Saturday, November 10, 2012

മലയുടെ ചെരിവിലെ പൂമണം

ജനിയ്കും മൃതിക്കും ഇടയ്ക്കുള്ള അലച്ചു പായലിനിടക്കാണ് വിമല വിവാഹം എന്ന സ്ഫടിക ഭിത്തിയില്‍ ഇടിച്ചു തെറിച്ചു വീണത്.ഇടിയുടെ ആദ്യ ആഘാതങ്ങളും തുടര്‍ ചലനങ്ങളും കഴിഞ്ഞു അവള്‍ പ്രജ്ഞയിലേക്ക് വരുമ്പോള്‍ രണ്ടു കുഞ്ഞിളം കണ്ണുകള്‍ പേടിച്ചരണ്ട്‌ അവളെ നോക്കിയിരിപ്പുണ്ടായിരുന്നു. കുഞ്ഞു പോള്ക‍ ഡോട്ട് ഫ്രോക്കിട്ട ഈ സുന്ദരിക്കുട്ടി ആരാണ്?. മുറിയുടെ മൂലയില്‍ റോക്കിംഗ് ചെയറിലിരുന്ന് എകണോമിക് ടൈംസ് വായിക്കുന്ന സുന്ദരനായ കഷണ്ടിക്കാരന്‍ ആരാണ്? പ്രജ്ഞയില്‍ വീണ്ടും ഒരു ഇടിവെട്ടി .കുഞ്ഞു മോളുടെ കവിളില്‍ ഒരുമ്മ വെച്ച് അവള്‍ പതുക്കെ എഴുന്നേറ്റു.നിവര്ത്തി യ പത്രത്തിനു മുകളിലൂടെ രണ്ടു കുസൃതി കണ്ണുകള്‍ അവളെ തേടിയെത്തി .നേര്‍ത്ത രാവാടക്കടിയിലെ വസ്ത്രമില്ലായ്മയാണ് ആ കുസൃതിക്കാധാരമെന്നറിഞ്ഞു അവള്‍ ആ പത്രം തട്ടിത്തെറിപ്പിച്ചു. മാളം തേടുന്ന നാഗം പോല്‍ നിണ്ടു വരുന്ന കൈകളില്‍ നിന്നും രക്ഷപ്പെട്ട് അവള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കുലുങ്ങി ഓടി .മലകള്‍ കുലുങ്ങി കാട്ടില്‍ മരങ്ങള്‍ തമ്മിലുരസി തീ പാറി . പാല്പാത്രം ഓവനില്‍ വെച്ചു വലിയ പേപ്പര്‍ ബോക്സില്‍ നിന്നും കോണ്ഫ്ലെ ക്സ്‌ രണ്ടു വലിയ ബൌളിലെക്കും ഒരു കുഞ്ഞു ബൌളിലെക്കും പകര്ന്നു ചൂടായ പാല്‍ മൂന്നു ബൌളിലെക്കും ഒഴിച്ചു കുഞ്ഞു ബൗളില്‍ കുറച്ചു ചോക്ലേറ്റ്‌ ക്രീമും ചേര്ത്ത് ഒരു ട്രേയില്‍ മൂന്നു ബൌളുമായി അവള്‍ ഇരിപ്പുമുറിയിലേക്ക്‌ തിരിച്ചു നടന്നു. ബിസിനസ്സ് കമ്പനികളില്‍ ബാല്‍ജി എന്ന് വിളിക്കപ്പെടുന്ന ബാലചന്ദ്രന്‍ എന്ന അവളുടെ ബാലു ചെയറില്‍ നിന്നെഴുന്നേറ്റ്‌ ട്രേഡ്‌ മില്ലില്‍ കസര്ത്ത് തുടങ്ങിയിരിക്കുന്നു.ചുവരില്‍ ചാരി നിന്ന് വിമല അയാളെ നോക്കി കരുത്തന്‍ അഗ്നി ഉണര്ത്താരനും അഗ്നി അണക്കാനും കരുത്തുള്ളവന്‍ വെളുത്ത കൈകളില്‍ കനത്ത മസില്‍ മടക്കുകള്‍ ,വിരിഞ്ഞ നെഞ്ച് ഒട്ടിയ വയര്‍ കനത്ത നിതംബം ഒരു നിമിഷം അവളുടെ മനസ്സില്‍ സംശയം നിറഞ്ഞു. പുരുഷന്‍റെ പുറകു വശത്തിന് നിതംബം എന്ന് പറയുമോ? അതോ അത് സ്ത്രീകള്ക്കാ യി സംവരണം ചെയ്ത വാക്കാണോ? ആരോടു ചോദിക്കും? ഇംഗ്ലീഷില് ജനിച്ചുവീണ ഇംഗ്ലീഷ്ല്‍ ജീവിക്കുന്ന ഭര്ത്താ്വിനോട് ചോദിച്ചിട്ട് കാര്യമില്ല. പെട്ടെന്ന് അവള്‍ക്ക് ദാമുവിനെ ഓര്മ വന്നു. ഡിഗ്രി പഠന കാലത്തെ ചങ്ങാതി .കൂട്ടിയിട്ട ഡസ്കുകള്ക്ക് ‌ മുകളില്‍ കയറി നിന്ന് കാമ്പസുകളിലെ പുല്‍നാമ്പുകള്ക്ക് പോലും രോമാഞ്ചം വരുന്ന രിതിയില്‍ കവിതകള്‍ പാടിയിരുന്ന ദാമു. ഒരു ദിവസം ലൈബ്രറിയില്‍ നിന്നെടുത്ത ഒരു ദേശത്തിന്റെ കഥയില്‍ വൃത്തിയായി നാലായി മടക്കിയ വെള്ള പേപ്പറില്‍ ദാമുവിന്റെ മനോഹര കൈപ്പട “വിമല ഒരു മലയാണ് ദാമു ഒരു മലകയറ്റക്കാരനും” കാന്റീനിലും ലൈബ്രരിയിലുമെല്ലാം അവര്‍ ഒന്നിച്ചു നടന്നു. മല കയറാനുള്ള അവസരങ്ങളില്‍ മാത്രം ദാമു കിതച്ചു പിന്മാറി. “വൈകിട്ട് വിവാണ്ടയില്‍ ക്ലാസ്സുണ്ട് പോരുന്നോ” ബാല്ജി‍ ചോദിച്ചു . വ്യവസായ പ്രമുഖനും മാനേജുമെന്റ് വിദഗ്ദനും ആയ ഭര്ത്താവിന്റെ ക്ലാസ്സുകള്‍ക്ക്‌ കൂടെപ്പോകാന്‍ അവള്‍ക്കിഷ്ടമാണ് അത് പക്ഷെ ക്ലാസ്സ് കേള്‍ക്കാനൊന്നുമല്ല . കോണ്ഫറന്‍സ് റൂമിലേക്ക്‌ അവള്‍ തിരിഞ്ഞു നോക്കുക പോലുമില്ല. പക്ഷെ ക്ലാസ്സ്‌ കഴിയുന്നത് വരെ ഫൈവ്സ്റ്റാര്‍ ഹോട്ടലിന്റെ സ്വീറ്റില്‍ തനിച്ചിരിക്കാന്‍ അവളള്‍ക്കിഷ്ടമാണ് “ഞാനും വരട്ടെ” അവള്‍ കൊഞ്ചലോടെ ചോദിച്ചു. അയാള്‍ പുഞ്ചിരിയോടെ അവളെ ചേര്ത്തു പിടിച്ചു . “പുതിയ ഡ്രൈവര്‍ ആണ്, ദാമോദരന്‍” പാലു പോലെ വെളുത്ത ഓഡി കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു ഭവ്യതയോടെ നില്കുന്ന മെലിഞ്ഞ ചെറുപ്പക്കാരന്റെ നേരെ മുഖമൊന്നിളക്കി അയാള്‍ പറഞ്ഞു ഭര്ത്താവിന്റെ കൈകളില്‍ തൂങ്ങി അവള്‍ അലസമായി കാറില്‍ കയറി.കാറിലെ നനുത്ത സുഗന്ധത്തിനും ഏസിയുടെ കുളിര്‍മയുടെയും മുകളില്‍ ചെറിയ ശബ്ദത്തില്‍ ജോണ്‍ ലെനന്‍ പാടുന്നു. ‘ലെറ്റ്‌ അസ്‌ ടേക്ക് എ ചാന്‍സ്‌ ആന്‍ഡ്‌ ഫ്ലൈ എവേ സംവേര്‍ എലോണ്‍’ മാനിക്യൂര്‍ ചെയ്ത നീണ്ട നഖങ്ങളുള്ള വിരലുകള്‍ കൊണ്ട് റിസപ്ഷനിലെക്കുള്ള നമ്പര്‍ അമര്ത്തു മ്പോള്‍ അവളുടെ ചുണ്ടുകളില്‍ ആ പാട്ടിന്റെ ബാക്കി ഉണ്ടായിരുന്നു ‘ഇറ്റ്‌ ഈസ്‌ ടൈം ടു സ്പ്രെഡ് ഔര്‍ വിങ്ങ്സ് .....’ വിശിഷ്ടാതിഥിയുടെ റൂമില്‍ നിന്നുമുള്ള കാള്‍ ഭവ്യതയോടെ ആണ് റിസപ്ഷനില്‍ സ്വീകരിച്ചത്‌ “എന്റെ ഡ്രൈവറോട് റൂമിലേക്ക്‌ വരാന്‍ പറയു”ഗൌരവത്തോടെയുള്ള വാക്കുകള്ക്ക് ഉടന്‍ ഫലമുണ്ടായി ഡ്രൈവറെ വിളിക്കാന്‍ ഉടന്‍ ആളു പോയി പട്ടുസാരിയില്‍ ചുളിവ് വീഴ്ത്താതെ വിമല ആ കിംഗ്‌ സൈസ് ബെഡില്‍ മലര്ന്നു കിടന്നു . ചുവപ്പ് പരവതാനി വിരിച്ച ഗോവണി കയറി വരുന്ന മല കയറ്റക്കാരനെയും കാത്ത്‌.

Sunday, February 26, 2012

‘സെക്സി ’

സെക്സി എന്നു വിശേഷിപ്പിക്കപ്പെടുന്നത് സ്ത്രീകള്‍ അഭിനന്ദനമായി കാണണമെന്ന ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ മമത ശര്‍മ

Monday, November 21, 2011

എനിക്കൊരു വഴി തെളിയിച്ചു തരണേ....

'ആറ്റുനോറ്റുണ്ടായൊരുണ്ണീ...,

ഞാന്‍ കാത്തു കാത്തുണ്ടായോരുണ്ണി'

ബാത്ത്‌ റൂമില്‍ നിന്നിറങ്ങുമ്പോള്‍ ആ പാട്ടുമൂളാന്‍ കാരണമുണ്ടായിരുന്നു...നാല്‍പത്തെട്ടു വര്‍ഷത്തെ കാത്തിരിപ്പ്‌ സഫലമാകാന്‍ പോകുന്നു. എം.എസ്‌.പി. പരേഡ്‌ ഗ്രൌണ്ട്‌ പോലെ പരന്നു കിടന്നിരുന്ന എണ്റ്റെ മദ്ധ്യഭാഗത്ത്‌ ചില നിമ്മ്നോന്നതങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിണ്റ്റെ ലക്ഷണങ്ങള്‍ കാണുന്നു ജീവിതത്തിലാദ്യമായി ഞാനും ഒരു ഉണ്ണിക്കുടവയറിണ്റ്റെ ഉടമയാകാന്‍ പോകുന്നു...



ട്വിറ്ററിലും ബസ്സിലും പ്ളസ്സിലും ഫേസ്ബുക്കിലും ബ്ളോഗിലുമുള്ള എല്ലാ കൂട്ടുകാരെയും ഉടന്‍ വിവരമറിയിച്ചു....അഭിനന്ദന പെരുമഴയില്‍ ഞാന്‍ നനഞ്ഞു കുതിര്‍ന്നു,,,,,ഇരുപതും ഇരുപത്തഞ്ചും വര്‍ഷങ്ങളായി പല വലിപ്പത്തിലും ആക്രുതിയിലുമുള്ള ഉണ്ണിക്കുടവയറുകളും തണ്ണിക്കുടവയറുകളും താലോലിച്ചു വളര്‍ത്തുന്ന അവരുടെയെല്ലാം ഒരു സ്വകര്യദുഖമായിരുന്നല്ലോ എണ്റ്റെ ഈ ഊഷരത....

ബെല്‍റ്റിട്ടു മുറുക്കിയും ശ്വാസം പിടിച്ചും നടന്നെങ്കിലും ഭാര്യയുടെ കഴുകന്‍ കണ്ണുകള്‍ കാര്യം കണ്ടുപിടിക്കുക തന്നെ ചെയ്തു.അവിഹിത ഗര്‍ഭം വീട്ടുകാര്‍ കണ്ടുപിടിച്ച കൊളേജു കുമാരിയെപ്പോലെ ഞാന്‍ തല കുമ്പിട്ടു നിന്നു...അച്ചനു വേണേല്‍ വളര്‍ത്തിക്കോളു അല്ലെങ്കില്‍ കളഞ്ഞേക്കു മകന്‍ നയം വ്യക്തമാക്കി.അച്ചണ്റ്റെ ഉണ്ണിക്കുടവയറില്‍ തലവെച്ചു കിടക്കാനുള്ള ഒരു ആഗ്രഹം മകളുടെ മുഖത്തു നിന്നും വായിച്ചെടുത്തെങ്കിലു ഒരു കുടുമ്പ കലഹത്തിണ്റ്റെ മണമടിക്കുന്നതു മനസ്സിലായിട്ടാകാം അവളും നിഷ്പക്ഷത പാലിച്ചു...ഭാര്യയുടെ നിലപാടു പക്ഷെ സുവ്യക്തമായിരുന്നു.. മനസ്സില്‍ ഒരായിരം അമ്പലങ്ങളില്‍ ഉരുളികമഴ്ത്തി ഉണ്ടായോരീ ഒമന ഉണ്ണിയെ നശിപ്പിക്കാനുള്ള അലോപ്പതി ആയുര്‍വെദ, ഉനാനി മാര്‍ഗങ്ങളായ ഹെല്‍ത്ത്‌ ക്ളബ്‌, നടത്തം, നീന്തല്‍, യൊഗാ തുടങ്ങിയ നശികരണങ്ങളിലെന്തെങ്കിലും ചെയ്യാതെ ഒരു പെഗ്ഗു കുടിക്കാന്‍ അനുവദിക്കുകില്ലെന്നു ഈറന്‍ മിഴികളുമായി നില്‍ക്കുന്ന എണ്റ്റെ മുഖത്തു നോക്കി അവള്‍ ദയവില്ലാതെ പറഞ്ഞു

എണ്റ്റെ ബ്ളൊഗര്‍ ദൈവങ്ങളേ,,,,,,,,ഫേസ്ബുക്ക്‌ പരദേവതകളേ.......റ്റ്വിട്ടറ്‍ പിത്രുക്കളെ ഈ ഉണ്ണിയെ ഞാന്‍ വല്ലാതെ മോഹിച്ചു പോയി...എനിക്കൊരു വഴി തെളിയിച്ചു തരണേ....

Tuesday, February 8, 2011

മലയാള മനസ്സുകള്‍

മലയാള മനസ്സുകള്‍ ഒറ്റപ്പെട്ട തുരുത്തുകളായി മാറുവാന്‍ എന്താണ് കാരണം .ദുരന്തത്തിന്‍റെയും കണ്ണീര്‍കടലിന്‍റെയും നേരെ സ്വന്തം മൊബൈല്‍ ക്യാമറ നീട്ടി private entertainment collection വര്‍ദ്ധിപ്പിക്കാന്‍ തത്രപ്പെടുന്ന ക്രൂരന്മാരാകാന്‍.അയല്‍പക്കത്തെ കൊച്ചുകുടുംബം ആത്മഹത്യയുടെയും ജീവിതത്തിന്റെയും നേര്‍ത്ത ചരടിലൂടെ ഇടറിയ യത്രയിലാണെന്നറിഞ്ഞിട്ടും സുഖലോലുപതയുടെ മാളത്തിലൊളിച്ചിരിക്കുന്ന പെരുച്ചാഴികളായിരിക്കാന്‍....അയലത്തെ മുറിയില് നിന്നുയരുന്ന തേങ്ങലുകള്‍ ചെവിയിലെത്തിയാലും ഹ്രുദയത്തിലെത്താത്ത്... അടുത്ത കംപാര്‍ട്ടുമെന്‍റില്‍ നിന്നും തെറിച്ചു വീഴുന്ന ഒരു പെണ്‍പൂവിന്‍റെ ദ്രുശ്യം കണ്ണിലെത്തിയാലും മനസ്സിലെത്താത്ത ഹ്രുദയശൂന്യരാകാന്‍... തെരുവില്‍ അപഹസിക്കപ്പെടുന്നത് ചുരിദാറിനും സാരിക്കുമുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന നിതംബ മാറിടങ്ങളല്ല സന്തം സഹോദരിയുടെ /മകളുടെ ഹ്രുദയമാണെന്ന് മനസ്സിലാകാത്ത നപുംസകങ്ങളാകാന്‍ എന്താണ് കാരണം

Saturday, November 6, 2010

ഒബാമ വന്നിറങ്ങി

ഇന്ത്യയുടെ ശുഭാപ്തി വിശ്വാസത്തിന്‍റെയും ശക്തിയുടെയും ചിഹ്നമാണ് മുംബായ് എന്ന് ഒബാമ
ഒബാമ വന്നിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 10 billion ഡോളറിന്റെ ഓര്‍ഡര്‍ കൈക്കലാക്കി 50000 അമേരിക്കക്കാര്‍ക്ക് ജോലി കിട്ടാന്‍ പര്യാപ്തമാണ് ഇതെന്ന് ഒബാമ
ഇന്ത്യ bpo യുടെയും backoffice ന്‍റെയും മാത്രം നാടാണെന്നാണ് ഭൂരിപക്ഷം അമേരിക്കക്കാരുടെയും ധാരണ എന്ന് ഒബാമ

Friday, November 5, 2010

ലിംഗ വര്‍ദ്ധക തൈലം

റെയില്‍വേസ്റ്റേഷനിലെ ബുക്ക് ഷോപ്പില്‍ തൂങ്ങിക്കിടക്കുന്ന ഒരു പുസ്തകത്തിന്‍റെ പിന്‍ കവറിലെ പരസ്യം
"യുവാക്കളുടെ ശ്രദ്ധയ്ക്ക്.... ലിംഗ വര്‍ദ്ധക തൈലം "

എന്താണ് വര്‍ദ്ധിക്കുക എണ്ണമാണോ ഒരു ഏട്ട് പത്ത് ഒക്കെയായി എണ്ണം വര്ദ്ധിക്കുമോ.. ഒരെണ്ണം കൊണ്ടു തന്നെ എടങ്ങേറായ ഒരു സാധാരണക്കാരന്‍റെ സംശയമാണേ....(യുവാക്കള്‍ക്കുള്ള പരസ്യം ചേട്ടന്‍ എന്തിനു വായിക്കാന്‍ പോയി എന്നൊന്നും ചോദിക്കല്ലേ അനിയന്‍മാരേ

Saturday, July 31, 2010

(എരവിമംഗലം) നായ്ക്കള്‍ കുരക്കാറില്ല

എന്റെ നാട്ടിലെ(എരവിമംഗലം) നായ്ക്കള്‍ കുരക്കാറില്ല അഥവാ കുരക്കണമെന്നു തോന്നിയാല്‍ അടുത്ത ഗ്രാമത്തില്‍ പോയി മതിയാവോളം കുരച്ചിട്ട് തിരിച്ചു വരും സുകുമാറ്‍അഴീക്കോട് മനോരമയിലെ വാചകമേളയില്‍ മാഷ് നാടു മുഴുവന്‍ ഓടി നടന്നു പ്രസംഗിക്കുന്നതിന്‍റെ ഒരു ഗുട്ടന്‍സ് ഇപ്പോളല്ലേ പിടി കിട്ടിയത്

Tuesday, July 27, 2010

കാബൂള്‍ ലീക്ക്

വിക്കി ലീക്ക്സ് അഫ്ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട യു എസ് മിലിറ്ററിയുടെ ഏകദേശം എഴുപത്തയ്യായിരം രഹസ്യ റിപ്പോര്ട്ടുകള്‍ പരസ്യപ്പെടുത്തി. രഹസ്യം ചോര്ത്തിയതായി സംശയിക്കുന്ന ഇരുപതുകാരനായ യു എസ്മിലിറ്റ്റി ഒഫീസര്‍ അറസ്റ്റില്‍ കുറ്റം തെളിഞ്ഞാല്‍ അമ്പത് വര്‍ഷം വരെ ജയില്‍ വാസമനുഭവിക്കേണ്‍ടി വന്നേക്കാം

അഫ്ഗാന്‍ ഡയറി ഒരു പക്ഷെ ഒരു യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ യാഥാര്ഥ്യത്തെ കുറിച്ചു പുറത്തു വന്ന ഏക ആധികാരിക റിപ്പോര്‍ട്ട് ആകാം. നമ്മെ സമ്പത്തിച്ചിടത്തോളം മരിച്ച പതിനയിരങ്ങള്‍ വെറും അക്കങ്ങള്‍ മാത്രം പക്ഷെ രഹസ്യ റിപ്പോര്ട്ടുകള്‍ അതിലെ ഓരോ സംഭവങ്ങളുടെയും വിശദാംശങ്ങള്‍, സ്ഥലം എന്നിവ വിവരിക്കുന്നു
പാകിസ്ഥാന്‍റെ ഐ എസ് ഐ യുടെ താലിബാന്‍ ബന്ധത്തെ പറ്റി USന നേരത്തെ വിവരമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലാണ് ആ ഭീകരരാജ്യത്തിന്റെ അയല്‍ക്കാരായ അഫ്ഗാനിസ്ഥാനെയും ഇന്‍ഡ്യയെയും ഞ്ഞെട്ടിപ്പിക്കുന്നത്

wikileaks ല്‍ കൂടുതല്‍ വായിക്കാം

Monday, July 26, 2010

പുലിവാല്

http://www.google.com/profiles/106372188007019547017#buzz iസി.പി.എം ഇറക്കുന്ന ഹിന്ദുത്വ കാര്‍ഡ് കളിയുടെ ഭാഗമാണ് ഈ പ്രസ്താവന. അടുത്ത കാലത്തായി സി.പി.എം സ്വീകരിച്ച മൃദുഹിന്ദുത്വ രാഷ്ട്രീയ ലൈന്‍ കൂടുതല്‍ തീവ്രമായ രീതിയിലേക്ക് അവര്‍ കൊണ്ടു പോകുന്നതിന്റെ ഭാഗമാണിത്......................... എല്ലാ പത്രങ്ങളിലും കണ്ടു ഇത്തരം വാര്ത്തകള്‍ മുഖ്യമന്ത്രി മുസ്ളിങ്ങളെ ആക്ഷേപിച്ചു അതെങ്ങിനെ ഹിന്ദു പ്രീണനം ആകും എന്നെനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല നിങ്ങളെന്താ മനസ്സിലാക്കിയിരിക്കുന്നത് ആരെന്കിലും മുസ്ലീങ്ങളെ ആക്ഷേപിച്ചാല്‍ കേരളത്തിലുള്ള എല്ലാ ഹിന്ദുക്കളും കൂടി അവന്‍റെ പിറകെ കൂടി അവന് ജെയ് വിളിക്കുമെന്നാണോ അത്ര തീവ്രമായ മുസ്ലിം വിരോധമുള്ളവരാണ് കേരളത്തിലെ ഹിന്ദുക്കള്‍ എന്നാണോ താന്കളുടെ ധാരണ.?( ബസ് ഡ്രൈവറോടല്ല ഇത്തരത്തില് എഴുതിപ്പിടിപ്പിക്കുന്ന മാധ്യമന്മാരോട് ആണ് ചോദ്യം) എന്കില്‍ താന്കള്‍ക്ക് ബഹുഭൂരിപക്ഷം ഹിന്ദു മലയാളികളൂടെ മനസ്സ് അറിയില്ല എന്നാണ് അറ്‍ഥം. ഞ്ഞാനൊരു ഹിന്ദുവാണ് ഇത്തരം വാര്ത്തകള്‍ കേള്‍ക്കുമ്പോള്‍ അപമാനമാണ് എനിക്കു തോന്നുന്നത്..........................

മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ഞ്ഞാന്‍ ടി.വീ യില്‍ കണ്ടീല്ല (ജോലിത്തിരക്ക് കാരണ്ം) പലരുടെയും പ്രതികരണങ്ങള്‍ മാത്രമേ കണ്ടുള്ളൂ ( രണ്ടാം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലും പ്ടിക്കുന്ന രണ്‍ടു കുട്ടികളുടെ അച്ചന്‍ കാര്ട്ടൂണ്‍ നെറ്റ് വര്ക്കും പോഗൊയും കണ്‍ട് ആസ്വദിക്കുക എന്ന പ്രായോഗിക സിദ്ധാന്തത്തിന്റെ വക്താവാകുകയല്ലാതെ ന്യൂസു കാണണം എന്ന ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞാല്‍ സത്വ വിവാദത്തില്‍ കുടുങ്ങിയ പോക്കരാക്കയുടെ ഗതിയാകും എന്ന ചരിത്ര സത്യം എല്ലാ മാതാപിതക്കന്‍ മാര്‍ക്കും പറയാതെ അറിയാമല്ലോ ) അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുണ്ടെണ്കില്‍ താനിരിക്കുന്ന സ്ഥാനമേതാണ് എന്ന് ആരെന്കിലും അദ്ദേഹത്തെ ഓര്മിപ്പിക്കേണ്ട് സമയം അതിക്രമിച്ചിരിക്കുന്നു


ഫാര്‍ടിയിലെ തിങ്ക് ടാങ്കു കള്‍ ( അങിനെ ഒരു വറ്‌ഗം ഇപ്പോഴുമുണ്ടെങ്കില്‍) അണിയിച്ചൊരുക്കിയ ഏതൊ ഒരുഗ്രന്‍ നാടകത്തിനെറ ഐസ് മലയുടെ തുമ്പ് മത്രമാകാം ഇത് ഒന്നുകില്‍ മാധ്യമ പുംഗവന്മാരുടെ കണ്ടുപിടുത്തം പോലെ ഇതങു കേള്‍ക്കുമ്പോഴേക്കും "അവിടുനാണ്‍ ഇനി ഞ്ഞങ്ങളുടെ രക്ഷകണ്‍ "എന്നുപറഞ്ഞ് ഹിന്ദുക്കളെല്ലാം കൂടി ഏകെജി സെന്ററിലേക്കു പാഞ്ഞു വരുന്ന സുന്ദര സുരഭില സോശ്യലിസ്റ്റ് കാഴ്ച മനസ്സില് കണ്‍ടു കാണും അല്ലെങ്കില്‍ പാര്ട്യോട് വല്ലതെ അകന്നു പോയ ക്രിസ്ത്യാനികളോട് കണ്ടോ ഞ്ഞങ്ങള് നിങ്ങളോട് മത്രമല്ല അവ്അരോടും ഇങിനെയാ അതു കൊണ്ട് അതു കാര്യമാക്കേണ്ടാ എന്നു പറഞ്ഞ് കോംപ്ലിമെന്‍റ്സാക്കാം എന്നൊരു മിഥ്യാ ധാരണ

കൊണ്‍ഗ്രസ്സിന്റെ കൂടെ എന്നും നില്കുന്ന അസംഘടിഥരായ (എന്‍ എസ് എസി ന്റെയുമ് എസ് എന്‍ ഡി പി യുടെയുമൊന്നും അണികളല്ലാത്ത് ) ഒരു ഹിന്ദു സാമൂഹം പരമ്പരാഗതമായി കോണ്ഗ്രസ്സിനു മത്രം വോട്ടു ചെയ്യുന്നവര്‍ അതിന്റെ ഒരു പങ്ക് അത് എന്നും സഖാക്കളുടെ ഒരു നടക്കാത്ത മനോഹര സ്വപ്നമായിരുന്നു ഇതുകൊണ്ട് ലതു നടക്കുമെന്നു കരുതിക്കാണും . മലര്‍ പൊടിക്കാരന് എന്‍തുമാകാമല്ലോ

Tuesday, June 30, 2009

നാട്ടു നീതി

നാട്ടു നീതി
ഭാഗം ഒന്ന്‌
വഴിയരികിലുള്ള ഒരു വീട്‌.വീടിണ്റ്റെ ഒരു മുറിയുടെ വഴിയുടെ നേരെയുള്ള ജനല്‍ തുറന്നു കിടക്കുന്നു.മുറിയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി വസ്ത്രം മാറുന്നു വഴിയിലൂടെ നടന്നു പോകുന്ന ഒരു പുരുഷന്‍ അറിയാതെ ജനലിലൂടെ നോക്കുന്നു നഗ്നയായ/അര്‍ദ്ധനഗ്നയായ പെണ്‍കുട്ടിയെ കാണുന്നു.പെണ്‍കുട്ടി ബഹളം വെയ്ക്കുന്നു. പെണ്ണുങ്ങള്‍ തുണിമാറുന്നിടത്ത്‌ ഒളിഞ്ഞു നോക്കിയ യുവാവിനെ നാട്ടുകാരെടുത്തിട്ടലക്കുന്നു
ഭാഗം രണ്ട്‌
വഴിയരികിലുള്ള ഒരു വീട്‌.വീടിണ്റ്റെ ഒരു മുറിയുടെ വഴിയുടെ നേരെയുള്ള ജനല്‍ തുറന്നു കിടക്കുന്നു.മുറിയില്‍ ഒരു പുരുഷന്‍ വസ്ത്രം മാറുന്നു വഴിയിലൂടെ നടന്നു പോകുന്ന ഒരു പെണ്‍കുട്ടി അറിയാതെ ജനലിലൂടെ നോക്കുന്നു പൂര്‍ണനഗ്നയായ യുവാവിനെ കാണുന്നു.പെണ്‍കുട്ടി ബഹളം വെയ്ക്കുന്നു. പെണ്ണുങ്ങള്‍ യാത്ര ചെയ്യുന്ന വഴിക്കരികില്‍ നിന്ന്‌ അശ്ളീല സ്വയം പ്രദര്‍ശനം നടത്തിയ യുവാവിനെ നാട്ടുകാരെടുത്തിട്ടലക്കുന്നു

വാല്‍ക്കഷണം എല്ലാവരും പറയുന്നു ഇത്‌ പുരുഷന്‍മാരുടെ ലോകമാണ്‌. ഇവിടെ സ്ത്രീകള്‍ക്ക്‌ നീതി ലഭിക്കുന്നില്ല. സമൂഹം സ്ത്രീയെ അപമാനിക്കാന്‍ ഒരവസരം കാത്തു നില്‍പാണ്‌ എന്നെല്ലാം ..ശംഭോ..... മഹാദേവാ

Wednesday, June 17, 2009

ആരാണവള്‍.....

ആരോ ചിരിക്കുന്നു.....
മുഖം പൊത്തിയ കൈവിരലുകള്‍ക്കിടയിലൂടെന്നെ നോക്കി
ആരോ ചിരിക്കുന്നു
നീണ്ട വിരലിന്‍ നഖങ്ങളില്‍
ഭ്രമത്തിന്‍ നഖച്ചായങ്ങളില്ല
വിടര്‍ന്ന കണ്ണുകളില്‍
കാമത്തിന്‍ കടും രക്തവര്‍ണങ്ങളില്ല
രണ്ടു വിരലുകള്‍ക്കിടയിലൂടെന്നെ നോക്കി
ആരോ ചിരിക്കുന്നു
പൂര്‍വ്വ ജന്മത്തിന്റെ പാപഘോഷയാത്രകളില്‍
കശക്കിയെറിഞ്ഞൊരു കുഞ്ഞു കാട്ടു പൂവാണോ
പൂര്‍വ്വാശ്രമത്തിന്റെ മൃഗയാ വിനോദങ്ങളില്‍
ഞാനെറിഞ്ഞുടച്ചോരു ചില്ലു പാത്രമോ
ആരോ ചിരിക്കുന്നു.
നിലാവിന്റെ സാന്ദ്രവെണ്മ പോല്‍
ആരോ ചിരിക്കുന്നു
നീള്‍ മിഴികള്‍ പിടക്കുന്നു
ക്രോധത്തിന്‍ അശാന്തിയില്ല
പകയുടെ പരുപരുപ്പുമില്ല
നീണ്ട വിരലുകള്‍ക്കിടയിലൂടെ
നീല മിഴികളെന്റെ ഹൃദയം കൊത്തിപ്പറിക്കുന്നു
എന്നാത്മാവിനെ വെട്ടിമുറിക്കുന്നു
എന്റെ മസ്തിഷ്കത്തിലെ മറവിയുടെ ബിന്ദുക്കളെ
തൊട്ടു തൊട്ടുണര്‍ത്തി
ഓര്‍മപ്പൂക്കളെ വിടര്‍ത്താന്‍ ശ്രമിക്കുന്നു
എന്റെ മറവിയുടെ കൂരാക്കൂരിരുട്ടില്‍
ഒരു തിരി കൊളുത്താനൊരുങ്ങുന്നു
ആരോ ചിരിക്കുന്നു
ഗതകാല സ്വപ്നങ്ങളുടെ വാല്‍മീകം പിളര്‍ന്നുകൊണ്ട്‌
ആരോ ചിരിക്കുന്നു

Tuesday, June 16, 2009

തോന്ന്യാക്ഷരങ്ങള്‍

തോന്ന്യാക്ഷരങ്ങള്‍

അഗ്രി ലിസ്റ്റ്‌ ചെയ്യാത്തതുകൊണ്ട്‌ വീണ്ടും പോസ്റ്റുന്നു റീഡിയവര്‍ ക്ഷമിക്കുക
ഒന്നാമത്തെ പാമ്പ്‌ കിഴക്കുനിന്ന് പടിഞ്ഞാറോട്ട്‌ പതുക്കെ ഇഴഞ്ഞു പോകുന്നു. രണ്ടാമത്തെ പാമ്പ്‌ പടിഞ്ഞാറു നിന്ന് കിഴക്കോട്ടെക്ക്‌ പതുക്കെ ഇഴഞ്ഞു പോകുന്നു. ഒരു സ്ഥലത്തുവെച്ച്‌ ഇവ തമ്മില്‍ ക്രോസ്‌ ചെയ്യുന്നു ഒന്നാമത്തെ പാമ്പ്‌ രണ്ടാമത്തെ പാമ്പിന്റെ വാല്‍ കണ്ട്‌ അതൊരു എലിയുടെ വാലാണെന്ന് തെറ്റിദ്ധരിച്ച്‌ വിഴുങ്ങാനടുത്തു. അതേ സമയത്തു തന്നെ രണ്ടാമത്തെ പാമ്പ്‌ ഒന്നാമത്തെ പാമ്പിന്റെ വാല്‍ കണ്ട്‌ അതൊരു എലിയുടെ വാലാണെന്ന് തെറ്റിദ്ധരിച്ച്‌ വിഴുങ്ങാനടുത്തു. അങ്ങിനെ ഒന്നാമത്തെ പാമ്പ്‌ രണ്ടാമത്തെ പാമ്പിനെയും രണ്ടാമത്തെ പാമ്പ്‌ ഒന്നാമത്തെ പാമ്പിനെയും വിഴുങ്ങി വിഴുങ്ങി പൂര്‍ണമായും വിഴുങ്ങി ഒരു പാമ്പും ബാക്കിയില്ലാതായി.

N.B അടിച്ചു പാമ്പായി എഴുതിയതല്ല

Monday, June 15, 2009

ഒരു കുസൃതിക്കഥ

ഒന്നാമത്തെ പാമ്പ്‌ കിഴക്കുനിന്ന് പടിഞ്ഞാറോട്ട്‌ പതുക്കെ ഇഴഞ്ഞു പോകുന്നു. രണ്ടാമത്തെ പാമ്പ്‌ പടിഞ്ഞാറു നിന്ന് കിഴക്കോട്ടെക്ക്‌ പതുക്കെ ഇഴഞ്ഞു പോകുന്നു. ഒരു സ്ഥലത്തുവെച്ച്‌ ഇവ തമ്മില്‍ ക്രോസ്‌ ചെയ്യുന്നു ഒന്നാമത്തെ പാമ്പ്‌ രണ്ടാമത്തെ പാമ്പിന്റെ വാല്‍ കണ്ട്‌ അതൊരു എലിയുടെ വാലാണെന്ന് തെറ്റിദ്ധരിച്ച്‌ വിഴുങ്ങാനടുത്തു. അതേ സമയത്തു തന്നെ രണ്ടാമത്തെ പാമ്പ്‌ ഒന്നാമത്തെ പാമ്പിന്റെ വാല്‍ കണ്ട്‌ അതൊരു എലിയുടെ വാലാണെന്ന് തെറ്റിദ്ധരിച്ച്‌ വിഴുങ്ങാനടുത്തു. അങ്ങിനെ ഒന്നാമത്തെ പാമ്പ്‌ രണ്ടാമത്തെ പാമ്പിനെയും രണ്ടാമത്തെ പാമ്പ്‌ ഒന്നാമത്തെ പാമ്പിനെയും വിഴുങ്ങി വിഴുങ്ങി പൂര്‍ണമായും വിഴുങ്ങി ഒരു പാമ്പും ബാക്കിയില്ലാതായി.

N.B അടിച്ചു പാമ്പായി എഴുതിയതല്ല

Friday, February 6, 2009

നിഷ്പക്ഷന്‍

കാര്യങ്ങളെയെല്ലാം നിഷ്പക്ഷതയോടെ കാണാന്‍ കഴിയും എന്നും സ്വയം ഒരു നിഷ്പക്ഷനാണ്‌. (അതിന്റെ ഒരു 50% വെറും നാട്യമാണെങ്കില്‍ പോലും)എന്നും ഒരു അഹങ്കാരം എനിക്കുണ്ടായിരുന്നു. ഈയിടെ ഒരു പ്രമുഖ പത്രത്തില്‍ ഒരു ലേഖനം വായിക്കുന്നതു വരെ .

അതില്‍ നിന്നും ചിലത്‌
"ഭര്‍ത്താവിനെ കൊല്ലാനായി കരടി ഓടിക്കുമ്പോള്‍ ഇരുവരെയും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യയാണ്‌ നിഷ്പക്ഷത"-കാര്‍ലോസ്‌ റൊമ്യൂലൊ

"അനീതി നടക്കുമ്പോള്‍ നിങ്ങള്‍ നിഷ്പക്ഷരാണെങ്കില്‍ നിങ്ങള്‍ ആക്രമിയുടെ പക്ഷത്താണ്‌. ആന എലിയുടെ വാല്‍ ചവിട്ടിയരക്കുമ്പോള്‍ നിങ്ങള്‍ നിഷ്പക്ഷരാണെന്നു പറയുന്ന പക്ഷം എലിക്ക്‌ ആ നിഷ്പക്ഷത അംഗീകരിക്കാന്‍ അങ്ങീകരിക്കാന്‍ കഴിയില്ല." നോബേല്‍ ജേതാവായ ആര്‍ച്‌ ബിഷപ്പ്‌ ഡെസ്മണ്ട്‌ ടുട്ടു

"പ്രതിഷേധിക്കേണ്ടപ്പോള്‍ നിഷ്പക്ഷതയുടെ നിശബ്ദ പാത സ്വീകരിക്കുന്നവര്‍ ഭീരുക്കള്‍" അബ്രഹാം ലിങ്കണ്‍

മറ്റൊരു നോബല്‍ ജേതാവായ എല്ലി വീസല്‍ "നിഷ്പക്ഷത തുണയേകുക അക്രമിക്കാണ്‌ ഇരയാകുന്നവര്‍ക്കല്ല നിഷ്പക്ഷത മര്‍ദ്ദകനെ പ്രോത്സാഹിപ്പിക്കുന്നു മര്‍ദ്ദിതനെ സഹായിക്കുന്നില്ല"."

എല്ലാം കൂടി വായിച്ചപ്പോള്‍ ആകെ ഒരു കണ്‍ഫുഷന്‍. സ്വാര്‍ഥത ക്കു പിറകെ പരക്കം പായുകയും സ്വന്തം ചേരിയുടെ നേതാവ്‌(ആത്മീയ,രാഷ്ട്രീയ, സാംസ്കാരിക) പറയുന്നതും ചെയ്യുന്നതും മാത്രമാണ്‌ സത്യം എന്നു വിശ്വസിക്കുന്നവര്‍ക്കിടയില്‍ നിഷ്പക്ഷരായിരിക്കുന്നവര്‍, നിഷ്പക്ഷമായ തീരുമാനങ്ങളെടുക്കുകയും നടത്തുകയും ചെയ്യുന്നവരെ ഭീരുക്കളായി കാണാന്‍ പറ്റുമോ. ഒന്നിച്ചു ചിന്തിക്കാന്‍ ബൂലോഗ വാസികള്‍ക്ക്‌ സമര്‍പ്പിക്കുന്നു

Friday, January 2, 2009

ബുദ്ധിമാന്‍

ഭികരമായ ഒരു കൊലപാതകം നടന്നു ദ്രുക്‌ സാക്ഷിയായ ഒരാളോട്‌ കൊലപാതകി ചോദിച്ചു "നിങ്ങള്‍ എന്തെങ്കിലും കണ്ടൊ?
അയാള്‍ മറുപടിപറഞ്ഞു"നിങ്ങള്‍ അയാളെ വെടിവെച്ചു കൊല്ലുന്നത്‌ കണ്ടു:
" ഉടനെ അക്രമി അയാളെയും വെടി വെച്ചു കൊന്നു പിന്നീട്‌ വിക്രമിന്റെയും ഭാര്യയുടെയും അടുത്തുചെന്ന് ചോദിച്ചു "നിങ്ങള്‍ എന്തു കണ്ടു"
വിക്രം:"ഞാന്‍ ഒന്നും കണ്ടില്ല പക്ഷെ എന്റെ ഭാര്യ നിങ്ങള്‍ രണ്ടാളെ വെടിവെച്ചു കൊല്ലുന്നത്‌ കണ്ടു"
ഗുണപാഠം=അപകടങ്ങളില്‍ നിന്നു പോലും അവസരങ്ങള്‍ കണ്ടെത്തുന്നവരാണ്‌ ബുദ്ധിമാന്മാര്‍

