Friday, October 24, 2008

മാപ്പിളപ്പാട്ടുകള്‍

ഈയടുത്ത ദിവസം സിനിമാ നടന്‍ മാമുക്കോയ ലോകത്തില്‍ ആകെ പ്രണയം എന്ന ഒരു വികാരം മാത്രമേ ഉള്ളൂ എന്നുതോന്നും ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ കേട്ടാല്‍ വേറെ എന്തൊക്കെയുണ്ട്‌ പാടാന്‍ എന്നൊരഭിപ്രായം പ്രകടിപ്പിച്ചതായി കണ്ടു അദ്ദേഹത്തിന്റെ അഭിപ്രായത്തോടു പൂര്‍ണമായും യോജിപ്പില്ലെങ്കിലും. സമകാലീന മാപ്പിളപ്പാട്ടുകള്‍ക്ക്‌ ക്വാണ്ടിറ്റി യില്‍ വര്‍ദ്ധനയുണ്ടെങ്കിലും ക്വാളിറ്റിയില്‍ അപചയം സംഭവിച്ചിട്ടുണ്ട്‌ എന്നൊരഭിപ്രായം തന്നെയാണ്‌ എനിക്കുമുള്ളത്‌

ഒരു മുസ്ലീമല്ലെങ്കിലും ഒരു മലപ്പുറത്തുകാരനായതുകൊണ്ടാകാം പഴയ മാപ്പിളപ്പാട്ടുകളുടെ ഒരു ആസ്വാദകനും ആരാധകനുമാണ്‌ ഞാന്‍ എണ്‍പതുകളിലൊക്കെ മലപ്പുറത്ത്‌ എന്തു പരിപാടികളുണ്ടായാലും അതിന്റെ അവസാനം മാപ്പിളപ്പാട്ടുകള്‍ക്ക്‌ പ്രാധാന്യമുള്ള ഒരു ഗാനമേള ഉണ്ടാകുമായിരുന്നു. കുട്ടിയും വിളയില്‍ വല്‍സലയും(ഫസീല) മറ്റനേകം പാട്ടുകാരും പാടുന്ന കരിക്കിന്‍ വെള്ളം പോലെ മധുരിമയാര്‍ന്ന മൊയിങ്കുട്ടി വൈദ്യരുടെയും മറ്റു കവികളുടെയും വരികള്‍. പിന്നെ "അമ്മായി ചുട്ടുവച്ച അപ്പത്തരങ്ങളും"അതു കഴിഞ്ഞ്‌ "എത്രയും പ്രിയപ്പെട്ട..." ഗള്‍ഫ്‌ കത്തുകളും(കത്തു പാട്ടുകള്‍ എന്നൊരു ഉപ വിഭാഗം തന്നെയുണ്ടായി) അവ പകര്‍ന്നു തന്ന ആ അനുഭൂതിയുടെ നുറുങ്ങു തരികള്‍ അലിഞ്ഞു തീരാതെ ഇന്നും മനസ്സിന്റെ അടിത്തട്ടില്‍ കിടക്കുന്നതുകൊണ്ടാകാം ഇന്നത്തെ പാട്ടുകള്‍ കേള്‍ക്കാനിഷ്ടം തോന്നുന്നുണ്ടെങ്കിലും പൂര്‍ണമായും അങ്ങോട്ട്‌ ആസ്വദിക്കാന്‍ കഴിയാത്തത്‌. ഏതെങ്കിലും ഒരു മുസ്ലിം പെണ്‍പേരും പിന്നെ പുട്ടിനു തേങ്ങയിടുന്ന പോലെ "ഖല്‍ബ്‌, മൊഹബത്ത്‌, മൊഞ്ചത്തി ,ഹൂറി, കിനാവ്‌, റംസാന്‍ നിലാവ്‌, ലങ്കുന്ന: തുടങ്ങിയ വാക്കുകളും ചേര്‍ന്നാല്‍ മാപ്പിളപ്പാട്ടായി എന്നു ധരിക്കുന്ന പാട്ടെഴുത്തുകാര്‍ മാറി മാപ്പിളചരിത്രത്തിലും കലയിലും അവഘാഹമുള്ള കവികള്‍ പേനയെടുത്തു തുടങ്ങിയാലേ രക്ഷയുള്ളു പഴയ പാട്ടുകളുടെ വരികള്‍ ഓര്‍മയുള്ളവര്‍ കമന്റായി എഴുതി ചേര്‍ക്കാന്‍ അപേക്ഷ

4 comments:

Unknown said...

പിന്നെ "അമ്മായി ചുട്ടുവച്ച അപ്പത്തരങ്ങളും"അതു കഴിഞ്ഞ്‌ "എത്രയും പ്രിയപ്പെട്ട..." ഗള്‍ഫ്‌ കത്തുകളും(കത്തു പാട്ടുകള്‍ എന്നൊരു ഉപ വിഭാഗം തന്നെയുണ്ടായി) അവ പകര്‍ന്നു തന്ന ആ അനുഭൂതിയുടെ നുറുങ്ങു തരികള്‍ അലിഞ്ഞു തീരാതെ ഇന്നും മനസ്സിന്റെ അടിത്തട്ടില്‍ കിടക്കുന്നതുകൊണ്ടാകാം ഇന്നത്തെ പാട്ടുകള്‍ കേള്‍ക്കാനിഷ്ടം തോന്നുന്നുണ്ടെങ്കിലും പൂര്‍ണമായും അങ്ങോട്ട്‌ ആസ്വദിക്കാന്‍ കഴിയാത്തത്‌.

പോരാളി said...

അതേ മനു, മാപ്പിളപാട്ടുകള്‍ ഇന്ന് വെറുമൊരു കസര്‍ത്തല്ലേ. മസാലയും എരിവും പുളിയുമൊക്കെ ചേര്‍ത്തി ഏതാണ്ടൊരു പരുവത്തിലാക്കി മാപ്പിളപ്പാട്ടെന്ന കലാരൂപത്തെ തന്നെ കൊലക്ക് കൊടുക്കുന്ന രൂപമായി.

Unknown said...

:

smitha adharsh said...

പറഞ്ഞു കേട്ടിട്ടുണ്ട്,പണ്ടത്തെ മാപ്പിളപ്പാട്ടുകളുടെ മേന്മകളെ പറ്റി..