ഒരു കണ്ണിറുക്കലിന്റെ കുളിര്കാറ്റില്
ആലോലമാടി
ഒരുപെണ്‍പൂവ്....
ഒരു കള്ളച്ചിരിയുടെ നനുമഴയില്‍
ആകെ തരളിതയായി
ഒരിളം പൂവ്....
ഒരുകുഞ്ഞു ചുംബനത്തിന്റെ നിലാവെളിച്ചത്തില്‍
കോരിത്തരിച്ചൂ
ഋതുമതിപ്പൂവ്...
ഒരാലിംഗനത്തിന്റെ ആലിപ്പഴവര്‍ഷത്തില്‍
ആകെ നനഞ്ഞു പോയ്
ഒരു സുന്ദരിപ്പൂവ്...
ഒരു സര്‍പ്പസീല്‍ക്കാരത്തിന്റെ രാത്രിമഴയില്‍
ആകെ തളര്‍ന്നുപോയി
ഒരു സൗരഭ്യപ്പൂവ്...
ഒരുകൊടുംകാറ്റിന്റെ തീക്ഷ്ണ താണ്ഡവത്തില്‍
വേരറ്റുപോയി
ഒരു നൊമ്പരത്തിപ്പൂവ്
പിന്നീടൊരുനാള്‍
നഗരത്തിലെ കുപ്രസിദ്ധ ഹോട്ടലില്‍ നിന്നും
അറസ്റ്റ് ചെയ്യപ്പെട്ട്
പോലീസ് വാഹനത്തിലിരിക്കുമ്പോള്‍
അവള് മുഖം കുനിച്ചില്ല
തരളിതയായില്ല
കൈലേസാല്‍ കണ്ണുകള്‍ പൊത്തിയില്ല
അവള് തുറിച്ചു നോക്കി
ലോകത്തിന്റെ കണ്ണുകളിലേക്ക്
Straight in to the eyes
5 comments:
Straight in to the eyes
എല്ലാ പെൺപൂവുകളും കള്ളച്ചിരികളിൽ മയങ്ങിയതിനാലല്ല റെയ്ഡിന്റെ ദുരന്താന്ത്യത്തിലെത്തുന്നത്.
എത്ര പൂക്കളാ?
it is a old story no relevence now
നന്ദി മനു,
പഥികൻ എന്ന പേര് വേറെ ഒരാൾ കൂടി ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നു! നല്ല മനസ്സിന് വീണ്ടും നന്ദി!
എഴുത്തു തുടരുക!
Post a Comment