Tuesday, June 30, 2009

നാട്ടു നീതി

നാട്ടു നീതി
ഭാഗം ഒന്ന്‌
വഴിയരികിലുള്ള ഒരു വീട്‌.വീടിണ്റ്റെ ഒരു മുറിയുടെ വഴിയുടെ നേരെയുള്ള ജനല്‍ തുറന്നു കിടക്കുന്നു.മുറിയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി വസ്ത്രം മാറുന്നു വഴിയിലൂടെ നടന്നു പോകുന്ന ഒരു പുരുഷന്‍ അറിയാതെ ജനലിലൂടെ നോക്കുന്നു നഗ്നയായ/അര്‍ദ്ധനഗ്നയായ പെണ്‍കുട്ടിയെ കാണുന്നു.പെണ്‍കുട്ടി ബഹളം വെയ്ക്കുന്നു. പെണ്ണുങ്ങള്‍ തുണിമാറുന്നിടത്ത്‌ ഒളിഞ്ഞു നോക്കിയ യുവാവിനെ നാട്ടുകാരെടുത്തിട്ടലക്കുന്നു
ഭാഗം രണ്ട്‌
വഴിയരികിലുള്ള ഒരു വീട്‌.വീടിണ്റ്റെ ഒരു മുറിയുടെ വഴിയുടെ നേരെയുള്ള ജനല്‍ തുറന്നു കിടക്കുന്നു.മുറിയില്‍ ഒരു പുരുഷന്‍ വസ്ത്രം മാറുന്നു വഴിയിലൂടെ നടന്നു പോകുന്ന ഒരു പെണ്‍കുട്ടി അറിയാതെ ജനലിലൂടെ നോക്കുന്നു പൂര്‍ണനഗ്നയായ യുവാവിനെ കാണുന്നു.പെണ്‍കുട്ടി ബഹളം വെയ്ക്കുന്നു. പെണ്ണുങ്ങള്‍ യാത്ര ചെയ്യുന്ന വഴിക്കരികില്‍ നിന്ന്‌ അശ്ളീല സ്വയം പ്രദര്‍ശനം നടത്തിയ യുവാവിനെ നാട്ടുകാരെടുത്തിട്ടലക്കുന്നു

വാല്‍ക്കഷണം എല്ലാവരും പറയുന്നു ഇത്‌ പുരുഷന്‍മാരുടെ ലോകമാണ്‌. ഇവിടെ സ്ത്രീകള്‍ക്ക്‌ നീതി ലഭിക്കുന്നില്ല. സമൂഹം സ്ത്രീയെ അപമാനിക്കാന്‍ ഒരവസരം കാത്തു നില്‍പാണ്‌ എന്നെല്ലാം ..ശംഭോ..... മഹാദേവാ

Wednesday, June 17, 2009

ആരാണവള്‍.....

ആരോ ചിരിക്കുന്നു.....
മുഖം പൊത്തിയ കൈവിരലുകള്‍ക്കിടയിലൂടെന്നെ നോക്കി
ആരോ ചിരിക്കുന്നു
നീണ്ട വിരലിന്‍ നഖങ്ങളില്‍
ഭ്രമത്തിന്‍ നഖച്ചായങ്ങളില്ല
വിടര്‍ന്ന കണ്ണുകളില്‍
കാമത്തിന്‍ കടും രക്തവര്‍ണങ്ങളില്ല
രണ്ടു വിരലുകള്‍ക്കിടയിലൂടെന്നെ നോക്കി
ആരോ ചിരിക്കുന്നു
പൂര്‍വ്വ ജന്മത്തിന്റെ പാപഘോഷയാത്രകളില്‍
കശക്കിയെറിഞ്ഞൊരു കുഞ്ഞു കാട്ടു പൂവാണോ
പൂര്‍വ്വാശ്രമത്തിന്റെ മൃഗയാ വിനോദങ്ങളില്‍
ഞാനെറിഞ്ഞുടച്ചോരു ചില്ലു പാത്രമോ
ആരോ ചിരിക്കുന്നു.
നിലാവിന്റെ സാന്ദ്രവെണ്മ പോല്‍
ആരോ ചിരിക്കുന്നു
നീള്‍ മിഴികള്‍ പിടക്കുന്നു
ക്രോധത്തിന്‍ അശാന്തിയില്ല
പകയുടെ പരുപരുപ്പുമില്ല
നീണ്ട വിരലുകള്‍ക്കിടയിലൂടെ
നീല മിഴികളെന്റെ ഹൃദയം കൊത്തിപ്പറിക്കുന്നു
എന്നാത്മാവിനെ വെട്ടിമുറിക്കുന്നു
എന്റെ മസ്തിഷ്കത്തിലെ മറവിയുടെ ബിന്ദുക്കളെ
തൊട്ടു തൊട്ടുണര്‍ത്തി
ഓര്‍മപ്പൂക്കളെ വിടര്‍ത്താന്‍ ശ്രമിക്കുന്നു
എന്റെ മറവിയുടെ കൂരാക്കൂരിരുട്ടില്‍
ഒരു തിരി കൊളുത്താനൊരുങ്ങുന്നു
ആരോ ചിരിക്കുന്നു
ഗതകാല സ്വപ്നങ്ങളുടെ വാല്‍മീകം പിളര്‍ന്നുകൊണ്ട്‌
ആരോ ചിരിക്കുന്നു

