കാര്യങ്ങളെയെല്ലാം നിഷ്പക്ഷതയോടെ കാണാന്‍ കഴിയും എന്നും സ്വയം ഒരു നിഷ്പക്ഷനാണ്. (അതിന്റെ ഒരു 50% വെറും നാട്യമാണെങ്കില്‍ പോലും)എന്നും ഒരു അഹങ്കാരം എനിക്കുണ്ടായിരുന്നു. ഈയിടെ ഒരു പ്രമുഖ പത്രത്തില്‍ ഒരു ലേഖനം വായിക്കുന്നതു വരെ .
അതില്‍ നിന്നും ചിലത്
"ഭര്‍ത്താവിനെ കൊല്ലാനായി കരടി ഓടിക്കുമ്പോള്‍ ഇരുവരെയും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യയാണ് നിഷ്പക്ഷത"-കാര്‍ലോസ് റൊമ്യൂലൊ
"അനീതി നടക്കുമ്പോള്‍ നിങ്ങള്‍ നിഷ്പക്ഷരാണെങ്കില്‍ നിങ്ങള്‍ ആക്രമിയുടെ പക്ഷത്താണ്. ആന എലിയുടെ വാല് ചവിട്ടിയരക്കുമ്പോള്‍ നിങ്ങള്‍ നിഷ്പക്ഷരാണെന്നു പറയുന്ന പക്ഷം എലിക്ക് ആ നിഷ്പക്ഷത അംഗീകരിക്കാന്‍ അങ്ങീകരിക്കാന്‍ കഴിയില്ല." നോബേല്‍ ജേതാവായ ആര്‍ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു
"പ്രതിഷേധിക്കേണ്ടപ്പോള്‍ നിഷ്പക്ഷതയുടെ നിശബ്ദ പാത സ്വീകരിക്കുന്നവര്‍ ഭീരുക്കള്‍" അബ്രഹാം ലിങ്കണ്
മറ്റൊരു നോബല്‍ ജേതാവായ എല്ലി വീസല്‍ "നിഷ്പക്ഷത തുണയേകുക അക്രമിക്കാണ് ഇരയാകുന്നവര്‍ക്കല്ല നിഷ്പക്ഷത മര്‍ദ്ദകനെ പ്രോത്സാഹിപ്പിക്കുന്നു മര്‍ദ്ദിതനെ സഹായിക്കുന്നില്ല"."
എല്ലാം കൂടി വായിച്ചപ്പോള്‍ ആകെ ഒരു കണ്ഫുഷന്. സ്വാര്‍ഥത ക്കു പിറകെ പരക്കം പായുകയും സ്വന്തം ചേരിയുടെ നേതാവ്(ആത്മീയ,രാഷ്ട്രീയ, സാംസ്കാരിക) പറയുന്നതും ചെയ്യുന്നതും മാത്രമാണ് സത്യം എന്നു വിശ്വസിക്കുന്നവര്‍ക്കിടയില്‍ നിഷ്പക്ഷരായിരിക്കുന്നവര്‍, നിഷ്പക്ഷമായ തീരുമാനങ്ങളെടുക്കുകയും നടത്തുകയും ചെയ്യുന്നവരെ ഭീരുക്കളായി കാണാന്‍ പറ്റുമോ. ഒന്നിച്ചു ചിന്തിക്കാന്‍ ബൂലോഗ വാസികള്‍ക്ക് സമര്‍പ്പിക്കുന്നു
2 comments:
"ഭര്‍ത്താവിനെ കൊല്ലാനായി കരടി ഓടിക്കുമ്പോള്‍ ഇരുവരെയും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യയാണ് നിഷ്പക്ഷത"
impartiality play a significant role in moral behavior.It is also worth noting that some types of impartiality may in themselves be immoral or morally questionable.so let our logic decide when and where to be impartial
Post a Comment