ചെറിയ ചെറിയ കാര്യങ്ങള്‍
Saturday, November 10, 2012
മലയുടെ ചെരിവിലെ പൂമണം
ജനിയ്കും മൃതിക്കും ഇടയ്ക്കുള്ള അലച്ചു പായലിനിടക്കാണ് വിമല വിവാഹം എന്ന സ്ഫടിക ഭിത്തിയില്‍ ഇടിച്ചു തെറിച്ചു വീണത്.ഇടിയുടെ ആദ്യ ആഘാതങ്ങളും തുടര്‍ ചലനങ്ങളും കഴിഞ്ഞു അവള്‍ പ്രജ്ഞയിലേക്ക് വരുമ്പോള്‍ രണ്ടു കുഞ്ഞിളം കണ്ണുകള്‍ പേടിച്ചരണ്ട് അവളെ നോക്കിയിരിപ്പുണ്ടായിരുന്നു. കുഞ്ഞു പോള്ക ഡോട്ട് ഫ്രോക്കിട്ട ഈ സുന്ദരിക്കുട്ടി ആരാണ്?. മുറിയുടെ മൂലയില്‍ റോക്കിംഗ് ചെയറിലിരുന്ന് എകണോമിക് ടൈംസ് വായിക്കുന്ന സുന്ദരനായ കഷണ്ടിക്കാരന്‍ ആരാണ്? പ്രജ്ഞയില്‍ വീണ്ടും ഒരു ഇടിവെട്ടി .കുഞ്ഞു മോളുടെ കവിളില്‍ ഒരുമ്മ വെച്ച് അവള്‍ പതുക്കെ എഴുന്നേറ്റു.നിവര്ത്തി യ പത്രത്തിനു മുകളിലൂടെ രണ്ടു കുസൃതി കണ്ണുകള്‍ അവളെ തേടിയെത്തി .നേര്‍ത്ത രാവാടക്കടിയിലെ വസ്ത്രമില്ലായ്മയാണ് ആ കുസൃതിക്കാധാരമെന്നറിഞ്ഞു അവള്‍ ആ പത്രം തട്ടിത്തെറിപ്പിച്ചു. മാളം തേടുന്ന നാഗം പോല്‍ നിണ്ടു വരുന്ന കൈകളില്‍ നിന്നും രക്ഷപ്പെട്ട് അവള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കുലുങ്ങി ഓടി .മലകള്‍ കുലുങ്ങി കാട്ടില്‍ മരങ്ങള്‍ തമ്മിലുരസി തീ പാറി .
പാല്പാത്രം ഓവനില്‍ വെച്ചു വലിയ പേപ്പര്‍ ബോക്സില്‍ നിന്നും കോണ്ഫ്ലെ ക്സ് രണ്ടു വലിയ ബൌളിലെക്കും ഒരു കുഞ്ഞു ബൌളിലെക്കും പകര്ന്നു ചൂടായ പാല്‍ മൂന്നു ബൌളിലെക്കും ഒഴിച്ചു കുഞ്ഞു ബൗളില്‍ കുറച്ചു ചോക്ലേറ്റ് ക്രീമും ചേര്ത്ത് ഒരു ട്രേയില്‍ മൂന്നു ബൌളുമായി അവള്‍ ഇരിപ്പുമുറിയിലേക്ക് തിരിച്ചു നടന്നു.
