Saturday, November 10, 2012

മലയുടെ ചെരിവിലെ പൂമണം

ജനിയ്കും മൃതിക്കും ഇടയ്ക്കുള്ള അലച്ചു പായലിനിടക്കാണ് വിമല വിവാഹം എന്ന സ്ഫടിക ഭിത്തിയില്‍ ഇടിച്ചു തെറിച്ചു വീണത്.ഇടിയുടെ ആദ്യ ആഘാതങ്ങളും തുടര്‍ ചലനങ്ങളും കഴിഞ്ഞു അവള്‍ പ്രജ്ഞയിലേക്ക് വരുമ്പോള്‍ രണ്ടു കുഞ്ഞിളം കണ്ണുകള്‍ പേടിച്ചരണ്ട്‌ അവളെ നോക്കിയിരിപ്പുണ്ടായിരുന്നു. കുഞ്ഞു പോള്ക‍ ഡോട്ട് ഫ്രോക്കിട്ട ഈ സുന്ദരിക്കുട്ടി ആരാണ്?. മുറിയുടെ മൂലയില്‍ റോക്കിംഗ് ചെയറിലിരുന്ന് എകണോമിക് ടൈംസ് വായിക്കുന്ന സുന്ദരനായ കഷണ്ടിക്കാരന്‍ ആരാണ്? പ്രജ്ഞയില്‍ വീണ്ടും ഒരു ഇടിവെട്ടി .കുഞ്ഞു മോളുടെ കവിളില്‍ ഒരുമ്മ വെച്ച് അവള്‍ പതുക്കെ എഴുന്നേറ്റു.നിവര്ത്തി യ പത്രത്തിനു മുകളിലൂടെ രണ്ടു കുസൃതി കണ്ണുകള്‍ അവളെ തേടിയെത്തി .നേര്‍ത്ത രാവാടക്കടിയിലെ വസ്ത്രമില്ലായ്മയാണ് ആ കുസൃതിക്കാധാരമെന്നറിഞ്ഞു അവള്‍ ആ പത്രം തട്ടിത്തെറിപ്പിച്ചു. മാളം തേടുന്ന നാഗം പോല്‍ നിണ്ടു വരുന്ന കൈകളില്‍ നിന്നും രക്ഷപ്പെട്ട് അവള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കുലുങ്ങി ഓടി .മലകള്‍ കുലുങ്ങി കാട്ടില്‍ മരങ്ങള്‍ തമ്മിലുരസി തീ പാറി . പാല്പാത്രം ഓവനില്‍ വെച്ചു വലിയ പേപ്പര്‍ ബോക്സില്‍ നിന്നും കോണ്ഫ്ലെ ക്സ്‌ രണ്ടു വലിയ ബൌളിലെക്കും ഒരു കുഞ്ഞു ബൌളിലെക്കും പകര്ന്നു ചൂടായ പാല്‍ മൂന്നു ബൌളിലെക്കും ഒഴിച്ചു കുഞ്ഞു ബൗളില്‍ കുറച്ചു ചോക്ലേറ്റ്‌ ക്രീമും ചേര്ത്ത് ഒരു ട്രേയില്‍ മൂന്നു ബൌളുമായി അവള്‍ ഇരിപ്പുമുറിയിലേക്ക്‌ തിരിച്ചു നടന്നു. ബിസിനസ്സ് കമ്പനികളില്‍ ബാല്‍ജി എന്ന് വിളിക്കപ്പെടുന്ന ബാലചന്ദ്രന്‍ എന്ന അവളുടെ ബാലു ചെയറില്‍ നിന്നെഴുന്നേറ്റ്‌ ട്രേഡ്‌ മില്ലില്‍ കസര്ത്ത് തുടങ്ങിയിരിക്കുന്നു.ചുവരില്‍ ചാരി നിന്ന് വിമല അയാളെ നോക്കി കരുത്തന്‍ അഗ്നി ഉണര്ത്താരനും അഗ്നി അണക്കാനും കരുത്തുള്ളവന്‍ വെളുത്ത കൈകളില്‍ കനത്ത മസില്‍ മടക്കുകള്‍ ,വിരിഞ്ഞ നെഞ്ച് ഒട്ടിയ വയര്‍ കനത്ത നിതംബം ഒരു നിമിഷം അവളുടെ മനസ്സില്‍ സംശയം നിറഞ്ഞു. പുരുഷന്‍റെ പുറകു വശത്തിന് നിതംബം എന്ന് പറയുമോ? അതോ അത് സ്ത്രീകള്ക്കാ യി സംവരണം ചെയ്ത വാക്കാണോ? ആരോടു ചോദിക്കും? ഇംഗ്ലീഷില് ജനിച്ചുവീണ ഇംഗ്ലീഷ്ല്‍ ജീവിക്കുന്ന ഭര്ത്താ്വിനോട് ചോദിച്ചിട്ട് കാര്യമില്ല. പെട്ടെന്ന് അവള്‍ക്ക് ദാമുവിനെ ഓര്മ വന്നു. ഡിഗ്രി പഠന കാലത്തെ ചങ്ങാതി .