Tuesday, June 16, 2009

തോന്ന്യാക്ഷരങ്ങള്‍

തോന്ന്യാക്ഷരങ്ങള്‍

അഗ്രി ലിസ്റ്റ്‌ ചെയ്യാത്തതുകൊണ്ട്‌ വീണ്ടും പോസ്റ്റുന്നു റീഡിയവര്‍ ക്ഷമിക്കുക
ഒന്നാമത്തെ പാമ്പ്‌ കിഴക്കുനിന്ന് പടിഞ്ഞാറോട്ട്‌ പതുക്കെ ഇഴഞ്ഞു പോകുന്നു. രണ്ടാമത്തെ പാമ്പ്‌ പടിഞ്ഞാറു നിന്ന് കിഴക്കോട്ടെക്ക്‌ പതുക്കെ ഇഴഞ്ഞു പോകുന്നു. ഒരു സ്ഥലത്തുവെച്ച്‌ ഇവ തമ്മില്‍ ക്രോസ്‌ ചെയ്യുന്നു ഒന്നാമത്തെ പാമ്പ്‌ രണ്ടാമത്തെ പാമ്പിന്റെ വാല്‍ കണ്ട്‌ അതൊരു എലിയുടെ വാലാണെന്ന് തെറ്റിദ്ധരിച്ച്‌ വിഴുങ്ങാനടുത്തു. അതേ സമയത്തു തന്നെ രണ്ടാമത്തെ പാമ്പ്‌ ഒന്നാമത്തെ പാമ്പിന്റെ വാല്‍ കണ്ട്‌ അതൊരു എലിയുടെ വാലാണെന്ന് തെറ്റിദ്ധരിച്ച്‌ വിഴുങ്ങാനടുത്തു. അങ്ങിനെ ഒന്നാമത്തെ പാമ്പ്‌ രണ്ടാമത്തെ പാമ്പിനെയും രണ്ടാമത്തെ പാമ്പ്‌ ഒന്നാമത്തെ പാമ്പിനെയും വിഴുങ്ങി വിഴുങ്ങി പൂര്‍ണമായും വിഴുങ്ങി ഒരു പാമ്പും ബാക്കിയില്ലാതായി.

N.B അടിച്ചു പാമ്പായി എഴുതിയതല്ല

Monday, June 15, 2009

ഒരു കുസൃതിക്കഥ

ഒന്നാമത്തെ പാമ്പ്‌ കിഴക്കുനിന്ന് പടിഞ്ഞാറോട്ട്‌ പതുക്കെ ഇഴഞ്ഞു പോകുന്നു. രണ്ടാമത്തെ പാമ്പ്‌ പടിഞ്ഞാറു നിന്ന് കിഴക്കോട്ടെക്ക്‌ പതുക്കെ ഇഴഞ്ഞു പോകുന്നു. ഒരു സ്ഥലത്തുവെച്ച്‌ ഇവ തമ്മില്‍ ക്രോസ്‌ ചെയ്യുന്നു ഒന്നാമത്തെ പാമ്പ്‌ രണ്ടാമത്തെ പാമ്പിന്റെ വാല്‍ കണ്ട്‌ അതൊരു എലിയുടെ വാലാണെന്ന് തെറ്റിദ്ധരിച്ച്‌ വിഴുങ്ങാനടുത്തു. അതേ സമയത്തു തന്നെ രണ്ടാമത്തെ പാമ്പ്‌ ഒന്നാമത്തെ പാമ്പിന്റെ വാല്‍ കണ്ട്‌ അതൊരു എലിയുടെ വാലാണെന്ന് തെറ്റിദ്ധരിച്ച്‌ വിഴുങ്ങാനടുത്തു. അങ്ങിനെ ഒന്നാമത്തെ പാമ്പ്‌ രണ്ടാമത്തെ പാമ്പിനെയും രണ്ടാമത്തെ പാമ്പ്‌ ഒന്നാമത്തെ പാമ്പിനെയും വിഴുങ്ങി വിഴുങ്ങി പൂര്‍ണമായും വിഴുങ്ങി ഒരു പാമ്പും ബാക്കിയില്ലാതായി.