ബിസിനസ്സ് കമ്പനികളില്‍ ബാല്‍ജി എന്ന് വിളിക്കപ്പെടുന്ന ബാലചന്ദ്രന്‍ എന്ന അവളുടെ ബാലു ചെയറില്‍ നിന്നെഴുന്നേറ്റ് ട്രേഡ് മില്ലില്‍ കസര്ത്ത് തുടങ്ങിയിരിക്കുന്നു.ചുവരില്‍ ചാരി നിന്ന് വിമല അയാളെ നോക്കി കരുത്തന്‍ അഗ്നി ഉണര്ത്താരനും അഗ്നി അണക്കാനും കരുത്തുള്ളവന്‍ വെളുത്ത കൈകളില്‍ കനത്ത മസില്‍ മടക്കുകള്‍ ,വിരിഞ്ഞ നെഞ്ച് ഒട്ടിയ വയര്‍ കനത്ത നിതംബം ഒരു നിമിഷം അവളുടെ മനസ്സില്‍ സംശയം നിറഞ്ഞു. പുരുഷന്‍റെ പുറകു വശത്തിന് നിതംബം എന്ന് പറയുമോ? അതോ അത് സ്ത്രീകള്ക്കാ യി സംവരണം ചെയ്ത വാക്കാണോ? ആരോടു ചോദിക്കും? ഇംഗ്ലീഷില് ജനിച്ചുവീണ ഇംഗ്ലീഷ്ല്‍ ജീവിക്കുന്ന ഭര്ത്താ്വിനോട് ചോദിച്ചിട്ട് കാര്യമില്ല.
പെട്ടെന്ന് അവള്‍ക്ക് ദാമുവിനെ ഓര്മ വന്നു. ഡിഗ്രി പഠന കാലത്തെ ചങ്ങാതി .കൂട്ടിയിട്ട ഡസ്കുകള്ക്ക് മുകളില്‍ കയറി നിന്ന് കാമ്പസുകളിലെ പുല്‍നാമ്പുകള്ക്ക് പോലും രോമാഞ്ചം വരുന്ന രിതിയില്‍ കവിതകള്‍ പാടിയിരുന്ന ദാമു. ഒരു ദിവസം ലൈബ്രറിയില്‍ നിന്നെടുത്ത ഒരു ദേശത്തിന്റെ കഥയില്‍ വൃത്തിയായി നാലായി മടക്കിയ വെള്ള പേപ്പറില്‍ ദാമുവിന്റെ മനോഹര കൈപ്പട “വിമല ഒരു മലയാണ് ദാമു ഒരു മലകയറ്റക്കാരനും” കാന്റീനിലും ലൈബ്രരിയിലുമെല്ലാം അവര്‍ ഒന്നിച്ചു നടന്നു. മല കയറാനുള്ള അവസരങ്ങളില്‍ മാത്രം ദാമു കിതച്ചു പിന്മാറി.
“വൈകിട്ട് വിവാണ്ടയില്‍ ക്ലാസ്സുണ്ട് പോരുന്നോ” ബാല്ജി ചോദിച്ചു . വ്യവസായ പ്രമുഖനും മാനേജുമെന്റ് വിദഗ്ദനും ആയ ഭര്ത്താവിന്റെ ക്ലാസ്സുകള്‍ക്ക് കൂടെപ്പോകാന്‍ അവള്‍ക്കിഷ്ടമാണ് അത് പക്ഷെ ക്ലാസ്സ് കേള്‍ക്കാനൊന്നുമല്ല . കോണ്ഫറന്‍സ് റൂമിലേക്ക് അവള്‍ തിരിഞ്ഞു നോക്കുക പോലുമില്ല. പക്ഷെ ക്ലാസ്സ് കഴിയുന്നത് വരെ ഫൈവ്സ്റ്റാര്‍ ഹോട്ടലിന്റെ സ്വീറ്റില്‍ തനിച്ചിരിക്കാന്‍ അവളള്‍ക്കിഷ്ടമാണ് “ഞാനും വരട്ടെ” അവള്‍ കൊഞ്ചലോടെ ചോദിച്ചു. അയാള്‍ പുഞ്ചിരിയോടെ അവളെ ചേര്ത്തു പിടിച്ചു .
“പുതിയ ഡ്രൈവര്‍ ആണ്, ദാമോദരന്‍” പാലു പോലെ വെളുത്ത ഓഡി കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു ഭവ്യതയോടെ നില്കുന്ന മെലിഞ്ഞ ചെറുപ്പക്കാരന്റെ നേരെ മുഖമൊന്നിളക്കി അയാള്‍ പറഞ്ഞു ഭര്ത്താവിന്റെ കൈകളില്‍ തൂങ്ങി അവള്‍ അലസമായി കാറില്‍ കയറി.കാറിലെ നനുത്ത സുഗന്ധത്തിനും ഏസിയുടെ കുളിര്‍മയുടെയും മുകളില്‍ ചെറിയ ശബ്ദത്തില്‍ ജോണ്‍ ലെനന്‍ പാടുന്നു. ‘ലെറ്റ് അസ് ടേക്ക് എ ചാന്‍സ് ആന്‍ഡ് ഫ്ലൈ എവേ സംവേര്‍ എലോണ്‍’
മാനിക്യൂര്‍ ചെയ്ത നീണ്ട നഖങ്ങളുള്ള വിരലുകള്‍ കൊണ്ട് റിസപ്ഷനിലെക്കുള്ള നമ്പര്‍ അമര്ത്തു മ്പോള്‍ അവളുടെ ചുണ്ടുകളില്‍ ആ പാട്ടിന്റെ ബാക്കി ഉണ്ടായിരുന്നു ‘ഇറ്റ് ഈസ് ടൈം ടു സ്പ്രെഡ് ഔര്‍ വിങ്ങ്സ് .....’ വിശിഷ്ടാതിഥിയുടെ റൂമില്‍ നിന്നുമുള്ള കാള്‍ ഭവ്യതയോടെ ആണ് റിസപ്ഷനില്‍ സ്വീകരിച്ചത് “എന്റെ ഡ്രൈവറോട് റൂമിലേക്ക് വരാന്‍ പറയു”ഗൌരവത്തോടെയുള്ള വാക്കുകള്ക്ക് ഉടന്‍ ഫലമുണ്ടായി ഡ്രൈവറെ വിളിക്കാന്‍ ഉടന്‍ ആളു പോയി
പട്ടുസാരിയില്‍ ചുളിവ് വീഴ്ത്താതെ വിമല ആ കിംഗ് സൈസ് ബെഡില്‍ മലര്ന്നു കിടന്നു . ചുവപ്പ് പരവതാനി വിരിച്ച ഗോവണി കയറി വരുന്ന മല കയറ്റക്കാരനെയും കാത്ത്.
Sunday, February 26, 2012
‘സെക്സി ’
സെക്സി എന്നു വിശേഷിപ്പിക്കപ്പെടുന്നത് സ്ത്രീകള്‍ അഭിനന്ദനമായി കാണണമെന്ന ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ മമത ശര്‍മ
Monday, November 21, 2011
എനിക്കൊരു വഴി തെളിയിച്ചു തരണേ....
'ആറ്റുനോറ്റുണ്ടായൊരുണ്ണീ...,
ഞാന്‍ കാത്തു കാത്തുണ്ടായോരുണ്ണി'
ബാത്ത് റൂമില്‍ നിന്നിറങ്ങുമ്പോള്‍ ആ പാട്ടുമൂളാന്‍ കാരണമുണ്ടായിരുന്നു...നാല്‍പത്തെട്ടു വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകാന്‍ പോകുന്നു. എം.എസ്.പി. പരേഡ് ഗ്രൌണ്ട് പോലെ പരന്നു കിടന്നിരുന്ന എണ്റ്റെ മദ്ധ്യഭാഗത്ത് ചില നിമ്മ്നോന്നതങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിണ്റ്റെ ലക്ഷണങ്ങള്‍ കാണുന്നു ജീവിതത്തിലാദ്യമായി ഞാനും ഒരു ഉണ്ണിക്കുടവയറിണ്റ്റെ ഉടമയാകാന്‍ പോകുന്നു...
ട്വിറ്ററിലും ബസ്സിലും പ്ളസ്സിലും ഫേസ്ബുക്കിലും ബ്ളോഗിലുമുള്ള എല്ലാ കൂട്ടുകാരെയും ഉടന്‍ വിവരമറിയിച്ചു....അഭിനന്ദന പെരുമഴയില്‍ ഞാന്‍ നനഞ്ഞു കുതിര്‍ന്നു,,,,,ഇരുപതും ഇരുപത്തഞ്ചും വര്‍ഷങ്ങളായി പല വലിപ്പത്തിലും ആക്രുതിയിലുമുള്ള ഉണ്ണിക്കുടവയറുകളും തണ്ണിക്കുടവയറുകളും താലോലിച്ചു വളര്‍ത്തുന്ന അവരുടെയെല്ലാം ഒരു സ്വകര്യദുഖമായിരുന്നല്ലോ എണ്റ്റെ ഈ ഊഷരത....
ബെല്‍റ്റിട്ടു മുറുക്കിയും ശ്വാസം പിടിച്ചും നടന്നെങ്കിലും ഭാര്യയുടെ കഴുകന്‍ കണ്ണുകള്‍ കാര്യം കണ്ടുപിടിക്കുക തന്നെ ചെയ്തു.അവിഹിത ഗര്‍ഭം വീട്ടുകാര്‍ കണ്ടുപിടിച്ച കൊളേജു കുമാരിയെപ്പോലെ ഞാന്‍ തല കുമ്പിട്ടു നിന്നു...അച്ചനു വേണേല്‍ വളര്‍ത്തിക്കോളു അല്ലെങ്കില്‍ കളഞ്ഞേക്കു മകന്‍ നയം വ്യക്തമാക്കി.അച്ചണ്റ്റെ ഉണ്ണിക്കുടവയറില്‍ തലവെച്ചു കിടക്കാനുള്ള ഒരു ആഗ്രഹം മകളുടെ മുഖത്തു നിന്നും വായിച്ചെടുത്തെങ്കിലു ഒരു കുടുമ്പ കലഹത്തിണ്റ്റെ മണമടിക്കുന്നതു മനസ്സിലായിട്ടാകാം അവളും നിഷ്പക്ഷത പാലിച്ചു...ഭാര്യയുടെ നിലപാടു പക്ഷെ സുവ്യക്തമായിരുന്നു.. മനസ്സില്‍ ഒരായിരം അമ്പലങ്ങളില്‍ ഉരുളികമഴ്ത്തി ഉണ്ടായോരീ ഒമന ഉണ്ണിയെ നശിപ്പിക്കാനുള്ള അലോപ്പതി ആയുര്‍വെദ, ഉനാനി മാര്‍ഗങ്ങളായ ഹെല്‍ത്ത് ക്ളബ്, നടത്തം, നീന്തല്‍, യൊഗാ തുടങ്ങിയ നശികരണങ്ങളിലെന്തെങ്കിലും ചെയ്യാതെ ഒരു പെഗ്ഗു കുടിക്കാന്‍ അനുവദിക്കുകില്ലെന്നു ഈറന്‍ മിഴികളുമായി നില്‍ക്കുന്ന എണ്റ്റെ മുഖത്തു നോക്കി അവള്‍ ദയവില്ലാതെ പറഞ്ഞു
എണ്റ്റെ ബ്ളൊഗര്‍ ദൈവങ്ങളേ,,,,,,,,ഫേസ്ബുക്ക് പരദേവതകളേ.......റ്റ്വിട്ടറ്‍ പിത്രുക്കളെ ഈ ഉണ്ണിയെ ഞാന്‍ വല്ലാതെ മോഹിച്ചു പോയി...എനിക്കൊരു വഴി തെളിയിച്ചു തരണേ....