കൂട്ടിയിട്ട ഡസ്കുകള്ക്ക് ‌ മുകളില്‍ കയറി നിന്ന് കാമ്പസുകളിലെ പുല്‍നാമ്പുകള്ക്ക് പോലും രോമാഞ്ചം വരുന്ന രിതിയില്‍ കവിതകള്‍ പാടിയിരുന്ന ദാമു. ഒരു ദിവസം ലൈബ്രറിയില്‍ നിന്നെടുത്ത ഒരു ദേശത്തിന്റെ കഥയില്‍ വൃത്തിയായി നാലായി മടക്കിയ വെള്ള പേപ്പറില്‍ ദാമുവിന്റെ മനോഹര കൈപ്പട “വിമല ഒരു മലയാണ് ദാമു ഒരു മലകയറ്റക്കാരനും” കാന്റീനിലും ലൈബ്രരിയിലുമെല്ലാം അവര്‍ ഒന്നിച്ചു നടന്നു. മല കയറാനുള്ള അവസരങ്ങളില്‍ മാത്രം ദാമു കിതച്ചു പിന്മാറി. “വൈകിട്ട് വിവാണ്ടയില്‍ ക്ലാസ്സുണ്ട് പോരുന്നോ” ബാല്ജി‍ ചോദിച്ചു . വ്യവസായ പ്രമുഖനും മാനേജുമെന്റ് വിദഗ്ദനും ആയ ഭര്ത്താവിന്റെ ക്ലാസ്സുകള്‍ക്ക്‌ കൂടെപ്പോകാന്‍ അവള്‍ക്കിഷ്ടമാണ് അത് പക്ഷെ ക്ലാസ്സ് കേള്‍ക്കാനൊന്നുമല്ല . കോണ്ഫറന്‍സ് റൂമിലേക്ക്‌ അവള്‍ തിരിഞ്ഞു നോക്കുക പോലുമില്ല. പക്ഷെ ക്ലാസ്സ്‌ കഴിയുന്നത് വരെ ഫൈവ്സ്റ്റാര്‍ ഹോട്ടലിന്റെ സ്വീറ്റില്‍ തനിച്ചിരിക്കാന്‍ അവളള്‍ക്കിഷ്ടമാണ് “ഞാനും വരട്ടെ” അവള്‍ കൊഞ്ചലോടെ ചോദിച്ചു. അയാള്‍ പുഞ്ചിരിയോടെ അവളെ ചേര്ത്തു പിടിച്ചു . “പുതിയ ഡ്രൈവര്‍ ആണ്, ദാമോദരന്‍” പാലു പോലെ വെളുത്ത ഓഡി കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു ഭവ്യതയോടെ നില്കുന്ന മെലിഞ്ഞ ചെറുപ്പക്കാരന്റെ നേരെ മുഖമൊന്നിളക്കി അയാള്‍ പറഞ്ഞു ഭര്ത്താവിന്റെ കൈകളില്‍ തൂങ്ങി അവള്‍ അലസമായി കാറില്‍ കയറി.കാറിലെ നനുത്ത സുഗന്ധത്തിനും ഏസിയുടെ കുളിര്‍മയുടെയും മുകളില്‍ ചെറിയ ശബ്ദത്തില്‍ ജോണ്‍ ലെനന്‍ പാടുന്നു. ‘ലെറ്റ്‌ അസ്‌ ടേക്ക് എ ചാന്‍സ്‌ ആന്‍ഡ്‌ ഫ്ലൈ എവേ സംവേര്‍ എലോണ്‍’ മാനിക്യൂര്‍ ചെയ്ത നീണ്ട നഖങ്ങളുള്ള വിരലുകള്‍ കൊണ്ട് റിസപ്ഷനിലെക്കുള്ള നമ്പര്‍ അമര്ത്തു മ്പോള്‍ അവളുടെ ചുണ്ടുകളില്‍ ആ പാട്ടിന്റെ ബാക്കി ഉണ്ടായിരുന്നു ‘ഇറ്റ്‌ ഈസ്‌ ടൈം ടു സ്പ്രെഡ് ഔര്‍ വിങ്ങ്സ് .....’ വിശിഷ്ടാതിഥിയുടെ റൂമില്‍ നിന്നുമുള്ള കാള്‍ ഭവ്യതയോടെ ആണ് റിസപ്ഷനില്‍ സ്വീകരിച്ചത്‌ “എന്റെ ഡ്രൈവറോട് റൂമിലേക്ക്‌ വരാന്‍ പറയു”ഗൌരവത്തോടെയുള്ള വാക്കുകള്ക്ക് ഉടന്‍ ഫലമുണ്ടായി ഡ്രൈവറെ വിളിക്കാന്‍ ഉടന്‍ ആളു പോയി പട്ടുസാരിയില്‍ ചുളിവ് വീഴ്ത്താതെ വിമല ആ കിംഗ്‌ സൈസ് ബെഡില്‍ മലര്ന്നു കിടന്നു . ചുവപ്പ് പരവതാനി വിരിച്ച ഗോവണി കയറി വരുന്ന മല കയറ്റക്കാരനെയും കാത്ത്‌.

No comments: