്‍ കല്ലിട്ട ചങ്ങായി എല്ലാവര്‍ക്കും നന്ദി ലക്ഷണംകെട്ടവന്‍ മുന്നാലെ എന്നുള്ളത്‌ കുരുത്തം കെട്ടവന്‍ മുന്നാലെ എന്നാക്കാം മച്ചാന്‍ ഞങ്ങളെ നയിച്ചോ

രസികന്‍ said...

ഹഹ