കൂറ്റന്‍ മരങ്ങളെ ഇരു കൈകളാല്‍ പിഴുതെറിയുന്നവന്‍.
മത്തഗജത്തിന്റെ മസ്തകം ഉരുക്കുമുഷ്ടിയാല്‍ തകര്‍ത്തവന്‍
ആരും നടക്കാത്ത വഴികളിലൂടെ മാത്രം നടന്നവന്‍
കരിവീട്ടി കടഞ്ഞെടുത്തവന്‍
ആളുകള്‍ അവനെ വിളിച്ചു
വീരന്‍
വിജിഗിഷു
ഒരു നാള്‍
ഒരു പേടമാനിന്റെ മിഴികളിലവന്റെ മിഴികള്‍ കോര്‍ത്തു
ആ കണ്ണിന്റെ ആഴങ്ങള്‍ അളക്കാന്‍ അവനതിലേക്കു മുങ്ങാം കുഴിയിട്ടു
ശേഷം കൈകളില്‍ വിലങ്ങുമായ് എപ്പോഴോ പൊങ്ങി വന്നു
ഒരു നാള്‍
ഒരു കസ്തൂരിമാനിന്റെ ഗന്ധത്തിലാക്രുഷ്ടനായി
അവന്‍ എവിടൊക്കേയോ അലഞ്ഞു നടന്നു
ശേഷം കഴുത്തിലൊരു നുകവുമായി എന്നോ തിരികെയെത്തി
പിന്നെ
അവള്‍ നടക്കുന്ന വഴികളിലൂടെ മാത്രം അവന്‍ നടന്നു
നനഞ്ഞ കരിമരുന്നു പോലെ
ആളുകള്‍ അവനെ വിളിച്ചു
...ഉണ്ണാക്കന്‍...