നാട്ടു നീതി
ഭാഗം ഒന്ന്
വഴിയരികിലുള്ള ഒരു വീട്.വീടിണ്റ്റെ ഒരു മുറിയുടെ വഴിയുടെ നേരെയുള്ള ജനല്‍ തുറന്നു കിടക്കുന്നു.മുറിയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി വസ്ത്രം മാറുന്നു വഴിയിലൂടെ നടന്നു പോകുന്ന ഒരു പുരുഷന്‍ അറിയാതെ ജനലിലൂടെ നോക്കുന്നു നഗ്നയായ/അര്‍ദ്ധനഗ്നയായ പെണ്‍കുട്ടിയെ കാണുന്നു.പെണ്‍കുട്ടി ബഹളം വെയ്ക്കുന്നു. പെണ്ണുങ്ങള്‍ തുണിമാറുന്നിടത്ത് ഒളിഞ്ഞു നോക്കിയ യുവാവിനെ നാട്ടുകാരെടുത്തിട്ടലക്കുന്നു
ഭാഗം രണ്ട്
വഴിയരികിലുള്ള ഒരു വീട്.വീടിണ്റ്റെ ഒരു മുറിയുടെ വഴിയുടെ നേരെയുള്ള ജനല്‍ തുറന്നു കിടക്കുന്നു.മുറിയില്‍ ഒരു പുരുഷന്‍ വസ്ത്രം മാറുന്നു വഴിയിലൂടെ നടന്നു പോകുന്ന ഒരു പെണ്‍കുട്ടി അറിയാതെ ജനലിലൂടെ നോക്കുന്നു പൂര്‍ണനഗ്നയായ യുവാവിനെ കാണുന്നു.പെണ്‍കുട്ടി ബഹളം വെയ്ക്കുന്നു. പെണ്ണുങ്ങള്‍ യാത്ര ചെയ്യുന്ന വഴിക്കരികില്‍ നിന്ന് അശ്ളീല സ്വയം പ്രദര്‍ശനം നടത്തിയ യുവാവിനെ നാട്ടുകാരെടുത്തിട്ടലക്കുന്നു
വാല്‍ക്കഷണം എല്ലാവരും പറയുന്നു ഇത് പുരുഷന്‍മാരുടെ ലോകമാണ്. ഇവിടെ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. സമൂഹം സ്ത്രീയെ അപമാനിക്കാന്‍ ഒരവസരം കാത്തു നില്‍പാണ് എന്നെല്ലാം ..ശംഭോ..... മഹാദേവാ
3 comments:
ഇത് പുരുഷന്‍മാരുടെ ലോകമാണ്?
ഹി ഹി ഉത്തരം പറയാന്‍ നില്‍ക്കുന്നില്ല.. പക്ഷെ eg: എഴുതിയ സംഭവങ്ങള്‍ ഇഷ്ടപ്പെട്ടു
അതേ മറുപടി ഇല്ല, പക്ഷേ സാഹചര്യങ്ങള്‍ കൊള്ളാം
ഹ..ഹ..ഹ..
Post a Comment