Tuesday, February 8, 2011

മലയാള മനസ്സുകള്‍

മലയാള മനസ്സുകള്‍ ഒറ്റപ്പെട്ട തുരുത്തുകളായി മാറുവാന്‍ എന്താണ് കാരണം .ദുരന്തത്തിന്‍റെയും കണ്ണീര്‍കടലിന്‍റെയും നേരെ സ്വന്തം മൊബൈല്‍ ക്യാമറ നീട്ടി private entertainment collection വര്‍ദ്ധിപ്പിക്കാന്‍ തത്രപ്പെടുന്ന ക്രൂരന്മാരാകാന്‍.അയല്‍പക്കത്തെ കൊച്ചുകുടുംബം ആത്മഹത്യയുടെയും ജീവിതത്തിന്റെയും നേര്‍ത്ത ചരടിലൂടെ ഇടറിയ യത്രയിലാണെന്നറിഞ്ഞിട്ടും സുഖലോലുപതയുടെ മാളത്തിലൊളിച്ചിരിക്കുന്ന പെരുച്ചാഴികളായിരിക്കാന്‍....അയലത്തെ മുറിയില് നിന്നുയരുന്ന തേങ്ങലുകള്‍ ചെവിയിലെത്തിയാലും ഹ്രുദയത്തിലെത്താത്ത്... അടുത്ത കംപാര്‍ട്ടുമെന്‍റില്‍ നിന്നും തെറിച്ചു വീഴുന്ന ഒരു പെണ്‍പൂവിന്‍റെ ദ്രുശ്യം കണ്ണിലെത്തിയാലും മനസ്സിലെത്താത്ത ഹ്രുദയശൂന്യരാകാന്‍... തെരുവില്‍ അപഹസിക്കപ്പെടുന്നത് ചുരിദാറിനും സാരിക്കുമുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന നിതംബ മാറിടങ്ങളല്ല സന്തം സഹോദരിയുടെ /മകളുടെ ഹ്രുദയമാണെന്ന് മനസ്സിലാകാത്ത നപുംസകങ്ങളാകാന്‍ എന്താണ് കാരണം