Monday, December 15, 2008

മോക്ഷത്തിന്റെ വ്യര്‍ത്ഥത

നിയമപ്രകാരമുള്ള അറിയിപ്പ്‌ ഇത്‌ കഥയോ കവിതയോ ലേഖനമോ അല്ല ഇതിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇനി മരിക്കാന്‍ പോകുന്നവരോ മരിച്ചതായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയിട്ടും മരിക്കാത്തവരോ,മരിച്ചിട്ടും മരണ സര്‍ട്ടിഫിക്കറ്റ്‌ കിട്ടാത്തവരോ ആയ ആരുമായു ഒരു ബന്ധവുമില്ല. ഏതെങ്കിലും പ്രദേശത്തെയോ വിഭാഗങ്ങളെയോ മോശമാക്കി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല ഇത്രയൊക്കെ പറഞ്ഞ ശേഷവും ആരുടെയെങ്കിലും മത വിശ്വാസം ചൊറിയപ്പെട്ടതായി തോന്നുന്നുവെങ്കില്‍ താങ്കള്‍ ചൊറിഞ്ഞു കൊള്ളുക എന്നെ ചൊറിയാന്‍ വരേണ്ട.
Nothing serious just silly things please read with a light heart
************************** *****
കേന്ദ്ര തീവ്രവാദ റിക്രുട്മ്മെണ്ട്‌ ബോര്‍ഡ്‌ ചാവേര്‍ സേനയിലേക്ക്‌ ആളെയെടുക്കുന്നതിനായി കേരളത്തില്‍ ഒരു പ്രവേശനോത്സവം നടത്തി.കേരളത്തിന്റെ നാനാഭാഗത്തു നിന്നും തീവ്രവാദികളാകാന്‍ താല്‍പര്യമുള്ളവര്‍ ഇന്റര്‍വ്യൂബോര്‍ഡിനു മുന്‍പിലേക്ക്‌ ഒഴുകിയെത്തി.
സെലെക്ഷന്‍ ലിസ്റ്റിലേക്ക്‌ നോക്കിയ ചീഫിന്റെ കണ്ണുകള്‍കുറുകി "ലിസ്റ്റില്‍ മലപ്പുറത്തുകാരും കോഴിക്കോട്ടു കാരുംതീരെ ഇല്ലല്ലോ എന്താ അവിടെനിന്നും ആരുംവന്നിരുന്നില്ലേ?"
'ധാരാളം പേര്‍ വന്നിരുന്നു പക്ഷെ മൊല്ലാക്കയുടെ പ്രസംഗംകഴിഞ്ഞതോടെ എല്ലാവരും തിരിച്ചു പോയി' എന്നു മറുപടി

മൊല്ലാക്കായെ സദസ്സിലേക്ക്‌ വിളിക്കപ്പെട്ടു"മലപ്പുറത്തുകാര്‍ക്കും കോയിക്കോട്ടുകാര്‍ക്കും ഇങ്ങള്‌ ക്ലാസ്സെടുത്തീലേ?"
"ഉവ്വ്‌"
"xxxദില്‌ ചാവുന്നവര്‍ക്ക്‌ സുബര്‍ക്കം കിട്ടും എന്നു പറഞ്ഞില്ലേ"
"ഉവ്വ്‌"
"സുബര്‍ക്കത്തിലെത്തുന്ന ഓരോ xxxxക്കും 50 ഹൂറിമാരെ സ്വന്തമായി ലഭിക്കും എന്നു പറഞ്ഞോ?"
"ഉവ്വ്‌"
"സുബര്‍ക്കത്തില്‍ ഓരോ xxxxക്കും ലഭിക്കുന്ന ഹൂറിമാരുടെ സൗ ന്ദര്യത്തെ കുറിച്ച്‌ വിശദമായി പറഞ്ഞോ?"
"ഉവ്വ്‌"
"എങ്ങനേ......?"
" അതായത്‌ ആദ്യം ഞാന്‍ അവരുടെ സൗ ന്ദര്യത്തെ വര്‍ണിച്ചുകൊടുത്തു പനങ്കുല പോലത്തെ മുടി,പളുങ്കു പോലെയുള്ള നീലക്കണ്ണുകള്‍, ഗോതംബിന്റെ നിറം, എരിക്കിന്‍ പൂവു പോലെയുള്ള മൂക്ക്‌,ചെന്തൊണ്ടിപ്പഴമൊത്ത ചുണ്ടുകള്‍, യവന സുന്ദരമായ താടിയളവുകള്‍.ദന്തശില്‍പ ദംഗിയാര്‍ന്ന കഴുത്തും ചുമലുകളും,................ ................. ........കള്‍,വാഴയിലപോല്‍ മിനുസ്സമാര്‍ന്ന ആലില വയര്‍ ചെറുതടാകം പൊലേ പൊക്കിള്‍,.......................,വാഴപ്പിണ്ടി പോലെ മിനുത്ത തുടകള്‍ ഇതു കേട്ട്‌ അവര്‍ സന്തോഷത്തോടെ ആര്‍ത്തു വിളിച്ചുകൊണ്ടിരുന്നു ഞങ്ങളെയും ചാവേറാക്കൂ ...ഞങ്ങളേയും സ്വര്‍ഗത്തിലേക്കയക്കൂ. അതു കേട്ട ആവേശത്തില്‍ ഞാന്‍ അവര്‍ക്ക്‌ സുബര്‍ക്കത്തിലേ ഹൂറിമാര്‍ക്ക്‌ ഒരു വൃത്തികേടുമില്ല എന്നും അവരെത്ര വൃത്തിയുള്ളവരാണെന്നും പറഞ്ഞു കൊടുക്കാന്‍ തീരുമാനിച്ചു"
"എന്തു പറഞ്ഞു കൊടുത്തു?"
"സ്വര്‍ഗ സുന്ദരികളും ദിവ്യ സ്രുഷ്ടികളുമായതുകൊണ്ട്‌ അവര്‍ക്ക്‌ സാധാരണ മനുഷ്യരേപ്പോലെ ഭക്ഷണം കഴിക്കേണ്ടതില്ല അതു കൊണ്ടുതന്നെ വിസര്‍ജ്ജനത്തിനെ ആവശ്യവുമില്ല അതിനാല്‍ അവര്‍ക്കൊന്നും മലദ്വാരം എന്ന വൃത്തികെട്ട അവയവവും ഉണ്ടാകില്ല എന്നു പറഞ്ഞുകൊടുത്തു ഇതു കേട്ടതും അവര്‍ തമ്മില്‍ തമ്മില്‍ നോക്കി പിന്നെ ഞാന്‍ കണ്ടത്‌ ശൂന്യമായ കസേരകളാണ്‌.. എന്തു പറ്റിയെന്ന് മനസ്സിലാകുന്നില്ല"
"പാവം മൊല്ലാക്ക"
*******************************
P.S മലദ്വാരമില്ലാത്തവരേ നിങ്ങള്‍ ഭഗ്യവാന്മാര്‍ എന്തെന്നാല്‍ പയില്‍സ്‌ നിങ്ങള്‍ക്കുള്ളതല്ല

********************************
ചോദ്യം: നിങ്ങള്‍ മലയാളികള്‍ വലിയ അഭ്യസ്ഥ വിദ്യരല്ലേ? എന്നിട്ടും എന്താ ഇങ്ങിനത്തെ മന്ത്രിമാര്‍?
ഉത്തരം: പിന്നോക്കാവസ്ഥയിലുള്ളവരെ എങ്ങിനെയെങ്കിലും മുന്നോട്ടുകൊണ്ടുവരിക എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം അതുകൊണ്ട്‌ വിദ്യാഭ്യാസത്തിലും ബുദ്ധിശക്തിയിലും ഏറ്റവും പിന്നിലുള്ളവരെ തിരഞ്ഞെടുത്ത്‌ ഞങ്ങള്‍ മന്ത്രിമാരാക്കും അവരുമൊന്നു മുന്നോട്ടുവരട്ടെ അതിനല്ലെ ചങ്ങായി സോഷ്യലിസം എന്നു പറയുന്നത്‌
*******************************

