Tuesday, November 4, 2008

ഇന്നു വിവാഹിതനായി

കൂറ്റന്‍ മരങ്ങളെ ഇരു കൈകളാല്‍ പിഴുതെറിയുന്നവന്‍.
മത്തഗജത്തിന്റെ മസ്തകം ഉരുക്കുമുഷ്ടിയാല്‍ തകര്‍ത്തവന്‍
ആരും നടക്കാത്ത വഴികളിലൂടെ മാത്രം നടന്നവന്‍
കരിവീട്ടി കടഞ്ഞെടുത്തവന്‍
ആളുകള്‍ അവനെ വിളിച്ചു
വീരന്‍
വിജിഗിഷു

ഒരു നാള്‍
ഒരു പേടമാനിന്റെ മിഴികളിലവന്റെ മിഴികള്‍ കോര്‍ത്തു
ആ കണ്ണിന്റെ ആഴങ്ങള്‍ അളക്കാന്‍ അവനതിലേക്കു മുങ്ങാം കുഴിയിട്ടു
ശേഷം കൈകളില്‍ വിലങ്ങുമായ്‌ എപ്പോഴോ പൊങ്ങി വന്നു

ഒരു നാള്‍
ഒരു കസ്തൂരിമാനിന്റെ ഗന്ധത്തിലാക്രുഷ്ടനായി
അവന്‍ എവിടൊക്കേയോ അലഞ്ഞു നടന്നു
ശേഷം കഴുത്തിലൊരു നുകവുമായി എന്നോ തിരികെയെത്തി

പിന്നെ
അവള്‍ നടക്കുന്ന വഴികളിലൂടെ മാത്രം അവന്‍ നടന്നു
നനഞ്ഞ കരിമരുന്നു പോലെ
ആളുകള്‍ അവനെ വിളിച്ചു
...ഉണ്ണാക്കന്‍...

10 comments:

Unknown said...

ആളുകള്‍ക്ക്‌ പലതും പറയാം പക്ഷെ മനുഷ്യനായാല്‍ സ്വസ്ഥത വേണ്ടേ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അനുഭവത്തില്‍ നിന്നും കുറിച്ചതാണോ? എങ്കില്‍ ഓക്കെ.

മറിച്ചാണേല്‍ വികലമായ സങ്കല്‍പ്പം എന്നേ പറയാനുള്ളൂ

Unknown said...

ഹ ഹാ ഹ
പ്രിയ പിണങ്ങണ്ട അതൊരു കവിതയല്ലേ

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സിമ്പല്‍ ഓഫ് മാര്യേജ് ന്ന് ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ തിരഞ്ഞാല്‍ ഇതു തന്നെ കാണാം...

BS Madai said...

വിവാഹാശംസകള്‍.....

അരുണ്‍ കരിമുട്ടം said...

വീരനില്‍ നിന്നും ഉണ്ണാക്കനിലേക്ക്.കൊള്ളാം

പ്രയാസി said...

ഹ,ഹ
സാരമില്ല ഉണ്ണാക്കാ
അതും ഒരു സുഖമാന്നാ അനുഭവസ്ഥര്‍ പറയുന്നത്..;)

smitha adharsh said...

വെറുതെ ഇല്ലാത്തത് എഴുതി വച്ചേക്കല്ലേ..

Nithyadarsanangal said...

ജീവിത യാഥാര്‍ത്യങ്ങള്‍...?

B Shihab said...

.കൊള്ളാം