'ആറ്റുനോറ്റുണ്ടായൊരുണ്ണീ...,
ഞാന്‍ കാത്തു കാത്തുണ്ടായോരുണ്ണി'
ബാത്ത് റൂമില്‍ നിന്നിറങ്ങുമ്പോള്‍ ആ പാട്ടുമൂളാന്‍ കാരണമുണ്ടായിരുന്നു...നാല്‍പത്തെട്ടു വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകാന്‍ പോകുന്നു. എം.എസ്.പി. പരേഡ് ഗ്രൌണ്ട് പോലെ പരന്നു കിടന്നിരുന്ന എണ്റ്റെ മദ്ധ്യഭാഗത്ത് ചില നിമ്മ്നോന്നതങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിണ്റ്റെ ലക്ഷണങ്ങള്‍ കാണുന്നു ജീവിതത്തിലാദ്യമായി ഞാനും ഒരു ഉണ്ണിക്കുടവയറിണ്റ്റെ ഉടമയാകാന്‍ പോകുന്നു...
ട്വിറ്ററിലും ബസ്സിലും പ്ളസ്സിലും ഫേസ്ബുക്കിലും ബ്ളോഗിലുമുള്ള എല്ലാ കൂട്ടുകാരെയും ഉടന്‍ വിവരമറിയിച്ചു....അഭിനന്ദന പെരുമഴയില്‍ ഞാന്‍ നനഞ്ഞു കുതിര്‍ന്നു,,,,,ഇരുപതും ഇരുപത്തഞ്ചും വര്‍ഷങ്ങളായി പല വലിപ്പത്തിലും ആക്രുതിയിലുമുള്ള ഉണ്ണിക്കുടവയറുകളും തണ്ണിക്കുടവയറുകളും താലോലിച്ചു വളര്‍ത്തുന്ന അവരുടെയെല്ലാം ഒരു സ്വകര്യദുഖമായിരുന്നല്ലോ എണ്റ്റെ ഈ ഊഷരത....
ബെല്‍റ്റിട്ടു മുറുക്കിയും ശ്വാസം പിടിച്ചും നടന്നെങ്കിലും ഭാര്യയുടെ കഴുകന്‍ കണ്ണുകള്‍ കാര്യം കണ്ടുപിടിക്കുക തന്നെ ചെയ്തു.അവിഹിത ഗര്‍ഭം വീട്ടുകാര്‍ കണ്ടുപിടിച്ച കൊളേജു കുമാരിയെപ്പോലെ ഞാന്‍ തല കുമ്പിട്ടു നിന്നു...അച്ചനു വേണേല്‍ വളര്‍ത്തിക്കോളു അല്ലെങ്കില്‍ കളഞ്ഞേക്കു മകന്‍ നയം വ്യക്തമാക്കി.അച്ചണ്റ്റെ ഉണ്ണിക്കുടവയറില്‍ തലവെച്ചു കിടക്കാനുള്ള ഒരു ആഗ്രഹം മകളുടെ മുഖത്തു നിന്നും വായിച്ചെടുത്തെങ്കിലു ഒരു കുടുമ്പ കലഹത്തിണ്റ്റെ മണമടിക്കുന്നതു മനസ്സിലായിട്ടാകാം അവളും നിഷ്പക്ഷത പാലിച്ചു...ഭാര്യയുടെ നിലപാടു പക്ഷെ സുവ്യക്തമായിരുന്നു.. മനസ്സില്‍ ഒരായിരം അമ്പലങ്ങളില്‍ ഉരുളികമഴ്ത്തി ഉണ്ടായോരീ ഒമന ഉണ്ണിയെ നശിപ്പിക്കാനുള്ള അലോപ്പതി ആയുര്‍വെദ, ഉനാനി മാര്‍ഗങ്ങളായ ഹെല്‍ത്ത് ക്ളബ്, നടത്തം, നീന്തല്‍, യൊഗാ തുടങ്ങിയ നശികരണങ്ങളിലെന്തെങ്കിലും ചെയ്യാതെ ഒരു പെഗ്ഗു കുടിക്കാന്‍ അനുവദിക്കുകില്ലെന്നു ഈറന്‍ മിഴികളുമായി നില്‍ക്കുന്ന എണ്റ്റെ മുഖത്തു നോക്കി അവള്‍ ദയവില്ലാതെ പറഞ്ഞു
എണ്റ്റെ ബ്ളൊഗര്‍ ദൈവങ്ങളേ,,,,,,,,ഫേസ്ബുക്ക് പരദേവതകളേ.......റ്റ്വിട്ടറ്‍ പിത്രുക്കളെ ഈ ഉണ്ണിയെ ഞാന്‍ വല്ലാതെ മോഹിച്ചു പോയി...എനിക്കൊരു വഴി തെളിയിച്ചു തരണേ....
No comments:
Post a Comment