അമ്പലത്തില്‍ ശാന്തിയായി ഉണ്ണി നമ്പൂരി ചാര്‍ജെടുത്തതോടെ അമ്പലത്തിനാകെ ഒരു നവോന്മേഷമായി.ഊതിക്കാച്ചിയപൊന്നിന്റെ നിറം കടഞ്ഞെടുത്ത നെയ്യുമുറ്റിയ ശരീരം വന്യമായ ആര്യസൗന്ദര്യം ഒന്നും മറച്ചു വെക്കാന്‍ പര്യാപ്തമല്ലാത്ത രണ്ടറ്റവും കൂട്ടിമുട്ടാത്ത ഒരീരിഴത്തോര്‍ത്തു മാത്രം വേഷം അനന്ദലബ്ധിക്കിനിയെന്തു വേണം വല്ലപ്പോഴുമൊക്കെ വന്ന് അമ്പലപ്പടിയില്‍ നിന്നു വിഷ്‌ ചെയ്ത്‌ പോയിരുന്ന കൊച്ചമ്മമാര്‍ സ്ഥിരമായി ദീപാരാധന തൊഴാന്‍ എത്തിത്തുടങ്ങി.ആലക്തിക ദീപങ്ങള്‍ക്കുമുന്‍പില്‍ വിഗ്രഹത്തെ മറച്ചു നില്‍ക്കുന്ന ഉണ്ണി നമ്പൂരിയുടെ സ്ത്രൈണ സ്വഭാവമുള്ള നിതംബത്തിലേക്കും തൂങ്ങിയാടുന്ന കോണകവാലിലേക്കും നോക്കി അവര്‍ ആനന്ദനിര്‍വൃതിയോടെ കൈകള്‍ കൂപ്പി.


വന്‍ ലക്ഷ്വറി ഫ്ലാറ്റ്‌ എടുത്ത്‌ അതില്‍ ഏര്‍പ്പാട്‌ നടത്താനായുള്ള കപ്പാസിറ്റി ആയിട്ടില്ലാത്തതുകൊണ്ട്‌ നമ്പൂതിരി കൊച്ചമ്മമാരുടെ വീട്ടില്‍ ചെന്ന് യോഗ പടിപ്പിക്കുന്ന സൈഡ്‌ ബിസിനെസ്സ്‌ തുടങ്ങി.കൊച്ചമ്മമാരുടെ കുണ്ഡലിനി ഉയര്‍ത്തി അവരെ ആല്‍മീയ ഉന്നതിയിലേക്ക്‌ നയിക്കാനുള്ള ഉത്തരവാദിത്ത്വം സ്വയം ഏറ്റെടുത്തു.കൊച്ചമ്മമാരുടെ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി വിരല്‍സ്പര്‍ശത്താല്‍ ഉണര്‍ത്താനുള്ള ശ്രമത്തിനിടക്ക്‌ സ്വന്തം കുണ്ഡലിനി സട കുടഞ്ഞെണീറ്റതിനാല്‍ പാവം കൊച്ചമ്മമാരുടെ കുണ്ഡലിനിക്ക്‌ നാലിതളുള്ള മൂലാധാര ചക്രത്തില്‍ നിന്ന് സ്വാധിഷ്ടാന ചക്രത്തിലേക്കും മണിപൂര ചക്രത്തിലേക്കും ഉയരാനാകാതെ തളര്‍ന്നു വീഴേണ്ടി വന്നു അങ്ങിനെ ആയിരം ഇതളുള്ള സഹസ്രാര ചക്രത്തിലെത്തിച്ച്‌ സമാധിയാകാനുള്ള ആഗ്രഹം തളര്‍ച്ചയ്കും കിതപ്പിനുമിടക്ക്‌ ആവിയായി പോയി

അതിനിടക്കാണ്‌ ഒരുകൊച്ചമ്മയുടെ കെട്ട്യോനും കുണ്ഡലിനി ഉയര്‍ത്താന്‍ ഒരുമോഹമുദിച്ചത്‌.ആ ശ്രമത്തിനിടക്ക്‌ പത്തിയുണര്‍ന്നെണീല്‍ക്കുന്ന പാമ്പിനേക്കണ്ട്‌ തിരുമേനി ഞെട്ടിത്തെറിച്ചു പിന്നെ കൊത്തുന്നതിനു മുന്‍പ്‌ തിരിച്ചു കടിച്ചു. പാമ്പിന്റെ വഴുവഴുപ്പും ഉപ്പുരസവും വായില്‍ ഛര്‍ദ്ദില്‍ നിറച്ചപ്പോള്‍ മോക്ഷത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റിയായിരുന്നു അയാള്‍ ചിന്തിച്ചത്‌
********************************
ബുള്ളറ്റ്‌ സ്റ്റാന്‍ഡില്‍ ഇട്ട്‌ ഫാദര്‍ മൂഞ്ച്‌ സ്റ്റെപ്പുകള്‍ കയറി മുകളിലേക്ക്‌ നടന്നു സമയം രാത്രി പത്തര മണി കഴിഞ്ഞിരിക്കുന്നു പാവം ഫാദര്‍ ജോലിത്തിരക്കൊഴിഞ്ഞ നേരമില്ല രാവിലെ മുഴുവന്‍ പള്ളിക്കാര്യമായി പിടിപ്പത്‌ ജോലി രാത്രിയില്‍ കന്യാസ്ത്രീ മഠത്തില്‍ കഠിനമായ ജോലി പള്ളിയുടെ കീഴിലുള്ള കോണ്‍വെന്റ്‌ അല്ലേ കണക്കുകളും പ്രവൃത്തനങ്ങളും എല്ലാ ദിവസങ്ങളിലും പരിശോധിക്കണം സിസ്റ്റര്‍ നൊവീഞ്ഞൊ മുറിയില്‍ കാത്തിരിപ്പുണ്ടായിരുന്നു. അച്ചന്റെ തടിയന്‍ മെഴുകുതിരി മുഴുവന്‍ ഉരുകി മെഴുകായി പരന്നൊഴുകും വരെ അവര്‍ കഠിനമായി ജോലി ചെയ്തു.പിന്നെ എപ്പോഴോ ഒന്നു മയങ്ങി
ഞെട്ടിയുണര്‍ന്ന അച്ചന്‍ വാച്ചില്‍ നോക്കി സമയം നാലര ധ്രുതിയില്‍ വസ്ത്രം ധരിച്ച്‌ അദ്ദേഹം താഴേക്ക്‌ നടന്നു അഞ്ചുമണിയാകുമ്പോഴേക്കും റോഡില്‍ ആള്‍പെരുമാറ്റം തുടങ്ങും ആരെങ്കിലുംകണ്ടാല്‍ പിന്നെ അതു മതി ആള്‍ക്കാര്‍ക്ക്‌ കള്ളക്കഥകളുണ്ടാക്കാന്‍. സഭയേയും വിശ്വാസികളേയും താറടിക്കാന്‍ നടക്കുന്ന കള്ളക്കൂട്ടങ്ങളെങ്ങാനും കണ്ടാല്‍ പിന്നെ എന്തെല്ലാം കള്ളക്കഥകളാണ്‌ അവറ്റകള്‍ പറഞ്ഞു പരത്തുക എന്നു പറയാന്‍ പറ്റില്ല. കോണ്‍വെന്റിന്റെ ഗേറ്റ്‌ തുറന്ന് ഫാദര്‍ ബുള്ളറ്റ്‌ സ്റ്റാര്‍ട്‌ ചെയ്ത്‌ റോഡിലേക്ക്‌ കുതിച്ചു

നാമക്കലില്‍ നിന്നും കോഴിയുമായി വരുന്ന ലെയ്‌ലാന്‍ഡ്‌ ലോറിയുടെ ഡ്രൈവര്‍ കാര്‍വര്‍ണന്റെ കണ്ണുകള്‍ പുലരിത്തണുപ്പിലും ഇളംകാറ്റിലും പതുക്കെ അടഞ്ഞു
......................................................................................................................................
...........................................................................................................................
അവസാനം യാത്രപറഞ്ഞു പിരിഞ്ഞനാള്‍ ഫാദര്‍ മറന്നിട്ടു പോയ തൂവെള്ള നിറമുള്ള ജോക്കി ബ്രീഫ്‌ ഒരു നിധി പോലെ സിസ്റ്റര്‍ നൊവിഞ്ഞോ തന്റെ ജീവിതകാലമ്മുഴുവന്‍ സൂക്ഷിച്ചു


ചെയ്തത്‌ ഒരു കടുംകൈ ആണെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ ഈ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട്‌ തല്‍ക്കാലം നിറുത്തുന്നു

Saturday, November 22, 2008

ഒരു പൂ(പേ)ക്കിനാവ്‌

ഒരു കണ്ണിറുക്കലിന്റെ കുളിര്‍കാറ്റില്‍
ആലോലമാടി
ഒരുപെണ്‍പൂവ്‌....

