ഒരു വൃത്തവുമില്ലാതെ ചതുരത്തിലെഴുതിയ ഈ വരികള്‍, ഒരു പാടു കവിതകള്‍ വായിച്ചിട്ടുള്ളതു കൊണ്ട് ഇതിനെ കവിതയെന്നു വിളിക്കാനുള്ള ധൈര്യമില്ല എങ്കിലും ഇവിടെകുറിച്ചിടുന്നു
ഒരു പട്ടി ചത്തുകിടക്കുന്നു
ഒരു പട്ടി ചത്തുകിടക്കുന്നു
പാതയോരത്ത് കാലുകള്‍ നീട്ടി
പാതി തുറന്ന കണ്ണുകളാല്‍ ലോകത്തെ നോക്കി
കൂര്‍ത്ത ചെവികളിലൂടെന്തെല്ലാമോ കേട്ട്
ശാന്ത ഗംഭീരനായ്
ഒരു പട്ടി ചത്തു കിടക്കുന്നു
തലയില്‍ വട്ടക്കെട്ടില്ല
മൂക്കില്‍ പഞ്ഞിയില്ല
നാറിയ പൂക്കളാല്‍ തീര്‍ത്ത റീത്തുകള്‍ ദേഹത്തില്ല
ചിതറിയകുടല്‍ മാലകള്‍കൊത്തിത്തിന്നും
കാക്കകള്‍ മാത്രം ചുറ്റിനും
സായാഹ്നമായി
സ്കൂളുകള്‍, ഓഫിസുകള്‍ വിട്ടു
അണമുറിയാത്ത പ്രവാഹമായി
ചത്തു കിടക്കുന്ന പട്ടിയെ തിരിഞ്ഞൊന്നു നോക്കാതെ
നായിന്റെ മക്കള്‍ സ്വന്തം വീടു തേടി യാത്രയായി
ഇരുള്‍ വീഴുന്ന പാതയോരത്ത്
ശാന്ത ഗംഭീരനായ്
ഒരു പട്ടി ചത്തു കിടക്കുന്നു
7 comments:
"ഒരു പട്ടി ചത്തുകിടക്കുന്നു"
കൊള്ളാമല്ലോ.:)
കേരളത്തിലങ്ങോളമിങ്ങോളമുള്ള റോഡുകളില്‍ വണ്ടിയിടിച്ച് ഓരോ ദിനവും ചാവുന്ന പട്ടികള്‍ക്കും മനുഷ്യന്റെ സൗകര്യത്തിനായി പണിത റോഡുകളും അവന്റെ സൗകര്യത്തിനായുള്ള വാഹനങ്ങളും കാരണം തനിക്കൊരു ഉപകാരമില്ലാത്ത ഈ സൗകര്യങ്ങള്‍ക്കു വേണ്ടി രക്തസാക്ഷി യായ പട്ടിയെ തിരിഞ്ഞൊന്നു നോക്കാത്ത മനുഷ്യര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു
ചത്തുകിടക്കുന്ന പട്ടിക്ക്, അല്ലെങ്കില്‍ എല്ലാ ചത്ത പട്ടികള്‍ക്കും ആദരാഞ്ജലികള്‍.
ചതുരത്തിലെഴുതിയാലും കവിത കവിത തന്നെ.
ആശംസകള്‍.
കൊള്ളാമല്ലോ.,ആശംസകള്‍.
അപ്പോൾ ചമഞ്ഞല്ല കിടപ്പ്. കൊള്ളാം
Thank you വേണു venu രാമചന്ദ്രന്‍ വെട്ടിക്കാട്ട്. b shihab and lakshmy
Post a Comment