N.B അടിച്ചു പാമ്പായി എഴുതിയതല്ല

Friday, February 6, 2009

നിഷ്പക്ഷന്‍

കാര്യങ്ങളെയെല്ലാം നിഷ്പക്ഷതയോടെ കാണാന്‍ കഴിയും എന്നും സ്വയം ഒരു നിഷ്പക്ഷനാണ്‌. (അതിന്റെ ഒരു 50% വെറും നാട്യമാണെങ്കില്‍ പോലും)എന്നും ഒരു അഹങ്കാരം എനിക്കുണ്ടായിരുന്നു. ഈയിടെ ഒരു പ്രമുഖ പത്രത്തില്‍ ഒരു ലേഖനം വായിക്കുന്നതു വരെ .

അതില്‍ നിന്നും ചിലത്‌
"ഭര്‍ത്താവിനെ കൊല്ലാനായി കരടി ഓടിക്കുമ്പോള്‍ ഇരുവരെയും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യയാണ്‌ നിഷ്പക്ഷത"-കാര്‍ലോസ്‌ റൊമ്യൂലൊ

"അനീതി നടക്കുമ്പോള്‍ നിങ്ങള്‍ നിഷ്പക്ഷരാണെങ്കില്‍ നിങ്ങള്‍ ആക്രമിയുടെ പക്ഷത്താണ്‌. ആന എലിയുടെ വാല്‍ ചവിട്ടിയരക്കുമ്പോള്‍ നിങ്ങള്‍ നിഷ്പക്ഷരാണെന്നു പറയുന്ന പക്ഷം എലിക്ക്‌ ആ നിഷ്പക്ഷത അംഗീകരിക്കാന്‍ അങ്ങീകരിക്കാന്‍ കഴിയില്ല." നോബേല്‍ ജേതാവായ ആര്‍ച്‌ ബിഷപ്പ്‌ ഡെസ്മണ്ട്‌ ടുട്ടു

"പ്രതിഷേധിക്കേണ്ടപ്പോള്‍ നിഷ്പക്ഷതയുടെ നിശബ്ദ പാത സ്വീകരിക്കുന്നവര്‍ ഭീരുക്കള്‍" അബ്രഹാം ലിങ്കണ്‍

മറ്റൊരു നോബല്‍ ജേതാവായ എല്ലി വീസല്‍ "നിഷ്പക്ഷത തുണയേകുക അക്രമിക്കാണ്‌ ഇരയാകുന്നവര്‍ക്കല്ല നിഷ്പക്ഷത മര്‍ദ്ദകനെ പ്രോത്സാഹിപ്പിക്കുന്നു മര്‍ദ്ദിതനെ സഹായിക്കുന്നില്ല"."

എല്ലാം കൂടി വായിച്ചപ്പോള്‍ ആകെ ഒരു കണ്‍ഫുഷന്‍. സ്വാര്‍ഥത ക്കു പിറകെ പരക്കം പായുകയും സ്വന്തം ചേരിയുടെ നേതാവ്‌(ആത്മീയ,രാഷ്ട്രീയ, സാംസ്കാരിക) പറയുന്നതും ചെയ്യുന്നതും മാത്രമാണ്‌ സത്യം എന്നു വിശ്വസിക്കുന്നവര്‍ക്കിടയില്‍ നിഷ്പക്ഷരായിരിക്കുന്നവര്‍, നിഷ്പക്ഷമായ തീരുമാനങ്ങളെടുക്കുകയും നടത്തുകയും ചെയ്യുന്നവരെ ഭീരുക്കളായി കാണാന്‍ പറ്റുമോ. ഒന്നിച്ചു ചിന്തിക്കാന്‍ ബൂലോഗ വാസികള്‍ക്ക്‌ സമര്‍പ്പിക്കുന്നു

Friday, January 2, 2009

ബുദ്ധിമാന്‍

ഭികരമായ ഒരു കൊലപാതകം നടന്നു ദ്രുക്‌ സാക്ഷിയായ ഒരാളോട്‌ കൊലപാതകി ചോദിച്ചു "നിങ്ങള്‍ എന്തെങ്കിലും കണ്ടൊ?
അയാള്‍ മറുപടിപറഞ്ഞു"നിങ്ങള്‍ അയാളെ വെടിവെച്ചു കൊല്ലുന്നത്‌ കണ്ടു:
" ഉടനെ അക്രമി അയാളെയും വെടി വെച്ചു കൊന്നു പിന്നീട്‌ വിക്രമിന്റെയും ഭാര്യയുടെയും അടുത്തുചെന്ന് ചോദിച്ചു "നിങ്ങള്‍ എന്തു കണ്ടു"
വിക്രം:"ഞാന്‍ ഒന്നും കണ്ടില്ല പക്ഷെ എന്റെ ഭാര്യ നിങ്ങള്‍ രണ്ടാളെ വെടിവെച്ചു കൊല്ലുന്നത്‌ കണ്ടു"
ഗുണപാഠം=അപകടങ്ങളില്‍ നിന്നു പോലും അവസരങ്ങള്‍ കണ്ടെത്തുന്നവരാണ്‌ ബുദ്ധിമാന്മാര്‍