ഒരു കള്ളച്ചിരിയുടെ നനുമഴയില്‍
ആകെ തരളിതയായി
ഒരിളം പൂവ്‌....

ഒരുകുഞ്ഞു ചുംബനത്തിന്റെ നിലാവെളിച്ചത്തില്‍
കോരിത്തരിച്ചൂ
ഋതുമതിപ്പൂവ്‌...

ഒരാലിംഗനത്തിന്റെ ആലിപ്പഴവര്‍ഷത്തില്‍
ആകെ നനഞ്ഞു പോയ്‌
ഒരു സുന്ദരിപ്പൂവ്‌...

ഒരു സര്‍പ്പസീല്‍ക്കാരത്തിന്റെ രാത്രിമഴയില്‍
ആകെ തളര്‍ന്നുപോയി
ഒരു സൗരഭ്യപ്പൂവ്‌...

ഒരുകൊടുംകാറ്റിന്റെ തീക്ഷ്ണ താണ്ഡവത്തില്‍
വേരറ്റുപോയി
ഒരു നൊമ്പരത്തിപ്പൂവ്‌


പിന്നീടൊരുനാള്‍
നഗരത്തിലെ കുപ്രസിദ്ധ ഹോട്ടലില്‍ നിന്നും
അറസ്റ്റ്‌ ചെയ്യപ്പെട്ട്‌
പോലീസ്‌ വാഹനത്തിലിരിക്കുമ്പോള്‍
അവള്‍ മുഖം കുനിച്ചില്ല
തരളിതയായില്ല
കൈലേസാല്‍ കണ്ണുകള്‍ പൊത്തിയില്ല
അവള്‍ തുറിച്ചു നോക്കി
ലോകത്തിന്റെ കണ്ണുകളിലേക്ക്‌
Straight in to the eyes

Tuesday, November 4, 2008

ഇന്നു വിവാഹിതനായി

കൂറ്റന്‍ മരങ്ങളെ ഇരു കൈകളാല്‍ പിഴുതെറിയുന്നവന്‍.
മത്തഗജത്തിന്റെ മസ്തകം ഉരുക്കുമുഷ്ടിയാല്‍ തകര്‍ത്തവന്‍
ആരും നടക്കാത്ത വഴികളിലൂടെ മാത്രം നടന്നവന്‍
കരിവീട്ടി കടഞ്ഞെടുത്തവന്‍
ആളുകള്‍ അവനെ വിളിച്ചു
വീരന്‍
വിജിഗിഷു

ഒരു നാള്‍
ഒരു പേടമാനിന്റെ മിഴികളിലവന്റെ മിഴികള്‍ കോര്‍ത്തു
ആ കണ്ണിന്റെ ആഴങ്ങള്‍ അളക്കാന്‍ അവനതിലേക്കു മുങ്ങാം കുഴിയിട്ടു
ശേഷം കൈകളില്‍ വിലങ്ങുമായ്‌ എപ്പോഴോ പൊങ്ങി വന്നു

ഒരു നാള്‍
ഒരു കസ്തൂരിമാനിന്റെ ഗന്ധത്തിലാക്രുഷ്ടനായി
അവന്‍ എവിടൊക്കേയോ അലഞ്ഞു നടന്നു
ശേഷം കഴുത്തിലൊരു നുകവുമായി എന്നോ തിരികെയെത്തി

പിന്നെ
അവള്‍ നടക്കുന്ന വഴികളിലൂടെ മാത്രം അവന്‍ നടന്നു
നനഞ്ഞ കരിമരുന്നു പോലെ
ആളുകള്‍ അവനെ വിളിച്ചു
...ഉണ്ണാക്കന്‍...

Sunday, November 2, 2008

ഒരു പട്ടി ചത്തുകിടക്കുന്നു

ഒരു വൃത്തവുമില്ലാതെ ചതുരത്തിലെഴുതിയ ഈ വരികള്‍, ഒരു പാടു കവിതകള്‍ വായിച്ചിട്ടുള്ളതു കൊണ്ട്‌ ഇതിനെ കവിതയെന്നു വിളിക്കാനുള്ള ധൈര്യമില്ല എങ്കിലും ഇവിടെകുറിച്ചിടുന്നു

ഒരു പട്ടി ചത്തുകിടക്കുന്നു


ഒരു പട്ടി ചത്തുകിടക്കുന്നു
പാതയോരത്ത്‌ കാലുകള്‍ നീട്ടി
പാതി തുറന്ന കണ്ണുകളാല്‍ ലോകത്തെ നോക്കി
കൂര്‍ത്ത ചെവികളിലൂടെന്തെല്ലാമോ കേട്ട്‌
ശാന്ത ഗംഭീരനായ്‌
ഒരു പട്ടി ചത്തു കിടക്കുന്നു


തലയില്‍ വട്ടക്കെട്ടില്ല
മൂക്കില്‍ പഞ്ഞിയില്ല
നാറിയ പൂക്കളാല്‍ തീര്‍ത്ത റീത്തുകള്‍ ദേഹത്തില്ല
ചിതറിയകുടല്‍ മാലകള്‍കൊത്തിത്തിന്നും
കാക്കകള്‍ മാത്രം ചുറ്റിനും


സായാഹ്നമായി
സ്കൂളുകള്‍, ഓഫിസുകള്‍ വിട്ടു
അണമുറിയാത്ത പ്രവാഹമായി
ചത്തു കിടക്കുന്ന പട്ടിയെ തിരിഞ്ഞൊന്നു നോക്കാതെ
നായിന്റെ മക്കള്‍ സ്വന്തം വീടു തേടി യാത്രയായി
ഇരുള്‍ വീഴുന്ന പാതയോരത്ത്‌
ശാന്ത ഗംഭീരനായ്‌
ഒരു പട്ടി ചത്തു കിടക്കുന്നു

Sunday, October 26, 2008

കായി പോയോ...?

എല്ലാവരും ചൈനീസ്‌ മൊബെയ്‌ലു മായി ചെത്തുന്നത്‌ കണ്ടാണ്‌ ഒന്നു സ്വന്തമാക്കിയത്‌. വങ്ങിയപ്പൊ അവനെയങ്ങട്‌ ഇഷ്ടപ്പെട്ടും പോയി. എന്തോരം ഫീചേര്‍സ്‌ ടച്ച്‌ സ്ക്രീന്‍ ,എക്സ്റ്റ്ര ബാറ്ററി ,അഞ്ചു സ്പീക്കെറില്‍ നിന്നായി ഘോരഘോര ശബ്ദം പവര്‍ കൊര്‍ഡ്‌ തന്നെ നേരിട്ട്‌ USB യില്‍ കൊടുത്താല്‍ പെന്‍ ഡ്രൈവ്‌ ആയൊ വെബ്‌ കാം ആയോ ഉപയോഗിക്കാം,കാണാനും നല്ല ഭംഗി അത്യാവശ്യം കുഴപ്പമില്ലാത്ത ക്യാമറ,മെമ്മൊറി മാറ്റാന്‍ ബാറ്ററി അഴിക്കേണ്ട.എന്നാല്‍ വിലയോ വെറും 3750രൂപ ഒരു മാസം കൊണ്ട്‌ ഫ്യൂസു പോകും എന്ന് എല്ലാവരും പറഞ്ഞവന്‍ എട്ടു മാസമായിട്ടും പയറു പോലെ വര്‍ക്ക്‌ ചെയ്യുന്നു 8000രൂപക്ക്‌ വാങ്ങിയ എല്‍ജിയെ തട്ടിന്‍പുറത്തെറിഞ്ഞു 18000 നും 20000ത്തിനു ഇത്രയും ഫീച്ചറുകളില്ലാത്ത നോക്കിയയും മോട്ടറോളയും വാങ്ങുന്നവരോട്‌ ‘പുജ്ഞവും’ തോന്നി. ബ്ലൂടൂത്ത്‌ എന്ന പേരുള്ള ചൈനക്കാരനെ സന്തത സഹചാരിയാക്കി. ഇപ്പോളിതാ കേള്‍ക്കുന്നു ചങ്ങായിക്ക്‌ എന്തോ നമ്പറില്ലാത്തതോണ്ട്‌ നിരോധിക്കാന്‍ പോകുന്നെന്ന്.ഈ തീവ്രവാദി ബലാലുകള്‌ നമ്മളെ ആപ്പീസ്‌ പൂട്ടിക്കൂലോ. ചൈന മോവീലിന്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ആരുമില്ലേ ഇവിടെ