Tuesday, February 8, 2011
മലയാള മനസ്സുകള്‍
മലയാള മനസ്സുകള്‍ ഒറ്റപ്പെട്ട തുരുത്തുകളായി മാറുവാന്‍ എന്താണ് കാരണം .ദുരന്തത്തിന്‍റെയും കണ്ണീര്‍കടലിന്‍റെയും നേരെ സ്വന്തം മൊബൈല്‍ ക്യാമറ നീട്ടി private entertainment collection വര്‍ദ്ധിപ്പിക്കാന്‍ തത്രപ്പെടുന്ന ക്രൂരന്മാരാകാന്‍.അയല്‍പക്കത്തെ കൊച്ചുകുടുംബം ആത്മഹത്യയുടെയും ജീവിതത്തിന്റെയും നേര്‍ത്ത ചരടിലൂടെ ഇടറിയ യത്രയിലാണെന്നറിഞ്ഞിട്ടും സുഖലോലുപതയുടെ മാളത്തിലൊളിച്ചിരിക്കുന്ന പെരുച്ചാഴികളായിരിക്കാന്‍....അയലത്തെ മുറിയില് നിന്നുയരുന്ന തേങ്ങലുകള്‍ ചെവിയിലെത്തിയാലും ഹ്രുദയത്തിലെത്താത്ത്... അടുത്ത കംപാര്‍ട്ടുമെന്‍റില്‍ നിന്നും തെറിച്ചു വീഴുന്ന ഒരു പെണ്‍പൂവിന്‍റെ ദ്രുശ്യം കണ്ണിലെത്തിയാലും മനസ്സിലെത്താത്ത ഹ്രുദയശൂന്യരാകാന്‍... തെരുവില്‍ അപഹസിക്കപ്പെടുന്നത് ചുരിദാറിനും സാരിക്കുമുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന നിതംബ മാറിടങ്ങളല്ല സന്തം സഹോദരിയുടെ /മകളുടെ ഹ്രുദയമാണെന്ന് മനസ്സിലാകാത്ത നപുംസകങ്ങളാകാന്‍ എന്താണ് കാരണം
Saturday, November 6, 2010
ഒബാമ വന്നിറങ്ങി
ഇന്ത്യയുടെ ശുഭാപ്തി വിശ്വാസത്തിന്‍റെയും ശക്തിയുടെയും ചിഹ്നമാണ് മുംബായ് എന്ന് ഒബാമ
ഒബാമ വന്നിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 10 billion ഡോളറിന്റെ ഓര്‍ഡര്‍ കൈക്കലാക്കി 50000 അമേരിക്കക്കാര്‍ക്ക് ജോലി കിട്ടാന്‍ പര്യാപ്തമാണ് ഇതെന്ന് ഒബാമ
ഇന്ത്യ bpo യുടെയും backoffice ന്‍റെയും മാത്രം നാടാണെന്നാണ് ഭൂരിപക്ഷം അമേരിക്കക്കാരുടെയും ധാരണ എന്ന് ഒബാമ

Labels:
atomic,
back office,
bpo,
india,
indo-american,
michele,
mumbai,
obama,
out source,
visit
Friday, November 5, 2010
ലിംഗ വര്‍ദ്ധക തൈലം
റെയില്‍വേസ്റ്റേഷനിലെ ബുക്ക് ഷോപ്പില്‍ തൂങ്ങിക്കിടക്കുന്ന ഒരു പുസ്തകത്തിന്‍റെ പിന്‍ കവറിലെ പരസ്യം
"യുവാക്കളുടെ ശ്രദ്ധയ്ക്ക്.... ലിംഗ വര്‍ദ്ധക തൈലം "
എന്താണ് വര്‍ദ്ധിക്കുക എണ്ണമാണോ ഒരു ഏട്ട് പത്ത് ഒക്കെയായി എണ്ണം വര്ദ്ധിക്കുമോ.. ഒരെണ്ണം കൊണ്ടു തന്നെ എടങ്ങേറായ ഒരു സാധാരണക്കാരന്‍റെ സംശയമാണേ....(യുവാക്കള്‍ക്കുള്ള പരസ്യം ചേട്ടന്‍ എന്തിനു വായിക്കാന്‍ പോയി എന്നൊന്നും ചോദിക്കല്ലേ അനിയന്‍മാരേ

Saturday, July 31, 2010
(എരവിമംഗലം) നായ്ക്കള്‍ കുരക്കാറില്ല
എന്റെ നാട്ടിലെ(എരവിമംഗലം) നായ്ക്കള്‍ കുരക്കാറില്ല അഥവാ കുരക്കണമെന്നു തോന്നിയാല്‍ അടുത്ത ഗ്രാമത്തില്‍ പോയി മതിയാവോളം കുരച്ചിട്ട് തിരിച്ചു വരും സുകുമാറ്‍അഴീക്കോട് മനോരമയിലെ വാചകമേളയില്‍ മാഷ് നാടു മുഴുവന്‍ ഓടി നടന്നു പ്രസംഗിക്കുന്നതിന്‍റെ ഒരു ഗുട്ടന്‍സ് ഇപ്പോളല്ലേ പിടി കിട്ടിയത്
Subscribe to:
Posts (Atom)